നെക്സോണും പഞ്ചും മുട്ടുമടക്കി, 2026 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ മാരുതിയുടേത്

എല്ലാ എസ്‌യുവികളേയും ഒന്ന് തോൽപ്പിച്ച് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാറിയിരിക്കുകയാണ് മാരുതി സുസുക്കിയുടെ ഒരു സെഡാൻ. ത്രീ-ബോക്‌സ് ടൈപ്പ് വാഹനങ്ങളുടെ കാലം കഴിഞ്ഞുവെന്ന് വിധിയെഴുതിയവരുടെ നെഞ്ചത്ത് ചവിട്ടി നിന്ന് ഈ കിരീടം സ്വന്തമാക്കിയിരിക്കുന്നത് മറ്റാരുമല്ല, ഡിസയർ എന്ന മിടുക്കൻ ഫാമിലി കാറാണ്. 2025-26 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പാസഞ്ചർ കാർ എന്ന ബഹുമതിയാണ് ഡിസയറിനെ തേടിയെത്തിയിരിക്കുന്നത്. 2026 സാമ്പത്തിക വർഷത്തിൽ അതായത് 2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ മോഡലിന്റെ 2.30 ലക്ഷം യൂണിറ്റുകളാണ് നിരത്തിലെത്തിയത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൊത്തത്തിലുള്ള വിപണിയുടെ 66 ശതമാനവും എസ്‌യുവികളുടെ ആധിപത്യമാണ് കാണാനാവുന്നതെങ്കിലും ഇവരെയെല്ലാം നിലംപരിശാക്കിക്കൊണ്ടാണ് ഡിസയർ ജൈത്രയാത്ര നടത്തുന്നത്. ടാറ്റ നെക്സോൺ, ടാറ്റ പഞ്ച്, ഹ്യുണ്ടായി ക്രെറ്റ തുടങ്ങിയ വമ്പൻമാരെ പിന്നിലാക്കിയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി ഡിസയർ മാറിയിരിക്കുന്നത്.

maruti suzuki dzire

2025 കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിയ പാസഞ്ചർ കാറും മാരുതി ഡിസയർ തന്നെയാണ്. താങ്ങാനാവുന്ന വില, സേഫ്റ്റി, മോഡേൺ ഫീച്ചറുകൾ, ഒന്നാന്തരം യാത്രാ സുഖം, മൈലേജ് എന്നിവയെല്ലാം ഒന്നിച്ച് ലഭിക്കുന്നതാണ് കോംപാക്‌ട് സെഡാനെ ഇന്ത്യക്കാർ നെഞ്ചിലേറ്റാൻ കാരണമായിരിക്കുന്നത്. കൂടാതെ ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടാനായതും ആളുകളെ ആകർഷിക്കുന്നുണ്ട്.

മാരുതി ഡിസയർ പുതുതലമുറയിലേക്ക് ചേക്കേറിയപ്പോൾ ആളുകൾക്ക് വേണ്ട കാര്യങ്ങളെല്ലാം ചെറിയ വിലയ്ക്ക് നൽകാൻ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്. ഒപ്പം ടാക്‌സി കാർ വിഭാഗത്തിലും ഡിസയറിന് ആവശ്യക്കാർ ഏറെയാണ്. പുതിയ Z12E, ത്രീ സിലിണ്ടർ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് കോംപാക്‌ട് സെഡാന്റെ ഹൃദയം. ഫോർ സിലിണ്ടർ എഞ്ചിനില്ലാതെ എത്തിയത് വിനായാവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും മുൻവിധികളെല്ലാം തകർത്തെറിയുകയായിരുന്നു ഡിസയർ.

പെർഫോമൻസ് കണക്കുകളിലും ചെറിയ കുറവുണ്ടായത് ആളുകളിൽ നിരാശയുണ്ടാക്കിയിട്ടുണ്ടെങ്കിലും യഥാർഥ സാഹചര്യങ്ങളിൽ ഇത് പ്രകടമാവുന്നില്ലെന്നതാണ് യാഥാർഥ്യം. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോടിയാക്കിയ 1.2 ലിറ്റർ എഞ്ചിന് 82 bhp കരുത്തിൽ 112 Nm torque വരെ ഉത്പാദിപ്പിക്കാനാവും. പെട്രോളിന് പുറമെ സിഎൻജി മോഡലും ഡിസയറിലുണ്ടെന്നത് മറ്റൊരു പ്ലസ് പോയിൻ്റാണ്.

കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് കുറയുമെങ്കിലും കിലോഗ്രാമിന് 33.73 കിലോമീറ്റർ മൈലേജ് തരാൻ സെഡാന് സാധിക്കുന്നുണ്ട്. ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചറുള്ളതിനാൽ പെട്രോളിൽ ഓടുമ്പോൾ മാരുതി ഡിസയറിന് 25.71 കിലോമീറ്റഡ ഇന്ധനക്ഷമതയും കമ്പനി അവകാശപ്പെടുന്നുണ്ട്. ഡിസൈനിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ഇതുവരെ പുറത്തിറങ്ങിയതിൽ വെച്ച് ഏറ്റവും സുന്ദരനായ ഡിസയറാണ് ഇതെന്ന് പറയാം.

പോരാത്തതിന് സ്വിഫ്റ്റുമായി യാതൊരു വിധ സാമ്യവുമില്ലെന്നതും ശ്രദ്ധേയമാണ്. ഓരോ കോണിലും സൂക്ഷ്മമായ ക്രീസുകളുള്ള ഒരു ഫ്ലാറ്റ് ഹുഡ് ലഭിക്കുന്നു. ബ്ലാക്ക്-ഔട്ട് സറൗണ്ടുകളോട് കൂടിയ സ്റ്റൈലിഷായ "ക്രിസ്റ്റൽ വിഷൻ" ഹെഡ്‌ലാമ്പ് യൂണിറ്റുകൾ, ഷഡ്ഭുജാകൃതിയിലുള്ള വലിയ ഗ്രിൽ എന്നിവയെല്ലാം മുൻവശത്തെ കിടിലമാക്കും. പിൻഭാഗത്ത് പുതിയ ഡിസയറിന് "3D ട്രിനിറ്റി എൽഇഡി ഘടകങ്ങൾ" ഉള്ള ചതുരാകൃതിയിലുള്ള ടെയിൽലാമ്പ് ഡിസൈനാണ് ഒരുക്കിയിരിക്കുന്നത്.

ഡിസയറിൻ്റെ ബോഡി ഘടനയുടെ 45 ശതമാനവും ഹൈ-ടെൻസൈൽ സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് മാരുതി സുസുക്കി പറയുന്നു. 9 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, കണക്റ്റഡ് കാർ ഫീച്ചറുകൾ, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, റിയർ എസി വെൻ്റുകൾ, റിയർ സെൻ്റർ ആംറെസ്റ്റ്, 360 ഡിഗ്രി ക്യാമറ എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളോടെയാണ് മാരുത ഡിസയർ ഒരുങ്ങിയിരിക്കുന്നത്.

സേഫ്റ്റിയിലേക്ക് വന്നാൽ എല്ലാ വേരിയൻ്റുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായിട്ടാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇതോടൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ-ഹോൾഡ് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ് എന്നീ ഫീച്ചറുകളും ഡിസയറിൽ സ്റ്റാൻഡേർഡായി ഒരുക്കിയിട്ടുണ്ട്. വിലയുടെ കാര്യമെടുത്താൽ നിലവിൽ 6.26 ലക്ഷം രൂപ മുതൽ 9.31 ലക്ഷം വരെയാണ് സെഡാനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

More from DriveSpark

Article Published On: Saturday, April 4, 2026, 16:01 [IST]
English summary
Maruti suzuki dzire sedan becomes the top selling car in india in fy2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X