6 എയര്‍ബാഗും 25.75 KM മൈലേജുമുണ്ടായിട്ടും 'പാവങ്ങളുടെ മിനി കൂപ്പറിന്റെ' വില്‍പ്പന കൂപ്പുകുത്തി! കാരണങ്ങളറിയാം

ഇന്ത്യന്‍ ഹാച്ച്ബാക്ക് വിപണിയിലെ കിരീടം വെക്കാത്ത രാജാവായിരുന്നു മാരുതി സുസുക്കി സ്വിഫ്റ്റ് (Maruti Suzuki Swift). പതിറ്റാണ്ടുകളായി ഉന്ത്യന്‍ നിരത്തുകളില്‍ നിറസാന്നിധ്യമായ സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ വില്‍പ്പന കണക്കുകള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് വാഹനപ്രേമികള്‍. ഓട്ടോപണ്ഡിറ്റ്‌സ് പങ്കുവെച്ച 2026 മാര്‍ച്ചിലെ വില്‍പ്പന റിപ്പോര്‍ട്ട് സ്വിഫ്റ്റിന്റെ ജനപ്രീതിയില്‍ വലിയൊരു വിള്ളല്‍ വീണതായി സൂചന നല്‍കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പനയില്‍ ഉണ്ടായ 18 ശതമാനത്തിന്റെ ഇടിവ് വാഹന വിപണിയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. പോയ മാസത്തെ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ വില്‍പ്പന കണക്കുകള്‍ വിശദമായി ഈ ലേഖനത്തില്‍ വായിക്കാം.

കഴിഞ്ഞ മാസം മാരുതി ആകെ 14,545 യൂണിറ്റ് സ്വിഫ്റ്റ് കാറുകളാണ് വിറ്റഴിച്ചത്. 2025 മാര്‍ച്ചിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ ഇടിവാണ് ജനപ്രിയ മോഡലിന് നേരിടേണ്ടി വന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 2025 മാര്‍ച്ചില്‍ സ്വിഫ്റ്റിന്റെ വില്‍പ്പന 17,738 യൂണിറ്റുകളായിരുന്നു ഇത്തവണ അത് 14,545 യൂണിറ്റുകളിലേക്ക് താഴ്ന്നതോടെ 18 ശതമാനം വാര്‍ഷിക വില്‍പന ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

maruti swift sales march 2026

അടുത്ത കാലത്തായി ഉപഭോക്താക്കള്‍ കോംപാക്ട്, മൈക്രോ എസ്യുവികളുമായി കൂടുതല്‍ അടുത്തത് ഹാച്ച്ബാക്ക് വിപണിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.ഹാച്ചിന്റെ സ്‌പോര്‍ട്ടി ലുക്കും പ്രീമിയം ക്യാബിന്‍ ഫിനിഷും യുവാക്കളെ ആകര്‍ഷിക്കുന്ന രീതിയിലാണ് മാരുതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫീച്ചറുകളുടെയും സൗകര്യങ്ങളുടെ കാര്യത്തിലും സ്വിഫ്റ്റ് ഒട്ടും പിന്നിലല്ല. 9 ഇഞ്ച് സ്മാര്‍ട്ട്പ്ലേ പ്രോ പ്ലസ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ്, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ പുതിയ പതിപ്പിലുണ്ട്.

ജനറേഷന്‍ അപ്‌ഡേറ്റിന്റെ സമയത്ത് സ്വിഫ്റ്റിന്റെ സുരക്ഷയും കമ്പനി കൂട്ടിയിരുന്നു. ആറ് എയര്‍ബാഗുകള്‍ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇബിഡിയുള്ള എബിഎസ് വിത്ത് ഇബിഡി എന്നീ സേഫ്റ്റി ഫീച്ചറുകളും യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കാന്‍ സ്വിഫ്റ്റില്‍ സജ്ജീകരിച്ചിരിക്കുന്നു.

maruti swift sales march 2026

സാങ്കേതിക വശങ്ങളിലേക്ക് കടന്നാല്‍, 2024-ല്‍ പുതിയ 1.2 ലിറ്റര്‍ Z-സീരീസ് (Z-Series) ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുമായാണ് സ്വിഫ്റ്റ് അരങ്ങേറിയത്. 82 പിഎസ് പവറും 112 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ മാനുവല്‍, എഎംടി ട്രാന്‍സ്മിഷനുകളോടൊപ്പം വാഗ്ദാനം ചെയ്യുന്നു. സിറ്റി ഡ്രൈവുകളില്‍ നല്ല സ്മൂത്ത്നെസ് നല്‍കുന്ന ഈ എഞ്ചിന്‍ ഡ്രൈവിംഗ് അനുഭവം കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു.

സിലിണ്ടര്‍ ഒന്ന് കുറഞ്ഞപ്പോള്‍ സ്വിഫ്റ്റിന്റെ മൈലേജ് കുടിയിട്ടുണ്ട്. പെട്രോള്‍ മാനുവല്‍ പതിപ്പിന് ലിറ്ററിന് 24.8 കിലോമീറ്ററും എഎംടി (AMT) പതിപ്പില്‍ 25.75 കിലോമീറ്ററുമാണ് കമ്പനി പറയുന്ന മൈലേജ്. ഇതിലും കൂടുതല്‍ മൈലേജ് വേണ്ടാര്‍ക്ക് കിലോയ്ക്ക് 32.85 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന സ്വിഫ്റ്റിന്റെ സിഎന്‍ജി പതിപ്പും ലഭ്യമാണ്.

maruti swift sales march 2026

നിലവില്‍ 6.49 ലക്ഷം രൂപ മുതല്‍ 9.60 ലക്ഷം രൂപ വരെയാണ് സ്വിഫ്റ്റിന്റെ എക്‌സ്-ഷോറൂം വില വരുന്നത്. മാരുതിയുടെ വിപുലമായ സര്‍വീസ് ശൃംഖലയും കുറഞ്ഞ പരിപാലന ചിലവും സ്വിഫ്റ്റിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റുകളാണ്. എങ്കിലും ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്‌സ്റ്റര്‍ പോലുള്ള മൈക്രോ എസ്യുവികള്‍ സ്വിഫ്റ്റിന്റെ വിപണി വിഹിതം തട്ടിയെടുക്കാനായി കളത്തിലുണ്ട്.

വരും മാസങ്ങളില്‍ സ്വിഫ്റ്റിനെ പഴയ ഫോമിലേക്ക് കൊണ്ടുവരാനായി മാരുതി പുതിയ ഓഫറുകളോ പ്രത്യേക പതിപ്പുകളോ പുറത്തിറക്കുമെന്നാണ് സൂചന. ഈ താല്‍ക്കാലിക ഇടിവ് മറികടന്ന് സ്വിഫ്റ്റ് വീണ്ടും സെയില്‍സ് ചാര്‍ട്ടുകള്‍ വിറപ്പിക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം. സ്വിഫ്റ്റിന്റെ വിൽപ്പന കുറയാനുള്ള മറ്റെന്തെങ്കിലും കാരണങ്ങൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമന്റിലൂടെ ഞങ്ങളുമായി പങ്കുവെക്കൂ.

More from DriveSpark

Article Published On: Wednesday, April 8, 2026, 8:00 [IST]
English summary
Maruti suzuki swift sales drop 18 per cent march 2026 analysis malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X