ഇന്ത്യയുടെ ചീപ്പ് കാറിന്റെ വിൽപ്പന കുതിച്ചുയർന്നു, മാരുതിയെ പോലും ഞെട്ടിച്ച് എസ്-പ്രെസോ! ഇനിയെങ്ങനെ നിർത്തും

ചെറുകാർ വിപണിയിൽ ആൾട്ടോയ്ക്കൊപ്പം സെഗ്മെന്റ് തൂക്കിയ മിടുക്കനാണ് എസ്-പ്രെസോ (Maruti Suzuki S-Presso). മിനി എസ്‌യുവി ലുക്കുമായി എത്തിയപ്പോൾ സോപ്പ് പെട്ടിപോലെയുണ്ടെന്ന് പറഞ്ഞ് പലരും കളിയാക്കിയിരുന്നുവെങ്കിലും കിടിലൻ സിറ്റി കാറായി അരങ്ങുവാഴുന്ന കാഴ്ച്ചയാണ് പിന്നീട് കാണാനായത്. ഇവികൾ ജനപ്രിയരാവുന്നതിന് മുമ്പ് രാജ്യത്തിന്റെ ഓരോ കോണിലും എസ്-പ്രെസോ വിരാജിച്ചിരുന്ന സമയമുണ്ടായിരുന്നു. തിരക്കേറിയ നഗരങ്ങളിലൂടെ എസിയിട്ട് അനായാസം കൊണ്ടുനടക്കാനാവുന്ന എസ്-പ്രെസോ സ്ത്രീകളുടെ വരെ ഫേവറീറ്റ് കാറുകളിൽ ഒന്നാണ്. കോംപാക്‌ടായ രൂപവും ഉയർന്ന സീറ്റിംഗ് പൊസിഷനും എല്ലാമുള്ള മോഡൽ സിറ്റി ട്രാഫിക്കിലെല്ലാം കൊണ്ടുനടക്കാൻ എന്തൊരു സുഖമാണെന്നോ.

അടുത്തകാലം വരെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാർ എന്ന പദവി ആൾട്ടോയാണ് വഹിച്ചിരുന്നതെങ്കിൽ പുതിയ ജിഎസ്‌ടി പരിഷ്ക്കാരങ്ങളോടെ ഈയൊരു കിരീടം മാരുതി സുസുക്കി എസ്-പ്രെസോയ്ക്ക് സ്വന്തമാവുകയും ചെയ്‌തിരുന്നു. നിലവിൽ 6 എയർബാഗ് അപ്ഡേഷൻ നൽകാതെ ഉപേക്ഷിച്ചിട്ടിരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളെ വരെ അമ്പരപ്പിക്കുന്ന വിൽപ്പനയുമായി ഞെട്ടിച്ചിരിക്കുകയാണ് എസ്-പ്രെസോ.

Maruti Suzuki S-Presso Witnessed Massive Sales Growth In April 2026

2026 ഏപ്രിൽ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ഏറ്റവും വലിയ ആശ്ചര്യങ്ങളിലൊന്ന് എസ്-പ്രെസോയുടെ പ്രകടനം തന്നെയായിരുന്നു. കുഞ്ഞൻ കാറിന്റെ കച്ചോടം 5,210 യൂണിറ്റായി ഉയരുകയാണ് ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ മാർച്ച് മാസത്തിൽ നിരത്തിലെത്തിച്ച 226 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിമാസ വിൽപ്പനയിൽ മോഡലിന് 2205.03 ശതമാനത്തിന്റെ വർധനവാണ് കൈവരിക്കാനായിരിക്കുന്നത്.

ഇതുകൂടാതെ വാർഷികാടിസ്ഥാനത്തിലും 617.63 ശതമാനത്തിന്റെ വർധനവ് നേടിയെടുക്കാൻ വാഹനത്തിനായിട്ടുണ്ട്. മാർച്ച് മാസത്തോടെ കച്ചോടം പൂട്ടുമെന്ന് കരുതിയിരുന്നവരുടെയെല്ലാം വായടപ്പിക്കുന്ന പ്രകടനമാണ് എസ്-പ്രെസോ പുറത്തെടുത്തത്. ഒരു മിനി എസ്‌യുവി ലുക്ക് സമ്മാനിക്കുന്ന എസ്-പ്രെസോ ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ VVT ടെക്‌നോളജി, ഐഡിൾ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യ എന്നിവ ഉള്‍ക്കൊള്ളുന്ന 1.0 ലിറ്റർ, ത്രീ സിലിണ്ടർ, K10C പെട്രോൾ എഞ്ചിനോടെയാണ് വിപണനത്തിന് എത്തുന്നത്.

Maruti Suzuki S-Presso Witnessed Massive Sales Growth In April 2026

5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 66 bhp പവറിൽ 89 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനും ശേഷിയുണ്ട്. പെട്രോളിന് പുറമെ സിഎൻജിയിലും വാഹനം സ്വന്തമാക്കാനാവുന്നതാണ്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ കാറിൻ്റെ പവർഔട്ട്പുട്ട് കണക്കുകളിൽ കുറവ് സംഭവിക്കുമെങ്കിലും അപാര മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു കിലോഗ്രാം സിഎൻജിയിൽ ഹാച്ച്ബാക്കിന് 32.73 കിലോമീറ്റർ മൈലേജാണ് നൽകാനാവുക.

അതേസമയം പെട്രോൾ മാനുവൽ വേരിയൻ്റുകൾ 24.76 കിലോമീറ്ററും പെട്രോൾ ഓട്ടോമാറ്റിക് പതിപ്പുകൾ 25.3 കിലോമീറ്റർ മൈലേജും നൽകാൻ പ്രാപ്‌തമാണ്. എക്സ്റ്റീരിയർ കണ്ടാൽ ചെറുതായി തോന്നുമെങ്കിലും ഇൻ്റീരിയറിൽ നല്ല സ്പേസുള്ള എസ്-പ്രെസോയിൽ അത്യാവിശ്യം 5 പേർക്ക് ഇരിക്കാൻ കഴിയും. ഫീച്ചറുകളിലേക്ക് നോക്കിയാലും തരക്കേടില്ലാത്ത രീതിയിൽ അണിയിച്ചൊരുക്കാൻ മാരുതി സുസുക്ക് സാധിച്ചിട്ടുണ്ട്.

Maruti Suzuki S-Presso Witnessed Massive Sales Growth In April 2026

ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, പവർ സ്റ്റിയറിംഗ്, ഫ്രണ്ട് പവർ വിൻഡോകൾ, കീലെസ് എൻട്രി, റിയർ പാർസൽ ട്രേ, 60:40 സ്പ്ലിറ്റ് റിയർ സീറ്റ് എന്നിവയും ഇതിൽ കിട്ടും. ഇനി എസ്-പ്രെസോയിൽ ഒരു ഫെയ്‌സ്‌ലിഫ്റ്റ് കൂടി നൽകിയാൽ വിൽപ്പന പതിയെ ഉയർന്നുവരാനുള്ള സാധ്യതയും കാണുന്നുണ്ട്. കൂട്ടത്തിൽ 6 എയർബാഗ് കൂടി വന്നാൽ സംഗതി അടിപൊളിയാവുകയും ചെയ്യും.

നിലവിൽ 3.50 ലക്ഷം മുതൽ 5.25 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി എസ്-പ്രെസോയ്ക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ചെറിയ വിലയിൽ നല്ലൊരു ഫാമിലി കാർ തേടി നടക്കുന്നവർ ഇപ്പോഴും എസ്-പ്രെസോയെ വളരെയധികം ഇഷ്‌ടപ്പെടുന്നുണ്ട് എന്നതിനുള്ള തെളിവാണ് 2026 ഏപ്രിൽ മാസത്തെ വിൽപ്പന കണക്കുകൾ. ഒരു ഫെയ്‌സ്‌ലിഫ്റ്റ് മോഡലും 6 എയർബാഗുകൾ സ്റ്റാൻഡേർഡുമായി കൊടുത്താൽ വിൽപ്പനയിലെ വേഗം നിലനിർത്താനും കാറിന് സാധിച്ചേക്കും.

Article Published On: Friday, May 15, 2026, 6:00 [IST]
English summary
Maruti suzuki s presso witnessed massive sales growth in april 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X