3 ലക്ഷം വീടുകളിൽ എത്തിയ ഇന്ത്യയുടെ 'ചീപ്പ് കാർ'; ന്യൂഇയറിന് മാരുതി സുസുക്കിക്ക് സർപ്രൈസ് ഗിഫ്റ്റ്
അടുത്തകാലം വരെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാർ എന്ന പദവി ലോഡ് ആൾട്ടോയാണ് (Alto) വഹിച്ചിരുന്നതെങ്കിൽ പുതിയ ജിഎസ്‌ടി പരിഷ്ക്കാരങ്ങളോടെ ഈയൊരു കിരീടം മാരുതി സുസുക്കിയുടെ മറ്റൊരു വാഹനം സ്വന്തമാക്കുകയുണ്ടായി. മറ്റാരുമല്ല മൈക്രോ എസ്‌യുവി സ്റ്റൈലുള്ള എസ്-പ്രെസോയാണ് (Maruti Suzuki S-Presso) ആ മിടുക്കൻ. തിരക്കേറിയ നഗരങ്ങളിലൂടെ എസിയിട്ട് അനായാസം കൊണ്ടുനടക്കാനാവുന്ന എസ്-പ്രെസോ സ്ത്രീകളുടെ വരെ ഫേവറീറ്റ് കാറുകളിൽ ഒന്നാണ്. കോംപാക്‌ടായ രൂപവും ഉയർന്ന സീറ്റിംഗ് പൊസിഷനും എല്ലാമുള്ള മോഡൽ സിറ്റി ട്രാഫിക്കിലെല്ലാം കൊണ്ടുനടക്കാൻ ഈസിയാണ്.
ഇപ്പോഴിതാ സുപ്രധാനമായൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് മാരുതി സുസുക്കിയുടെ എൻട്രി ലെവൽ വാഹനം. ആഭ്യന്തര വിപണിയിൽ 3 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന നേട്ടമാണ് എസ്-പ്രെസോ കൈവരിച്ചിരിക്കുന്നത്. 2019-ൽ പുറത്തിറങ്ങിയത് മുതൽ മാന്യമായ രീതിയിൽ വിറ്റഴിഞ്ഞ മോഡൽ തുടക്കത്തിൽ ഓരോ മാസവും 8,000-10,000 യൂണിറ്റ് വിൽപ്പനയാണ് നേടിയിരുന്നത്. എന്നാൽ പുറത്തിറങ്ങി 45 കൊല്ലം കഴിഞ്ഞപ്പോഴേക്കും നിലവിലെ പ്രതിമാസ വിൽപ്പന 2,000 യൂണിറ്റുകൾക്ക് താഴെയായി മാറിയിട്ടുണ്ട്.

എങ്കിലും ചെറിയ വിലയിൽ നല്ലൊരു ഫാമിലി കാർ തേടി നടക്കുന്നവർ ഇപ്പോഴും എസ്-പ്രെസോയെ വളരെയധികം ഇഷ്‌ടപ്പെടുന്നുണ്ട്. ചെറുകാറുകളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചടതോടെ വിലയും ഗണ്യമായി കുറഞ്ഞിരുന്നു. 6 എയർബാഗ് ഇല്ലെങ്കിലും ഡ്യുവൽ എയർബാഗുകളുടെ സപ്പോർട്ട് കാറിനുണ്ട്. 3.49 ലക്ഷം രൂപ മുതൽ 5.24 ലക്ഷം രൂപ വരെയാണ് മോഡലിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
എല്ലാമാസവും കാറിന് 50,000 രൂപയോളം ഓഫറുകളും ആനുകൂല്യങ്ങളും നൽകി കൂടുതൽ ആകർഷകമാക്കാറുമുണ്ട്. ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ VVT ടെക്‌നോളജി ഫീച്ചറുകള്‍ കൂടാതെ ഐഡല്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും ഉള്‍ക്കൊള്ളുന്ന 1.0 ലിറ്റർ, ത്രീ സിലിണ്ടർ, K10C പെട്രോൾ എഞ്ചിനാണ് എസ്-പ്രെസോയ്ക്ക് തുടിപ്പേകാൻ എത്തുന്നത്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 66 bhp പവറിൽ 89 Nm ടോർക്ക് വരെ നൽകാൻ ശേഷിയുണ്ട്.

ഒപ്പം കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിലും എസ്-പ്രെസോ തെരഞ്ഞെടുക്കാനാവുന്നതാണ്. സിഎൻജിയിൽ ഓടുമ്പോൾ പെർഫോമൻസ് കുറയുമെങ്കിലും മാരുതി എസ്-പ്രെസോ സിറ്റിയിലൊന്നും മോശമാക്കില്ല. 5,300 ആർപിഎമ്മിൽ 56.69 bhp കരുത്തും 3,400 ആർപിഎമ്മില്‍ പരമാവധി 82.1 Nm ടോർക്കും വരെയാണ് സിഎൻജിയിൽ വാഹനം നൽകുക. മൈലേജിൻ്റെ കാര്യത്തിലേക്ക് വന്നാൽ പെട്രോൾ മാനുവൽ 24.76 കിലോമീറ്റർ വരെ ഇന്ധനക്ഷമത.
പെട്രോൾ ഓട്ടോമാറ്റിക്കിന് 25.3 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് നൽകുന്നതെങ്കിൽ ഒരു കിലോഗ്രാം സിഎൻജിയിൽ വാഹനത്തിന് 32.73 കിലോമീറ്റർ മൈലേജാണ് നൽകുക. എക്സ്റ്റീരിയർ കണ്ടാൽ ചെറുതായി തോന്നുമെങ്കിലും ഇൻ്റീരിയറിൽ നല്ല സ്പേസുള്ള എസ്-പ്രെസോയിൽ അത്യാവിശ്യം 5 പേർക്ക് ഞെളിഞ്ഞിരുന്ന് പോവാനുള്ള സ്പേസുമുണ്ട്. ഫീച്ചറുകളിലേക്ക് നോക്കിയാലും തരക്കേടില്ലാത്ത രീതിയിൽ അണിയിച്ചൊരുക്കാൻ മാരുതി സുസുക്ക് സാധിച്ചിട്ടുണ്ട്.

ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, പവർ സ്റ്റിയറിംഗ്, ഫ്രണ്ട് പവർ വിൻഡോകൾ, കീലെസ് എൻട്രി, റിയർ പാർസൽ ട്രേ, 60:40 സ്പ്ലിറ്റ് റിയർ സീറ്റ് എന്നിവയും ഇതിൽ കിട്ടും. ഇനി എസ്-പ്രെസോയിൽ ഒരു ഫെയ്‌സ്‌ലിഫ്റ്റ് കൂടി നൽകിയാൽ വിൽപ്പന പതിയെ ഉയർന്നുവരാനുള്ള സാധ്യതയും കാണുന്നുണ്ട്. കൂട്ടത്തിൽ 6 എയർബാഗ് കൂടി വന്നാൽ സംഗതി അടിപൊളിയാവുകയും ചെയ്യും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








