ഹൈക്രോസിൻ്റെ അപരന് 1.30 ലക്ഷത്തിൻ്റെ ഓഫറുമായി മാരുതിക്കുട്ടൻ, ന്യൂഇയർ ഹാപ്പിയാക്കാൻ കമ്പനി

ജനഹൃദയങ്ങളിൽ പ്രത്യേക സ്ഥാനമുള്ള വാഹന നിർമാതാക്കളാണ് മാരുതി സുസുക്കി. ഓരോ മാസവും ലക്ഷക്കണക്കിന് കാറുകൾ വിറ്റഴിക്കുന്ന ബ്രാൻഡ് ഇത്രയും ജനകീയരാവാൻ കാരണം തിരഞ്ഞാൽ അനേകായിരം കാരണങ്ങൾ കണ്ടെത്താനായേക്കും. അതിൽ ഒന്ന് കാറുകൾക്ക് ഓരോ മാസവും നൽകുന്ന അന്യായ ഓഫറുകളാണ്. ഇപ്പോഴിതാ ജനുവരി മാസത്തിലും മോഡൽ നിരയിൽ വലിയ ആനുകൂല്യങ്ങളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നെക്‌സ നിരയിലെ ഫ്ലാഗ്ഷിപ്പ് എംപിവിയായ ഇൻവിക്റ്റോ വാങ്ങാൻ ആർക്കെങ്കിലും പ്ലാനുണ്ടെങ്കിൽ നല്ലൊരു അവസരമാണ് കൈവന്നിരിക്കുന്നത്. ജനുവരിയിൽ ടൊയോട്ട ഹൈക്രോസിൻ്റെ റീബാഡ്‌ജ് മോഡൽ വാങ്ങുന്നവർക്ക് 1.30 ലക്ഷം രൂപ വരെയാണ് ആനുകൂല്യങ്ങൾ ലഭിക്കുക.

മാരുതി ഇൻവിക്റ്റോ പ്രീമിയം എംപിവിയുടെ എല്ലാ വകഭേദങ്ങൾക്കും 1.30 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടാണ് മാരുതി സുസുക്കി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 1 ലക്ഷം രൂപ എക്സ്ചേഞ്ച് ബോണസ് അല്ലെങ്കിൽ 1.15 ലക്ഷം രൂപ സ്ക്രാപ്പേജ് ബോണസ്, 15,000 രൂപ കോർപ്പറേറ്റ് ഓഫർ എന്നിവയെല്ലാമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 24.97 ലക്ഷം മുതൽ 28.61 ലക്ഷം രൂപ വരെയാണ് 8 സീറ്ററിന് ഓഫർ കൂടാതെ ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില.

Maruti Suzuki Invicto Premium MPV Discounts In January 2026

ഓഫറുകൾ സ്ഥലം, സ്റ്റോക്ക് ലഭ്യത എന്നിവയെ അനുസരിച്ച് വ്യത്യാസപ്പെടാൻ സാധ്യതയുണ്ട് കേട്ടോ. ആയതിനാൽ കൃത്യമായ ഓഫറുകൾ അറിയാൻ നിങ്ങളുടെ ഏറ്റവും അടുത്തുള്ള മാരുതി സുസുക്കി നെക്‌സ ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം. സീറ്റ പ്ലസ്, ആൽഫ പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മാരുതി സുസുക്കി ഇൻവിക്റ്റോ വിപണിയിൽ എത്തുന്നത്. പ്രീമിയം എംപിവിയുടെ സീറ്റ പ്ലസ് 7 എല്ലെങ്കിൽ 8 സീറ്റർ ഓപ്‌ഷനുകളിൽ വിപണിയിലെത്തുമ്പോൾ ടോപ്പ് എൻഡ് മോഡലായ ആൽഫ 7 സീറ്റർ രൂപത്തിൽ മാത്രമാണ് പോർച്ചിലെത്തിക്കാനാവുന്നത്.

2023-ലാണ് ഹൈക്രോസ് മാരുതി ഇൻവിക്റ്റോയായി പണിതിറക്കിയത്. നെക്‌സ കാറുകളുടെ ശൈലിയിൽ പണിതിറക്കിയ മാരുതി ഇൻവിക്റ്റോ വലിയ തരംഗം ഒന്നുമായില്ല. എങ്കിലും ഇന്നോവ ഹൈക്രോസിൻ്റെ ഹൈബ്രിഡ് മോഡൽ വാങ്ങാൻ പൈസയില്ലാത്തവർ പലർക്കും പരിഗണിക്കാനാവുന്ന മോഡലായി ഇൻവിക്റ്റോ വളരെ വേഗത്തിൽ സ്ഥാനം പിടിക്കുകയുണ്ടായി. പുതുക്കി പണിതപ്പോൾ ഉണ്ടാവുന്ന പരിഷ്ക്കാരങ്ങൾ മാത്രമാണ് പ്രീമിയം എംപിവിയിൽ നടപ്പിലാക്കിയതെങ്കിലും ഒറ്റ നോട്ടത്തിൽ ഹൈക്രോസിൻ്റെ സാമ്യതയൊന്നും അത്രപെട്ടന്ന് തിരിച്ചറിയാനാവില്ലായിരുന്നു.

Maruti Suzuki Invicto Premium MPV Discounts In January 2026

ഹൈബ്രിഡ് എഞ്ചിൻ കൊടുത്തുവെങ്കിലും ഹൈക്രോസ് ഇൻവിക്റ്റോ ആയപ്പോൾ ADAS ടെക്കൊന്നും ടൊയോട്ട കൊടുത്തില്ല. അങ്ങനെ വില താരതമ്യേന കുറയ്ക്കാനും മാരുതി സുസുക്കിക്ക് സാധിച്ചു. ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന 2.0 ലിറ്റർ, ഫോർ സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ഇൻവിക്റ്റോയുടെ ഹൃദയം. e-CVT ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമായി വരുന്ന എംപിവിക്ക് പരമാവധി 184 bhp പവർ വരെ നിർമിക്കാനാവുമെന്നാണ് മാരുതി സുസുക്കി പറയുന്നത്.

ഹൈബ്രിഡായതിനാൽ തന്നെ ലിറ്ററിന് 23.24 കിലോമീറ്ററാണ് അവകാശപ്പെടുന്ന മൈലേജ്. സ്ട്രോംഗ് ഹൈബ്രിഡ് ആയതിനാൽ എംപിവി ഒരു ഇലക്ട്രിക്-ഒൺലി മോഡും വാഗ്ദാനം ചെയ്യുന്നുണ്ട്. പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ആംബിയൻ്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ പോലുള്ള പ്രീമിയം ഫീച്ചറുകളെല്ലാം മാരുതി സുസുക്കിയുടെ ഫ്ലാഗ്ഷിപ്പ് എംപിവിയിൽ ഒരുക്കിയിട്ടുണ്ട് കമ്പനി.

Maruti Suzuki Invicto Premium MPV Discounts In January 2026

ഡിസൈനിലേക്ക് നോക്കിയാൽ ഹൈക്രോസിൽ നിന്നും വേഗം തിരിച്ചറിയുവാനായി വ്യത്യസ്തമായ ഗ്രില്ലും നവീകരിച്ച മെഷ് പാറ്റേണും ഹെഡ്‌ലൈറ്റുകളിലേക്ക് നീളുന്ന കട്ടിയുള്ള തിരശ്ചീനവുമായ ക്രോം സ്ലാറ്റുകളും ഇൻവിക്റ്റോയിൽ ഉപയോഗിച്ചിരിക്കുന്നത് കാണാം. ത്രീ-ബ്ലോക്ക് സിഗ്നേച്ചർ ഡേടൈം റണ്ണിംഗ് ലാമ്പുകളും ഹൈക്രോസിൽ നിന്നും വേറിട്ടുനിൽക്കുന്ന സംഗതിയാണ്. ഇൻ്റീരിയർ സ്റ്റൈലിംഗ് ഒന്നുതന്നെയാണെങ്കിലും ഇൻവിക്റ്റോ ഷാംപെയ്ൻ ഗോൾഡ് ആക്‌സന്റുകളോട് കൂടിയ ബ്ലാക്ക് തീമിലാണ് ഒരുക്കിയിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, January 13, 2026, 6:00 [IST]
English summary
Maruti suzuki invicto premium mpv discounts in january 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X