ഇനി ഇന്ത്യയുടെ ടോപ്പ് സെല്ലിംഗ് കാറല്ല, 8.26 ലക്ഷത്തിന്റെ മാരുതി എസ്‌യുവിയുടെ വിൽപ്പന കുപ്പുകുത്തി വീണു

ഇന്ത്യൻ വിപണിയിൽ നാല് മീറ്ററിൽ താഴെയുള്ള കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിനെ ഇത്രയധികം വളർത്തിയെടുത്ത മിടുക്കനാണ് മാരുതി സുസുക്കി ബ്രെസ. ആദ്യകാലത്ത് വിറ്റാര ബ്രെസ എന്ന പേരിൽ അറിയപ്പെട്ടിരുന്ന മിടുക്കനെ മിഡിൽ ക്ലാസുകാരന്റെ സ്വന്തം എസ്‌യുവിയെന്നാണ് പലരും സ്നേഹത്തോടെ വിളിക്കുന്നത്. നിലവിൽ ഈ വിഭാഗത്തിൽ കനത്ത മത്സരം നടക്കുമ്പോഴും ബ്രെസയ്ക്ക് പതിനായിരത്തിന് മുകളിൽ വിൽപ്പന സ്ഥിരമായി നേടാനാവുന്നുണ്ട്. മിക്കമാസങ്ങളിലും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 കാറുകളുടെ പട്ടികയിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് മാരുതിയുടെ ഈ സബ്-മീറ്റർ മോഡൽ.

എന്നാൽ 2026 മെയ് മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ഈ ലിസ്റ്റിൽ നിന്നും മാരുതി സുസുക്കി ബ്രെസ ആദ്യമായി ഔട്ടായിരിക്കുകയാണ്. കഴിഞ്ഞ മാസം 13,245 യൂണിറ്റുകൾ വിറ്റഴിച്ചിട്ടും ഈയൊരു കാര്യത്തിൽ സ്ഥാനം നഷ്ടപ്പെട്ടത് വലിയ തിരിച്ചടി തന്നെയാണ്. കഴിഞ്ഞ വർഷം ഇതേമാസത്തിൽ നിരത്തിലെത്തിച്ച 15,566 യൂണിറ്റുകളുമായി താരതമ്യം ചെയ്‌ത് നോക്കുമ്പോഴും എസ്‌യുവിയുടെ വാർഷിക വിൽപ്പനയിൽ 14 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.

Maruti Suzuki Brezza SUV Sales Dropped By 14 Per Cent In May 2026

മാരുതി ഡിസയർ, മാരുതി ഫ്രോങ്ക്‌സ്, മാരുതി എർട്ടിഗ, ടാറ്റ പഞ്ച്, ടാറ്റ നെക്സോൺ, മാരുതി ബലേനോ, മാരുതി വാഗൺആർ, മാരുതി സ്വിഫ്റ്റ്, മഹീന്ദ്ര സ്കോർപിയോ, ഹ്യുണ്ടായി ക്രെറ്റ എന്നീ മോഡലുകളാണ് 2026 മെയ് മാസത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 10 കാറുകൾ. കുറഞ്ഞ മെയിന്റനെൻസ് കോസ്റ്റ്, അന്യായ മൈലേജ്, റേഞ്ച് റോവറിന്റെ ലുക്ക്, കിടിലൻ റീസെയിൽ വാല്യു എന്നിവയെല്ലാമാണ് മാരുതി ബ്രെസയുടെ പ്ലസ് പോയിന്റുകൾ.

എന്നിരുന്നാലും ഫീച്ചറുകളുടെ കാര്യത്തിൽ എതിരാളികളെല്ലാം കൂടുതൽ മിടുക്കരായതാവാം ബ്രെസയുടെ വിൽപ്പന കുറയാൻ കാരണമായത്. എങ്കിലും അത്യാവിശ്യം വേണ്ടുന്ന പ്രായോഗിക കാര്യങ്ങൾ ഇപ്പോഴും വാഹനത്തിലുണ്ടെന്നത് എടുത്ത് പറയേണം. ഒപ്പം സേഫ്റ്റിയുടെ കാര്യത്തിലും കോംപാക്‌ട് എസ്‌യുവി നിരയിൽ ബ്രെസ അൽപം പിന്നോട്ടാണ്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാർ റേറ്റിംഗ് നേടിയിട്ടുള്ള ബ്രെസയിൽ സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളെല്ലാം മാരുതി നൽകുന്നുണ്ട്.

Maruti Suzuki Brezza SUV Sales Dropped By 14 Per Cent In May 2026

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 9 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആർക്കമിസിൽ നിന്നുള്ള ഓഡിയോ സിസ്റ്റം, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ് സൗകര്യം, സിംഗിൾ പാൻ സൺറൂഫ്, ഹെഡ്‌സ് അപ്പ് ഡിസ്പ്ലേ തുടങ്ങിയ ഫീച്ചറുകളാണ് മാരുതി സുസുക്കിയുടെ കോംപാക്‌ട് എസ്‌യുവിക്കുള്ളത്.

മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ ഫോർ സിലിണ്ടർ K15C പെട്രോൾ എഞ്ചിനാണ് മാരുതി ബ്രെസയുടെ ഹൃദയം. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന മോഡലിന് 6,000 ആർപിഎമ്മിൽ 103.1 bhp കരുത്തും 4,400 ആർപിഎമ്മിൽ പരമാവധി 136.8 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Maruti Suzuki Brezza SUV Sales Dropped By 14 Per Cent In May 2026

K-സീരീസ് ഡ്യുവൽ ജെറ്റ് ഡ്യുവൽ വിവിടി എഞ്ചിന് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത ലിറ്ററിന് 19.89 കിലോമീറ്ററാണെന്നും കമ്പനി പറയുന്നു. ഇനി ഇതൊന്നും മതിയാവാത്തവർക്ക് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് മോഡലും അണിനിരത്തുന്നുണ്ട്. ബൈ-ഫ്യുവലിൽ ഓടുമ്പോൾ പെർഫോമൻസ് കണക്കുകൾ കുറയുമെന്ന് മാത്രം. അതായത് 88 bhp പവറിൽ 121.5 Nm torque മാത്രമാണ് സിഎൻജി വേരിയന്റിന് ഉത്പാദിപ്പിക്കാനാവുകയുള്ളൂവെന്ന് സാരം.

മുമ്പ് ഡീസൽ മാത്രമാണുണ്ടായിരുന്നതെങ്കിൽ ബിഎസ്-VI കാലഘട്ടത്തോടെ ഈ ഓയിൽ ബർണർ യൂണിറ്റ് ഒഴിവാക്കി ബ്രെസ പെട്രോളായി മാറിയിരുന്നു. ഇനി ഹൈബ്രിഡിലേക്ക് ചേക്കേറുമെന്ന കിംവദന്തികളും എയറിലുണ്ട്. വിൽപ്പന പതിയ കുറഞ്ഞുവരുന്നത് മനസിലാക്കിയ മാരുതി അധികം വൈകാതെ ബ്രെസയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്. ഇതിലൂടെ ഹൈബ്രിഡ് കരുത്ത് എത്തുമോയെന്നതാണ് ആരാധകർ കാത്തിരിക്കുന്നത്.

Article Published On: Wednesday, June 17, 2026, 12:17 [IST]
English summary
Maruti suzuki brezza suv sales dropped by 14 per cent in may 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X