മാരുതിക്ക് മാത്രം പറ്റുന്ന കാര്യം, ഒറ്റ വർഷത്തിൽ പണിതിറക്കിയത് 23.47 ലക്ഷം കാറുകൾ, ഏറ്റവും ഡിമാന്റ് ഈ കാറിന്

ടാറ്റയും മഹീന്ദ്രയുമെല്ലാം എത്രയെത്ര കാറുകൾ പുറത്തിറക്കിയാലും ഈയടുത്ത കാലത്തൊന്നും മാരുതി സുസുക്കിയോട് വിൽപ്പനയുടെ കാര്യത്തിൽ കിടപിടിക്കാനാവില്ലെന്നതാണ് സത്യം. വിൽപ്പനയിലും സർവീസിലുമെല്ലാം ഒന്നിനൊന്നിന് മികച്ച് നിൽക്കുന്നതും സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ വിശ്വസിച്ച് വാങ്ങാനാവുന്നതും മാരുതി തന്നെയാണെന്നതിൽ തർക്കമൊന്നുമില്ല. കുറഞ്ഞ മെയിന്റനെൻസ് കോസ്റ്റും മാരുതിയുടെ മാത്രം പ്രത്യേകതയാണ്. 2025-26 സാമ്പത്തിക വർഷം മാരുതിയുടെ പ്ലാന്റുകളിൽ നിന്ന് 23.47 ലക്ഷം കാറുകളാണ് നിർമിച്ച് പുറത്തിറക്കിയത്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത ഏറ്റവും ഉയർന്ന വാർഷിക ഉത്പ്പാദന കണക്കാണിത്.

അതായത് കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിപ്പിച്ചത് റെക്കോർഡ് തിരുത്തിക്കൊണ്ടാണെന്ന് ചുരുക്കം. ഇന്ത്യയിലെ മറ്റൊരു പാസഞ്ചർ വാഹന നിർമാതാക്കൾക്കും ഈ കണക്കുകളോട് മുട്ടിനിൽക്കാനാവില്ല. സുസുക്കി മോട്ടോർ കോർപ്പറേഷന്റെ കീഴിലുള്ള എല്ലാ ആഗോള നിർമാണ പ്ലാന്റുകളിലെ പ്രൊഡക്ഷന്റെ കാര്യത്തിൽ മാരുതി ഒന്നാമതെത്തി എന്നതാണ് കൂടുതൽ ശ്രദ്ധേയമായ മറ്റൊരു കാര്യം.

Maruti Suzuki Production Hits 23 47 Lakh Units In FY26 New Record

വർഷം മുഴുവനും സ്ഥിരമായ അളവിൽ ഉത്പാദനം നിലനിർത്തുന്നതിൽ അഞ്ച് മോഡലുകളാണ് വലിയ പങ്കുവഹിച്ചിരിക്കുന്നത്. ഡിസയർ, ഫ്രോങ്ക്സ്, സ്വിഫ്റ്റ്, എർട്ടിഗ, ബലേനോ എന്നിവ ഓരോന്നും വ്യക്തിഗതമായി രണ്ട് ലക്ഷം യൂണിറ്റ് നിർമാണം മറികടന്നിട്ടുണ്ട്. സെഡാൻ, ഹാച്ച്ബാക്കുകൾ, കോംപാക്‌ട് എസ്‌യുവി, എംപിവി എന്നിവയെല്ലാം ഒരേസമയം ഇത്രയും വലിയ കണക്കുകൾ സംഭാവന ചെയ്‌തത് മാരുതിയിൽ മാത്രം കാണാനാവുന്ന പ്രതിഭാസമാണ്.

ടാറ്റയെ പോലെ ഏതെങ്കിലും ഒരു ഉൽപ്പന്നത്തെ ആശ്രയിച്ചല്ല മാരുതി സുസുക്കിയുടെ വിൽപ്പന മുമ്പോട്ട് പോവുന്നത്. ഏതെങ്കിലും മാസം ഒരു കാറിന് വീഴ്ച്ച സംഭവിച്ചാൽ വേറൊരു മോഡൽ ഈ നഷ്‌ടം നികത്തും. പഴയ കണക്കുകളിലേക്ക് കൂടി നോക്കുകയാണെങ്കിൽ 2022-23 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ഉത്പ്പാദനം 19.22 ലക്ഷം യൂണിറ്റായിരുന്നു. അടുത്ത വർഷം അത് 19.84 ലക്ഷമായി നേരിയ തോതിൽ ഉയർന്നപ്പോൾ 2024-25 സാമ്പത്തിക വർഷത്തിൽ 21.02 ലക്ഷമായി ഉയർന്നു.

Maruti Suzuki Production Hits 23 47 Lakh Units In FY26 New Record

ഇതാണ് ഇപ്പോൾ 23.47 ലക്ഷം യൂണിറ്റായി പരിണമിച്ചത്. 2025-26 സാമ്പത്തിക വർഷത്തിൽ വാർഷികാടിസ്ഥാനത്തിൽ 11.66 ശതമാനം വളർച്ചയും സ്വന്തമാക്കാൻ മാരുതി സുസുക്കിക്ക് സാധിച്ചു. നിലവിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് രാജ്യത്ത് പ്രധാനമായും നാല് നിർമാണ പ്ലാന്റുകളാണുള്ളത്. അതിൽ ഹരിയാനയിലെ ഗുരുഗ്രാം, മനേസർ, ഖാർഖോഡ എന്നിവിടങ്ങളിൽ മൂന്നും ഗുജറാത്തിലെ ഹൻസൽപൂരിൽ ഒരു പ്ലാന്റുമാണ് ഉൾപ്പെടുന്നത്.

കമ്പനിക്ക് നിലവിൽ പ്രതിവർഷം 24 ലക്ഷം യൂണിറ്റുകളുടെ നിർമാണ ശേഷിയാണുള്ളത്. ഗുജറാത്തിലെ സാനന്ദിലുള്ള ഖൊരാജ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ 2026 മാർച്ചിൽ അഞ്ചാമത്തെ പ്ലാന്റിനുള്ള സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. പ്രവർത്തനക്ഷമമായാൽ നിലവിലെ വാർഷിക ശേഷിക്ക് പുറമെ 10 ലക്ഷം യൂണിറ്റുകൾ കൂടി അധികം പണികഴിപ്പിക്കാൻ മാരുതി സുസുക്കിക്ക് സാധിക്കുന്നതായിരിക്കും. നിലവിലുള്ള എല്ലാ സൗകര്യങ്ങളിലൂടെയും 650-ലധികം വേരിയന്റുകളിലായി 17 മോഡലുകൾ മാരുതി നിർമിക്കുന്നുണ്ട്.

Maruti Suzuki Production Hits 23 47 Lakh Units In FY26 New Record

സുസുക്കി മോട്ടോർ കോർപ്പറേഷന്റെ പിന്തുണയോടെയും ഇന്ത്യയെ ആഗോള കയറ്റുമതി കേന്ദ്രമായി സ്ഥാപിക്കുന്നതിലുള്ള ശ്രദ്ധയോടെയും ബ്രാൻഡിന്റെ മൊത്തം ഉത്പ്പാദന ശേഷി പ്രതിവർഷം 40 ലക്ഷം യൂണിറ്റായി ഉയർത്തുക എന്നതാണ് ബ്രാൻഡിന്റെ ലക്ഷ്യം. പുതിയ ജിഎസ്ടി 2.0 അവതരണം പോലുള്ള നിലവിലെ സർക്കാർ നയങ്ങളാണ് ഈയൊരു നേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകേച്ചി പറഞ്ഞു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Friday, April 24, 2026, 14:20 [IST]
English summary
Maruti suzuki production hits 23 47 lakh units in fy26 new record
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X