ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങിയ 7-സീറ്റർ മാരുതിയുടേത്, വീണത് സ്കോർപിയോയും ഇന്നോവയും

വലിയ കുടുംബമുള്ളവർക്ക് എപ്പോഴും ഒരു സെവൻ സീറ്റർ മോഡൽ വാങ്ങണമെന്ന ആഗ്രഹം ഉള്ളിലുണ്ടാവും. എവിക്കെങ്കിലും യാത്ര തിരിക്കണമെങ്കിൽ വീട്ടിലുള്ള എല്ലാവരേയും ഒന്നിച്ച് കൊണ്ടുപോവാൻ ഇത്തരമൊരു വണ്ടിയുടെ ആവശ്യം വളരെ വലുതാണ്. 7-സീറ്റർ എന്ന് കേൾക്കുമ്പോഴേ പലരുടേയും നോട്ടം ടൊയോട്ട ഇന്നോവയിലേക്കാവും. എന്നാൽ വില കേൾക്കുമ്പോൾ പലരും കുടുംബം വിൽക്കേണ്ടി വരുമല്ലോയെന്നാണ് വിചാരിക്കുക. അത്തരക്കാരെല്ലാം നേരെ ഓടിച്ചെല്ലുന്നത് സാക്ഷാൽ മാരുതി സുസുക്കിയിലേക്കാണ്. അവിടെ ഏതൊരു സാധാരണക്കാരനേയും സന്തോഷിപ്പിക്കുവാനായി എർട്ടിഗ കിടപ്പുണ്ടാവും. ചെറിയ ബജറ്റിൽ വിശ്വസിച്ച് വാങ്ങിക്കാൻ പറ്റുന്ന മറ്റൊരു 7-സീറ്റർ ഇന്ന് രാജ്യത്തുണ്ടോയെന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു.

എന്തായാലും ഇക്കാര്യം വീണ്ടും ഊട്ടിയുറപ്പിക്കുകയാണ് 2025 ഡിസംബർ മാസത്തെ എർട്ടിഗയുടെ വിൽപ്പന കണക്കുകൾ. ഗാഡിവാഡി പുറത്തുവിട്ട വാർത്ത പ്രകാരം കഴിഞ്ഞ 31 ദിവസത്തിൽ മാരുതി സുസുക്കിയുടെ ഈ 7-സീറ്റർ എംപിവി വാങ്ങിപ്പോയത് 16,586 ആളുകളാണ്. അതായത് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സെവൻ സീറ്റർ വാഹനമായി എർട്ടിഗ വീണ്ടും പേരെടുത്തുവെന്ന് സാരം.

Maruti Suzuki Ertiga Becomes India s Best Selling 7-Seater In December 2025

2024 ഡിസംബറിൽ വിറ്റഴിച്ച 16,056 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ മാരുതി സുസുക്കി എർട്ടിഗയുടെ വാർഷിക വിൽപ്പനയിൽ 3 ശതമാനത്തിൻ്റെ വർധനവുണ്ടായിട്ടുണ്ടെന്ന് സാരം. താരതമ്യേന കുറഞ്ഞ വിലയും ഇൻ്റീരിയറിലെ വിശാലമായ സ്പേസും 7 പേർക്ക് പോവാനാവുന്ന പ്രായോഗികതയും കാറിനെ വേറിട്ട് നിർത്തുന്ന ഘടകങ്ങളാണ്. പിന്നെ നല്ല മൈലേജ്, കുറഞ്ഞ മെയിൻ്റനെൻസ്, മാരുതിയുടെ വിശ്വാസം, എല്ലായിടത്തും സർവീസ് സെൻ്ററുകൾ എന്നിവ കൂടിയാവുമ്പോൾ എല്ലാവർക്കും എർട്ടിഗ ചേരുകയും ചെയ്യും.

LXi, VXi, VXi CNG, ZXi, VXi AT എന്നിങ്ങനെ വിവിധ വേരിയൻ്റുകളിൽ വിപണനത്തിന് എത്തുന്ന മാരുതി സുസുക്കിയുടെ സെവൻ സീറ്ററിന് നിലവിൽ 8.80 ലക്ഷം മുതൽ 12.94 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ബിഎസ്-VI കാലഘട്ടത്തിന് മുമ്പ് വരെ ഡീസൽ എഞ്ചിനിലും ലഭ്യമായിരുന്നുവെങ്കിലും ഇപ്പോൾ പെട്രോൾ, സിഎൻജി ഫ്യുവൽ ഓപ്ഷനുകളിലാണ് എർട്ടിഗ വാങ്ങാനാവുന്നത്. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 102 bhp കരുത്തിൽ പരമാവധി 137 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും.

Maruti Suzuki Ertiga Becomes India s Best Selling 7-Seater In December 2025

ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയും ആളുകൾക്ക് യഥേഷ്ടം തെരഞ്ഞെടുക്കാനാവും. സിഎന്‍ജിയിൽ പ്രവർത്തിക്കുമ്പോൾ പെർഫോമൻസ് 87 bhp പവറിൽ 121.5 Nm ടോര്‍ക്കായി കുറയുമെങ്കിലും മൈലേജ് വലിയൊരു ഘടകമായി മാറുന്നുണ്ട്. എംപിവിയുടെ പെട്രോള്‍ മാനുവല്‍ ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജ് തരുമ്പോൾ പെട്രോള്‍ ഓട്ടോമാറ്റിക് 20.30 കിലോമീറ്റർ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്.

കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ മാരുതി എർട്ടിഗയ്ക്ക് ലിറ്ററിന് 26.11 കിലോമീറ്റർ മൈലേജ് വരെ നൽകാനാവും. ഇതിൽ 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് സംവിധാനം മാത്രമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. സേഫ്റ്റി നോക്കി വാഹനം വാങ്ങുന്നവരേയും എർട്ടിഗ തൃപ്ത്തിപ്പെടുത്തും. 6 എയർബാഗുകൾ, ഇബിഡി സഹിതമുള്ള എബിഎസ്, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സവിശേഷതകൾ സ്റ്റാൻഡേർഡായി തന്നെ വാഹനത്തിൽ ലഭ്യമാണ്.

Maruti Suzuki Ertiga Becomes India s Best Selling 7-Seater In December 2025

എര്‍ട്ടിഗയെ ആകര്‍ഷകമാക്കുന്നത് അതിലെ കിടിലൻ ഫീച്ചറുകള്‍ കൂടിയാണ്. അൾട്രാ മോഡേൺ ഫീച്ചറുകൾ ഒന്നുമില്ലെങ്കിലും 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, രണ്ടാം നിര യാത്രക്കാര്‍ക്കുള്ള എസി വെന്റുകള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് പോലുള്ള ഉപയോഗപ്രദമായ കാര്യങ്ങളെല്ലാം മാരുതി സുസുക്കി എംപിവിയിൽ ഒരുക്കിവെച്ചിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, January 19, 2026, 7:00 [IST]
English summary
Maruti suzuki ertiga becomes indias best selling 7 seater in december 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X