32.85 KM മൈലേജ്, 6 എയർബാഗ്, വില വെറും 4.70 ലക്ഷം! എന്നിട്ടും മാരുതി കാറിന്റെ വിൽപ്പന നഷ്‌ടത്തിൽ

ജിഎസ്‌ടി 2.0 നടപ്പിലാക്കിയത് മുതൽ ഇന്ത്യയിലെ ചെറുകാറുകളുടെ കച്ചോടം കുതിച്ചുയരുന്ന കാഴ്ച്ചയാണ് കണ്ടുവന്നത്. ആദ്യമായി കാർ വാങ്ങാനിരുന്ന പലരും ഇതോടെ കൂട്ടത്തോടെ ഷോറൂമിലെത്തുകയും ചെയ്തിരുന്നു. എസ്-പ്രെസോ, സെലേറിയോ, വാഗൺആർ, സ്വിഫ്റ്റ് തുടങ്ങിയ മോഡലുകളുടെ വിൽപ്പനയിൽ കാര്യമായ പുരോഗതിയും മാരുതി സുസുക്കി കൈവരിച്ചിരുന്നു. വിൽപ്പന മോശമായതോടെ അടുത്തിടെ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ ഇഗ്നിസിന്റെ വിപണവും അവസാനിപ്പിച്ചിരുന്നു. ഇതോടെ നേട്ടം സെലേറിയോയ്ക്ക് (Maruti Celerio) ലഭിക്കുമെന്ന് മാരുതി കരുതിയിരുന്നു. എന്നാൽ ഈ അനുമാനങ്ങളൊന്നും ശരിയായില്ലെന്ന് വേണം പറയാൻ.

കഴിഞ്ഞ കുറച്ച് മാസങ്ങളായി മാരുതി സുസുക്കി സെലേറിയോയുടെ വിൽപ്പന വലിയ തോതിലാണ് കുറഞ്ഞത്. 6 എയർബാഗും 4.70 ലക്ഷത്തിന്റെ ചെറിയ വിലയുണ്ടായിരുന്നിട്ടും ഹാച്ച്ബാക്ക് വാങ്ങാൻ അധികമാരും വരുന്നില്ല. 2026 ജൂൺ മാസത്തിലും കാറിന്റെ വിൽപ്പനയിൽ വലിയ നഷ്‌ടമാണ് സംഭവിച്ചിരിക്കുന്നത്. പോയമാസം സെലേറിയോയുടെ വെറും 1,261 യൂണിറ്റുകൾ മാത്രമാണ് ആകെ വിറ്റഴിഞ്ഞിട്ടുള്ളത്.

Maruti Suzuki Celerio Hatchback Sales Down 38 13 Per Cent In June 2026

കഴിഞ്ഞ വർഷം ജൂൺ മാസത്തെ 2,038 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വാർഷിക വിൽപ്പനയിൽ 38.13 ശതമാനത്തിന്റെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. അതായത് കഴിഞ്ഞ വർഷത്തേക്കാൾ 777 യൂണിറ്റുകളുടെ കുറവ് ഇത്തവണയുണ്ടായിട്ടുണ്ടെന്ന് സാരം. അടുത്തിടെ മാരുതി സുസുക്കി കാറുകൾക്ക് വില കൂടിയപ്പോൾ സെലേറിയോയെ വർധനവിൽ നിന്നും കമ്പനി ഒഴിവാക്കുകയും ചെയ്‌തിരുന്നു. എന്നിട്ടും വാങ്ങാൻ അധികമാരും വരാത്തത് വലിയ സങ്കടകരമായ കാഴ്ച്ചയാണ്.

ടോൾബോയ് രൂപവും മികച്ച ഇൻ്റീരിയർ സ്പേസും കിടിലൻ പെർഫോമൻസ് തരുന്ന 1.0 ലിറ്റർ പെട്രോൾ എഞ്ചിനും എല്ലാമുള്ള സെലേറിയോ നല്ലൊരു ഫാമിലി ഹാച്ച്ബാക്കാണ്. പ്രത്യേകിച്ച് ജോലിക്ക് പോവുന്ന സ്ത്രീകൾക്കും ചെറിയ ബജറ്റിൽ നല്ലൊരു കാഡ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കുമെല്ലാം ഇവൻ തികച്ചും അനുയോജ്യമാണ്. മാരുതി കാറുകളിൽ ആദ്യം 6 എയർബാഗ് ലഭിച്ച മോഡലാണ് സെലേറിയോ എന്നതും വലിയ പ്രത്യേകതയാണ്.

Maruti Suzuki Celerio Hatchback Sales Down 38 13 Per Cent In June 2026

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളുടെ മോഡുലാർ ഹാര്‍ട്ട്ടെക്റ്റ് പ്ലാറ്റ്ഫോമിലാണ് കോംപാക്‌ട് ഹാച്ച്ബാക്ക് പണികഴിപ്പിച്ചിരിക്കുന്നത്. LXI, VXI, ZXI, ZXI+ എന്നീ നാല് വേരിയൻ്റുകളിൽ വരുന്ന കാറിന് നിലവിൽ 4.70 ലക്ഷം മുതൽ 6.73 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. അതായത് ബേസ് മോഡലിന് പോലും 5 ലക്ഷത്തിൽ താഴെയാണ് വില വരിക. 1.0 ലിറ്റർ K-സീരീസ് പെട്രോൾ എഞ്ചിനാണ് സെലേറിയോയ്ക്ക് തുടിപ്പേകുന്നത്.

5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 66 bhp പവറിൽ പരമാവധി 92 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. ഇതോടൊപ്പം സിഎൻജി ബൈ-ഫ്യുവൽ ഓപ്ഷനിലും സെലേറിയോ വീട്ടിലെത്തിക്കാനാവും. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ കാറിൻ്റെ പെർഫോമൻസ് കണക്കുകൾ കുറയുമെങ്കിലും അപാര മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

Maruti Suzuki Celerio Hatchback Sales Down 38 13 Per Cent In June 2026

ഒരു കിലോ സിഎൻജിയിൽ സെലേറിയോ 32.85 കിലോമീറ്റർ വരെ ഓടാൻ പാകമാണ്. ഹാച്ച്ബാക്കിന്റെ പെട്രോൾ മാനുവൽ വേരിയൻ്റുകൾ ലിറ്ററിന് 24.8 കിലോമീറ്റർ വരെയും പെട്രോൾ എഎംടിക്ക് 25.75 കിലോമീറ്റർ വരെയും മൈലേജും തരുന്നുണ്ടെന്നതും ആകർഷകമായ കാര്യമാണ്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ സപ്പോർട്ട് ചെയ്യുന്ന 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് തുടങ്ങിയ അത്യാവിശ്യം വേണ്ടുന്ന ഫീച്ചറുകളും മാരുതി സെലേറിയോയിലുണ്ട്.

അതോടൊപ്പം തന്നെ 6 എയർബാഗുകൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ് തുടങ്ങി സേഫ്റ്റി ഫീച്ചറുകളും കാറിലുണ്ട്. ഇന്ത്യയിലെ ഇതേ വിഭാഗത്തിൽ റെനോ ക്വിഡ്, ടാറ്റ ടിയാഗോ, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് പോലുള്ള പ്രമുഖൻമാരുമായാണ് സെലേറിയോയുടെ മത്സരം. കച്ചോടം കുറയുന്ന സാഹചര്യമാണുള്ളതെങ്കിലും ഉത്സവ സീസണിലെല്ലാം ഗംഭീര ഓഫറുകൾ നൽകി നികത്തനാവുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

Article Published On: Saturday, July 11, 2026, 9:40 [IST]
English summary
Maruti suzuki celerio hatchback sales down 38 13 per cent in june 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X