ഇനി 2.50 ലക്ഷം കാറുകൾ അധികം പണിതിറക്കും, പുതിയ പ്ലാന്റിൽ നിർമാണം ആരംഭിച്ച് മാരുതി സുസുക്കി

നിർമാണത്തിന്റെ കാര്യത്തിലും വിൽപ്പനയുടെ കാര്യത്തിലും രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയോട് കിടപിടിക്കാൻ വിപണിയിലെ ഒരു എതിരാളിക്ക് പോലും കഴിയില്ലെന്നതാണ് സത്യം. ഓരോ മാസവും ലക്ഷക്കണക്കിന് കാറുകളാണ് കമ്പനി ഇന്ത്യൻ നിരത്തുകളിൽ എത്തിക്കുന്നത്. 2026 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ കമ്പനിക്ക് 190,000-ത്തിലധികം തീർപ്പാക്കാത്ത ഓർഡറുകളാണുണ്ടായിരുന്നത്. ഡിമാന്റ് കൂടിയതോടെ മാരുതി സുസുക്കി കാറുകളുടെ ബുക്കിംഗ് പിരീഡും വർധിച്ച സാഹചര്യത്തിൽ ഡിമാൻഡിനൊപ്പമെത്താൻ വിതരണത്തിന് കഴിഞ്ഞിരുന്നില്ല. ഹരിയാനയിലെ മാരുതിയുടെ ഖാർഖോഡ പ്ലാന്റിലെ രണ്ടാമത്തെ പ്ലാന്റ് വാണിജ്യ ഉത്പാദനം ആരംഭിച്ച് ഇതിനെല്ലാം പരിഹാരവും കണ്ടെത്തിയിരിക്കുകയാണ് ബ്രാൻഡ്.

ആദ്യത്തെ പ്ലാന്റിലെ നിലവിലുള്ള 2.50 ലക്ഷം യൂണിറ്റിനോടൊപ്പം 2.50 ലക്ഷം യൂണിറ്റ് വാർഷിക ശേഷി കൂടി ചേർത്തുകൊണ്ടാണ് പുതിയ പ്ലാന്റിലെ നിർമാണവും ആരംഭിച്ചിരിക്കുന്നത്. ഖാർഖോഡയിലെ മൊത്തം ശേഷി ഇപ്പോൾ 5 ലക്ഷം യൂണിറ്റാണ്. ഇതോടെ ഗുജറാത്തിലെ ഗുരുഗ്രാം, മനേസർ, ഖാർഖോഡ, ഹൻസൽപൂർ എന്നിവിടങ്ങളിലുള്ള മാരുതിയുടെ മൊത്തത്തിലുള്ള വാർഷിക ഉത്പാദന ശേഷി 26.50 ലക്ഷം യൂണിറ്റായി ഉയർന്നു.

Maruti Suzuki Started Production At The Kharkhoda 2nd Plant

2022 ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട ഖാർഖോഡ പ്ലാന്റ് മൂന്നര വർഷത്തിലാണ് പൂർത്തിയാക്കിയത്. ഉദ്ദേശിച്ച അളവിൽ പ്ലാന്റ് പൂർണമായും പ്രവർത്തനക്ഷമമാകുമ്പോൾ ഇവിടെ പ്രതിവർഷം 1 ദശലക്ഷം വാഹനങ്ങൾ നിർമിക്കാൻ കഴിയുമെന്നാണ് മാരുതി കണക്കാക്കുന്നത്. സുസുക്കിയുടെ ആഗോള ശൃംഖലയിലെ ഏറ്റവും വലിയ ഫോർ വീലർ നിർമാണ കേന്ദ്രങ്ങളിൽ ഒന്നായി ഇതിനെ മാറ്റുകയാണ് ലക്ഷ്യം.

ബ്രെസ കോംപാക്‌ട് എസ്‌യുവിയും വിക്ടോറിസ് മിഡ്‌-സൈസ് എസ്‌യുവിയും നിലവിൽ ഈ പ്ലാന്റിൽ നിർമിക്കുന്നുണ്ട്. കാലക്രമേണ പ്ലാന്റിലെ അളവ് വർധിക്കുന്നതിനനുസരിച്ച് ഉത്പാദനവും വർധിപ്പിക്കും. 2026 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഏകദേശം 1,90,000 യൂണിറ്റ് ഓർഡറുകൾ തീർപ്പാക്കാതെ കിടക്കുന്നതിനാൽ ഇവയെല്ലാം വേഗത്തിൽ കൊടുത്ത് തീർക്കാനാണ് കമ്പനി ശ്രമിക്കുന്നത്. തീർപ്പാക്കാത്ത 1.90 ലക്ഷം ബുക്കിംഗുകളിൽ 1.30 ലക്ഷം യൂണിറ്റുകളും സ്മോൾ കാർ വിഭാഗത്തിൽ നിന്നുള്ളതാണ്.

Maruti Suzuki Started Production At The Kharkhoda 2nd Plant

അതായത് തീർപ്പാക്കാത്ത ഓർഡറുകളിൽ ആൾട്ടോ, സെലേറിയോ, വാഗൺആർ, സ്വിഫ്റ്റ്, ബലേനോ, ഡിസയർ തുടങ്ങിയ മോഡലുകളാണ് കൂടുതലായും ഉൾപ്പെടുന്നത്. ഇന്റേണൽ കംബഷൻ എഞ്ചിൻ വാഹനങ്ങൾ മാത്രമല്ല ഇവികളും പുതിയ പ്ലാന്റിൽ നിന്നും പണിതിറക്കുന്നതായിരിക്കും. ഈ വർഷം ആദ്യം പുറത്തിറക്കിയ ഇ വിറ്റാര ഇന്ത്യയ്ക്കായുള്ള ബ്രാൻഡിന്റെ ആദ്യത്തെ ബാറ്ററി ഇലക്ട്രിക് വാഹനമായിരുന്നു. ഇന്ത്യയ്ക്ക് പുറമെ 44 വിദേശ രാജ്യങ്ങളിലും വാഹനം കയറ്റിയയക്കുന്നുണ്ട്.

മാരുതി സുസുക്കിയുടെ റോഡ്‌മാപ്പിന്റെ ഭാഗമായി 2031 ഓടെ മൂന്ന് ഇലക്ട്രിക് വാഹനങ്ങൾ കൂടി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതുകൂടാതെ നിലവിൽ ബ്രെസയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. സമീപ മാസങ്ങളിൽ വ്യാപകമായി പരീക്ഷണയോട്ടം നടത്തുവരുന്ന എസ്‌യുവി വരും മാസങ്ങളിൽ അവതരിച്ചേക്കും. വലിയ ടച്ച്‌സ്‌ക്രീൻ, പുതിയ 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ്, അണ്ടർബോഡി സിഎൻജി ടാങ്ക് എന്നിവയായിരിക്കും മുഖംമിനുക്കിയെത്തുന്ന ബ്രെസയിലെ പ്രധാന അപ്‌ഡേറ്റുകൾ.

Maruti Suzuki Started Production At The Kharkhoda 2nd Plant

ഇതിന് പുറമെ ബലേനോയും ഫ്രോങ്ക്‌സും മുഖംമിനുക്കുന്നതായിരിക്കും. രണ്ട് മോഡലുകളുടെയും എക്സ്റ്റീരിയർ, ഇന്റീരിയർ എന്നിവയിൽ മാറ്റങ്ങൾ ഇടംപിടിക്കുന്നതായിരിക്കും. ടൊയോട്ടയുമായി സഹകരിച്ച് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ 7 സീറ്റർ ഇലക്ട്രിക് എംപിവിയും ഈ വർഷം അവസാനമോ അല്ലെങ്കിൽ അടുത്ത വർഷം തുടക്കത്തിലോ വിപണിയിലെത്തുന്നതായിരിക്കും. ഇത് ഇ വിറ്റാരയുമായി ഘടകങ്ങൾ പങ്കിടുകയും കിയ കാരെൻസ് ക്ലാവിസ് ഇവിയെക്കാൾ കുറഞ്ഞ വിലയ്ക്ക് പുറത്തിറക്കാനുമാണ് മാരുതി പദ്ധതിയിട്ടിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Wednesday, May 20, 2026, 17:05 [IST]
English summary
Maruti suzuki started production at the kharkhoda 2nd plant details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X