31 ദിവസത്തിൽ വാങ്ങിപ്പോയത് 24,546 പേർ, വീണ്ടും ഇന്ത്യയുടെ നമ്പർ 1 കാറായി മാരുതിയുടെ ന്യൂജെൻ സെഡാൻ

എസ്‌യുവികളുടെ ട്രെൻഡിനിടയിലും രാജ്യത്തെ ടോപ്പ് സെല്ലിംഗ് കാർ കിരീടം വീണ്ടും അണിഞ്ഞിരിക്കുകയാണ് നമ്മുടെ സ്വന്തം മാരുതി സുസുക്കി ഡിസയർ (Maruti Suzuki Dzire). പെർഫെക്‌ട് ഫാമിലി കാറായി മാത്രമല്ല, ടാക്‌സി കാറായും ഒരുപോലെ വിറ്റഴിയുന്നതിനാലാണ് ഓരോ മാസവും ഇരുപതിനായിരത്തിന് മുകളിൽ ഡിസയർ വിറ്റഴിയുന്നത്. ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയ മാരുതി സുസുക്കിയുടെ ആദ്യത്തെ കാർ എന്നതും ഇന്ത്യക്കാരെ ഡിസയറിലേക്ക് അടുപ്പിക്കുന്നുണ്ട്. ഫോർ സിലിണ്ടർ ഉപേക്ഷിച്ച് ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനിലേക്ക് മാറിയപ്പോൾ പലരും അന്ത്യം അടുത്തുവെന്ന് വിധിയെഴുതിയിരുന്നതാണ്.

അത്തരം പ്രവചനങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് ഡിസയർ വെന്നിക്കൊടി പാറിക്കുന്നത്. അതും ഒന്നോ രണ്ടോ മാസങ്ങളിലല്ല, അപ്രമാദിത്വം വർഷങ്ങളോളമായി നിലനിർത്തുകയാണെന്നതാണ് രസകരമായ കാര്യം. മെയ് മാസത്തിൽ കോംപാക്‌ട് സെഡാന്റെ 24,546 യൂണിറ്റുകളാണ് മൊത്തത്തിൽ വിറ്റഴിഞ്ഞിരിക്കുന്നത്. ഏപ്രിലിൽ 23,580 യൂണിറ്റായിരുന്ന വിൽപ്പന ഒറ്റ മാസത്തിൽ 4.1 ശതമാനത്തിന്റെ വളർച്ചയാണ് കൈവരിച്ചത്.

Maruti Suzuki Dzire Compact Sedan Posted 24 546 Unit Sales In May 2026

മാരുതി ഫ്രോങ്ക്‌സ്, മാരുതി എർട്ടിഗ, ടാറ്റ നെക്സോൺ, ടാറ്റ പഞ്ച്, ഹ്യുണ്ടായി ക്രെറ്റ തുടങ്ങിയ വമ്പൻമാരെ പിന്നിലാക്കിയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി ഡിസയർ ഇത്തവണയും മാറിയിരിക്കുന്നത്. LXi, VXi, ZXi, ZXi പ്ലസ് വേരിയന്റുകളിൽ വിപണിയിലെത്തുന്ന രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളുടെ കോംപാക്‌ട് സെഡാന് ഇപ്പോൾ 6.26 ലക്ഷം രൂപ മുതൽ 9.31 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

താങ്ങാനാവുന്ന വില, സേഫ്റ്റി, മോഡേൺ ഫീച്ചറുകൾ, ഒന്നാന്തരം യാത്രാ സുഖം, മൈലേജ് എന്നിവയെല്ലാം ഒന്നിച്ച് ലഭിക്കുന്നതാണ് മാരുതി സുസുക്കി ഡിസയറിനെ ഇന്ത്യക്കാർ ഇത്തരത്തിൽ നെഞ്ചിലേറ്റാൻ കാരണമായിരിക്കുന്നത്. കൂടാതെ ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടാനായതും കൂടുതൽ ആളുകളെ വാങ്ങാൻ പ്രേരിപ്പിക്കുന്ന ഘടമാണ്. ഡിസയറിൻ്റെ ബോഡി ഘടനയുടെ 45 ശതമാനവും ഹൈ-ടെൻസൈൽ സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നതെന്നും കമ്പനി പറയുന്നു.

Maruti Suzuki Dzire Compact Sedan Posted 24 546 Unit Sales In May 2026

9 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, കണക്റ്റഡ് കാർ ഫീച്ചറുകൾ, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, റിയർ എസി വെൻ്റുകൾ, റിയർ സെൻ്റർ ആംറെസ്റ്റ്, 360 ഡിഗ്രി ക്യാമറ എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളോടെയാണ് മാരുത ഡിസയർ ഒരുങ്ങിയിരിക്കുന്നത്. ഭാരത് NCAP ഫൈവ് സ്റ്റാർ റേറ്റിംഗ് നേടിയ ആദ്യത്തെ മാരുതി സുസുക്കി സെഡാനാണ് നാലാം തലമുറ ഡിസയർ.

എല്ലാ വേരിയൻ്റുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായാണ് വരുന്നത്. ഒപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ-ഹോൾഡ് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ് എന്നീ ഫീച്ചറുകളും സെഡാനിൽ സ്റ്റാൻഡേർഡായി ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം യാത്രകൾ അടിപൊളിയൊക്കുവാനായി കാലത്തിനൊത്ത സവിശേഷതകൾ കുത്തിനിറച്ചിരിക്കുന്നതും ഡിസയർ സാധാരണ ക്യാബ് കാർ ലേബലിനപ്പുറം എത്താൻ സഹായിച്ച മറ്റൊരു കാരണമാണ്.

Maruti Suzuki Dzire Compact Sedan Posted 24 546 Unit Sales In May 2026

9 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, കണക്റ്റഡ് കാർ ഫീച്ചറുകൾ, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, റിയർ എസി വെൻ്റുകൾ, റിയർ സെൻ്റർ ആംറെസ്റ്റ്, 360 ഡിഗ്രി ക്യാമറ എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളോടെയാണ് മാരുത ഡിസയറിന്റെ വരവ്. പുതിയ Z12E, ത്രീ സിലിണ്ടർ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് കോംപാക്‌ട് സെഡാന്റെ ഹൃദയം.

5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോടിയാക്കിയ 1.2 ലിറ്റർ എഞ്ചിന് 82 bhp കരുത്തിൽ 112 Nm torque വരെ ഉത്പാദിപ്പിക്കാനാവും. പെട്രോളിന് പുറമെ സിഎൻജി മോഡലും ഡിസയറിലുണ്ടെന്നത് മറ്റൊരു പ്ലസ് പോയിൻ്റാണ്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് കുറയുമെങ്കിലും കിലോഗ്രാമിന് 33.73 കിലോമീറ്റർ മൈലേജ് തരാൻ സെഡാന് സാധിക്കുന്നുണ്ട്. ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചറുള്ളതിനാൽ പെട്രോളിൽ ഓടുമ്പോൾ മാരുതി ഡിസയറിന് 25.71 കിലോമീറ്റഡ ഇന്ധനക്ഷമതയും കമ്പനി അവകാശപ്പെടുന്നുണ്ട്.

Article Published On: Friday, June 5, 2026, 9:15 [IST]
English summary
Maruti suzuki dzire compact sedan posted 24546 unit sales in may 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X