മാരുതി വാങ്ങാൻ ഒരു കാരണം കൂടിയായി, സർവീസിന് ചെന്നാലും കഴുത്തറക്കില്ല! സ്മാർട്ട് മെയിന്റനെൻസ് പ്ലാനുമായി കമ്പനി

രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന കാറുകൾ മാരുതി സുസുക്കിയുടേതാണ്. ബ്രാൻഡിനോടുള്ള വിശ്വാസം അത്രയേറെയാണ് ഇന്ത്യക്കാർക്ക്. മൈലേജിന്റെ കാര്യത്തിൽ സാധാരണക്കാരെ ഒരിക്കലും നിരാശപ്പെടുത്തില്ലാത്ത കമ്പനി സർവീസിന്റെ കാര്യത്തിലായാലും കഴുത്തറക്കാറില്ല. ചെറിയ മെയിന്റനെൻസ് കോസ്റ്റും പാർട്‌സുകളുടെ കുറഞ്ഞ വിലയും കിട്ടാൻ എളുപ്പവുമെല്ലാം മാരുതിയുടെ മാത്രം പ്രത്യേകതകളാണ്. ഇപ്പോഴിതാ ആളുകൾക്ക് സന്തോഷം നൽകുന്ന മറ്റൊരു പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രാൻഡ്. സ്വകാര്യ, വാണിജ്യ മേഖലകളിലെ നിലവിലുള്ള മാരുതി സുസുക്കി കാർ ഉടമകൾക്കായി സ്മാർട്ട് മെയിന്റനൻസ് പ്ലാനുകൾ ആരംഭിച്ചിരിക്കുകയാണ് കമ്പനി.

സ്വകാര്യ, വാണിജ്യ വാഹന ഉടമകൾക്ക് ഈ പ്ലാൻ ലഭ്യമാണെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. പുതിയ വാഹനം വാങ്ങുന്ന സമയത്തോ അല്ലെങ്കിൽ പിന്നീട് രാജ്യത്തുടനീളമുള്ള ഏതെങ്കിലും അംഗീകൃത മാരുതി സുസുക്കി വർക്ക്ഷോപ്പ് വഴിയോ ഉടമകൾക്ക് സ്മാർട്ട് മെയിന്റനൻസ് പ്ലാനുകൾ വാങ്ങാം. കസ്റ്റമൈസ് ചെയ്യാനാവുന്ന മെയിന്റനൻസ് പാക്കേജുകളിലൂടെ ഉടമസ്ഥാവകാശ അനുഭവം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പുതിയ പ്രീപെയ്ഡ് ആഫ്റ്റർ-സെയിൽസ് സർവീസ് പ്രോഗ്രാം ആണിത്.

Maruti Suzuki Smart Maintenance Plan Launched In India

ഉപഭോക്താക്കൾക്ക് ലേബർ-ഒൺലി പാക്കേജുകൾ, പാർട്‌സ് ആൻഡ് ലേബർ കവറേജ്, കൊമേഴ്‌സ്യൽ വെഹിക്കിൾ മൈനർ സർവീസുകൾ, കസ്റ്റമർ-ഡിമാൻഡഡ് സർവീസുകൾ, എഞ്ചിൻ ഓയിലിനും കൂളന്റുകൾക്കും കവറേജ് എന്നിവയുൾപ്പെടെ ഒന്നിലധികം സർവീസ് കോൺഫിഗറേഷനുകളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. ക്ലച്ച്, ബ്രേക്ക് പാർട്‌സ് പോലുള്ള തിരഞ്ഞെടുത്ത ഘടകങ്ങൾക്ക് ഓപ്‌ഷണൽ വെയർ-ആൻഡ്-ടിയർ പ്രൊട്ടക്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

മാരുതി സുസുക്കിയുടെ അഭിപ്രായത്തിൽ, സ്മാർട്ട് മെയിന്റനൻസ് പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് ലേബർ ചെലവിൽ കുറഞ്ഞത് 10 ശതമാനം ലാഭിക്കാനും പാർട്‌സുകളിലും ഉപഭോഗവസ്തുക്കളിലും അധിക ലാഭം നേടാനും കഴിയും. പാക്കേജ് പ്രീപെയ്ഡ് ആയതിനാൽ തന്നെ സർവീസ്, മെയിന്റനെൻസ് ചെലവുകൾ ഭാവിയിൽ വർധിച്ചാലും ഇത് ഉപഭോക്താക്കളെ ബാധിക്കുകയില്ലെന്ന് കമ്പനി പറയുന്നു. ഇതിനായി കമ്പനി ഒന്നിലധികം കാലാവധി (Tenure) ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

Maruti Suzuki Smart Maintenance Plan Launched In India

സ്വകാര്യ വാഹന ഉടമകൾക്ക് 2 വർഷം അല്ലെങ്കിൽ 20,000 കിലോമീറ്റർ മുതൽ 10 വർഷം അല്ലെങ്കിൽ 1,00,000 കിലോമീറ്റർ വരെയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കാൻ അവസരം ലഭിക്കും. അതേസമയം വാണിജ്യ വാഹന ഉപഭോക്താക്കൾക്ക് 10 വർഷം അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വരെയുള്ള കവറേജ് തെരഞ്ഞെടുക്കാം. പ്ലാൻ ആദ്യം വാങ്ങിയത് എവിടെയായാലും ഏത് അംഗീകൃത മാരുതി സുസുക്കി വർക്ക്‌ഷോപ്പിലും ഉപഭോക്താക്കൾക്ക് സേവനങ്ങൾ ലഭ്യമാക്കാൻ കഴിയുന്നതാണ് എന്നതാണ് രാജ്യവ്യാപകമായി ഉപയോഗിക്കാവുന്ന ഈ പദ്ധതിയുടെ ഒരു പ്രധാന സവിശേഷത.

വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ പ്രതീക്ഷകൾ നിറവേറ്റുന്നതിനാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകേച്ചി പറഞ്ഞു. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായി കമ്പനി കുതിക്കുന്നതിന്റെ പ്രധാന കാരണവും ഇത്തരത്തിലുള്ള തീരുമാനങ്ങളാണ്. ജനങ്ങളോട് എന്നും ചേർന്നുനിൽക്കാൻ ബ്രാൻഡ് കാണിക്കുന്ന താത്പര്യം എപ്പോഴും കൈയടിയും അർഹിക്കുന്നുണ്ട്.

Maruti Suzuki Smart Maintenance Plan Launched In India

മാരുതിയുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ കമ്പനി വാഗണ്‍ആര്‍ ബയോഫ്ലെക്സ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ എഥനോള്‍ ബ്ലെന്‍ഡിംഗ് പദ്ധതിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എത്തുന്ന ഈ കാര്‍ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെ വാണിജ്യ ആവശ്യങ്ങള്‍ക്കായിട്ടാണ് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്. 7.24 ലക്ഷം രൂപ മുതലാണ് പുതിയ ഫ്ലെക്സ്-ഫ്യുവല്‍ വാഹനത്തിന്റെ പ്രാരംഭ എക്‌സ്ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്.

നിലവിൽ വിപണിയിലുളഅള പെട്രോൾ വാഗണ്‍ആര്‍ മോഡലിന്റെ ടോപ്പ് എൻഡ് ZXi+ മാനുവല്‍ വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ഈ പുത്തന്‍ ബയോഫ്ലെക്സ് മോഡല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 85 ശതമാനം വരെ എഥനോള്‍ അടങ്ങിയ E85 ഇന്ധനത്തില്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ ഈ വാഹനത്തിന് സാധിക്കുമെന്നതാണ് ഹൈലൈറ്റ്. ഉയര്‍ന്ന അളവിലുള്ള എഥനോള്‍ കലര്‍ത്തിയ ഇന്ധനം ഉപയോഗിക്കുന്നതിനാവശ്യമായ നിരവധി മെക്കാനിക്കല്‍ മാറ്റങ്ങള്‍ എഞ്ചിനില്‍ വരുത്തിയിട്ടുണ്ടെങ്കിലും അതേ 1.2 പെട്രോൾ എഞ്ചിനാണ് ഇതിലും പ്രവർത്തിക്കുന്നത്.

Article Published On: Tuesday, June 16, 2026, 10:31 [IST]
English summary
Maruti suzuki smart maintenance plan launched in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X