ലേഡീസിന് സ്വിഫ്റ്റ് വാങ്ങാൻ പറ്റിയ സമയം, ഓട്ടോമാറ്റിക് 45,000 രൂപ വിലക്കുറവിൽ വിറ്റഴിച്ച് മാരുതി
വിൽപ്പനയുടെ കാര്യത്തിൽ എതിരാളികളില്ലെങ്കിലും തങ്ങളുടെ അടുത്തേക്ക് വരുന്ന ഉപഭോക്താക്കളെ തൃപ്‌തരാക്കി വിടാൻ പ്രത്യേകം ശ്രമിക്കാറുള്ളവരാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. 2026 ഫെബ്രുവരിയിലും ഇക്കാര്യത്തിൽ വിട്ടുവീഴ്ച്ചയൊന്നും വരുത്തിയിട്ടില്ല ബ്രാൻഡ്. മാരുതി സുസുക്കിയുടെ അരീന ഡീലർഷിപ്പുകളിലൂടെ ഈ മാസവും വമ്പൻ ഓഫറുകളും ആനുകൂല്യങ്ങളുമാണ് ഒരുക്കിവെച്ചിരിക്കുന്നത്. കൺസ്യൂമർ ഓഫർ, സ്ക്രാപ്പേജ് അല്ലെങ്കിൽ എക്സ്ചേഞ്ച് ഓഫർ, കോർപ്പറേറ്റ് ഓഫറുകൾ എന്നിവയുടെ രൂപത്തിലാണ് ഡിസ്കൌണ്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം ഒരു കാർ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഏറ്റവും നല്ല സയമം ഇതുതന്നെയാണ്.
മാരുതിയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലുകളിൽ ഒന്നായ സ്വിഫ്റ്റും ഈ മാസം വമ്പൻ ആനുകൂല്യങ്ങളോടെ സ്വന്തമാക്കുവാനുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നത്. 45,000 രൂപ വരെ വിലക്കുറവിൽ കോംപാക്‌ട് ഹാച്ച്ബാക്ക് വീട്ടിലെത്തിക്കാനാവും. ഈ മാസത്തെ ഏറ്റവും ഉയർന്ന ആനുകൂല്യങ്ങൾ സ്വിഫ്റ്റിനാണ് ലഭിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. കാറിൻ്റെ എഎംടി ഗിയർബോക്സ് വകഭേദങ്ങൾക്ക് 45,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും.

അതായത് നല്ലൊരു ഓട്ടോമാറ്റിക് കാർ വാങ്ങിനിരിക്കുന്ന സ്ത്രീകൾക്ക് വരെ കണ്ണുംപൂട്ടി ഈ മാസം സ്വിഫ്റ്റ് വാങ്ങിക്കാം. ക്ലച്ച്ലെസ് മോഡൽ ഇത്രയും ആനുകൂല്യങ്ങളോടെ സ്വന്തമാക്കാൻ ഇനിയൊരു അവസരം കിട്ടിയേക്കണമെന്നില്ല. ഇനി ഓട്ടോമാറ്റിക് വേണ്ടെന്നുള്ളവർക്ക് സ്വിഫ്റ്റിൻ്റെ പെട്രോളും സിഎൻജിയും ഉള്ള അതിന്റെ മാനുവൽ ഗിയർബോക്സ് വകഭേദങ്ങൾക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും.
ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, ടാറ്റ ടിയാഗോ എന്നിവയുമായി മത്സരിക്കുന്ന സ്വിഫ്റ്റിന്റെ വില 5.78 ലക്ഷം മുതൽ 8.64 ലക്ഷം രൂപ വരെയാണ്. ഇനി വെറൊരു കാര്യം ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വെച്ചാൽ മാരുതി സിസുക്കി ഫെബ്രുവരി മാസത്തേക്കായി പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകൾ നഗരം, സ്റ്റോക്ക് ലഭ്യത, സംസ്ഥാനം, ഡീലർഷിപ്പ് എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെട്ടേക്കാം. കൃത്യമായ കണക്കുകൾക്കായി നിങ്ങളുടെ പ്രാദേശിക ഡീലർഷിപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട്.

1.2 ലിറ്റർ Z- സീരീസ് ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കിയുടെ പെപ്പി സ്വിഫ്റ്റിൻ്റെ ഹൃദയം. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ വരുന്ന എഞ്ചിന് 80 bhp കരുത്തിൽ പരമാവധി 112 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. ഫോർ സിലിണ്ടർ എഞ്ചിനിൽ നിന്നും ത്രീ സിലിണ്ടറിലേക്ക് മാറിയതോടെ ഫാൻസിൻ്റെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും കണ്ണുംപൂട്ടി വാങ്ങിക്കാവുന്ന നല്ലൊരു ഫാമിലി കാർ കൂടിയാണിത്.
സിഎൻജിയിലേക്ക് വന്നാൽ പെർഫോമൻസ് കുറയുമെങ്കിലും അഡാറ് മൈലേജാണ് സ്വിഫ്റ്റ് വാഗ്ദാനം ചെയ്യുന്നത്. കിലോഗ്രാമിന് 32.85 കിലോമീറ്റർ മൈലേജാണ് സ്വിഫ്റ്റ് സിഎൻജി നൽകുകയെന്നാണ് മാരുതിയുടെ അവകാശവാദം. അതേസമയം കാറിൻ്റെ പെട്രോൾ മോഡലുകൾ വാങ്ങുന്നവരും നിരാശപ്പെടില്ല കേട്ടോ. സ്വിഫ്റ്റ് മാനുവൽ പതിപ്പുകൾക്ക് ലിറ്ററിന് 24.80 കിലോമീറ്റർ ഇന്ധനക്ഷമത വരെ നൽകാനാവും.

9 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, 40-ലധികം കണക്റ്റഡ് കാർ സവിശേഷതകൾ, ക്രൂയിസ് കൺട്രോൾ, വയർലെസ് ചാർജർ, വയർലെസ് ഫോൺ മിററിംഗ്, റിയർ എസി വെന്റുകൾ, 60:40 സ്പ്ലിറ്റ് റിയർ സീറ്റുകൾ, കീലെസ് എൻട്രി പോലുള്ള മോഡേൺ ഫീച്ചറുകളാലും മാരുതി സുസുക്കി സ്വിഫ്റ്റ് സമ്പന്നമാണെന്നതിനാൽ ആർക്കും പരാതി പറയാനുണ്ടാവില്ല. ഒപ്പം പ്രായോഗികമായ സ്പേസും ഇൻ്റീരിയറിലുണ്ട്.
സേഫ്റ്റിയുടെ കാര്യത്തിൽ മുൻഗാമികളേക്കാൾ കൂടുതൽ മിടുക്കനാവാൻ ന്യൂജനറേഷൻ സ്വിഫ്റ്റിന് സാധിച്ചിട്ടുണ്ട് കേട്ടോ. 6 എയർബാഗുകൾ, റോൾഓവർ മിറ്റിഗേഷനോടുകൂടിയ ഇലക്ട്രോണിക് സ്റ്റൈബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ്, ഇബിഡിയുള്ള എബിഎസ്, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകളും ത്രീ-പോയിന്റ് ബെൽറ്റുകളും പോലുള്ള സുരക്ഷാ സന്നാഹങ്ങളാണ് സ്വിഫ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇനി മുകളിൽ പറഞ്ഞ ഓഫറിൽ വണ്ടി വാങ്ങിയാൽ ലാഭം മാത്രമേയുള്ളൂവെന്ന് മനസിലായില്ലേ.


Click it and Unblock the Notifications








