മാരുതി അറിഞ്ഞിട്ട പേരാണെന്നാ തോന്നുന്നേ... മാജിക് നമ്പർ തൊട്ട് മാരുതി എസ്‌യുവിയുടെ വിൽപ്പന

ഏറ്റവും കൂടുതൽ കോമ്പറ്റീഷൻ നടക്കുന്ന സെഗ്മൻ്റുകളിൽ ഒന്നാണ് മിഡ്-സൈസ് എസ്‌യുവികളുടേത്. രാജ്യത്തെ പ്രമുഖ നിർമാതാക്കളെല്ലാം സാന്നിധ്യമറിയിച്ച വിഭാഗത്തിൽ പക്ഷേ ടാറ്റയ്ക്ക് മാത്രം ഇതുവരെ ക്ലച്ചുപിടിക്കാനായില്ല. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര അങ്ങനെ വമ്പൻമാർ അരങ്ങുവാഴുന്ന വിഭാഗത്തിലേക്ക് കർവിനെയാണ് ടാറ്റ മോട്ടോർസ് കൊണ്ടുവന്നത്. ക്ലച്ചുപിടിക്കാനാവാതെ പോയ എന്ന കൂപ്പെ എസ്‌യുവിയുടെ ഗ്യാപ്പിലേക്ക് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ രണ്ടാമത്തെ മോഡലിനേയും പുറത്തിറക്കി. വിക്ടോറിസ് എന്ന മിടുക്കൻ്റെ കാര്യമാണീ പറഞ്ഞുവരുന്നത്.

ശരിക്കും വിറ്റാരയ്ക്ക് പോലും നേടിയെടുക്കാനാവാതെ പോയ സ്വീകാര്യത ഇവന് എത്തിപ്പിടിക്കുവാനായെന്നതാണ് സത്യം. വിക്ടോറിസ് എന്നത് മാരുതി അറിഞ്ഞിട്ട പേരാണെന്നാ തോന്നുന്നത്. കാരണം വിൽപ്പനയിൽ 50,000 യൂണിറ്റ് വിൽപ്പന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ആശാനിപ്പോൾ. വെറും നാല് മാസത്തിനുള്ളിലാണ് മാരുതി സുസുക്കി വിക്ടോറിസിൻ്റെ കച്ചോടം അരലക്ഷം എന്ന മാജിക് നമ്പർ മറികടന്നിരിക്കുന്നത്.

Maruti Suzuki Victoris Surpasses 50 000 Unit Sales Milestone In Just 4 months

2025 സെപ്റ്റംബറിൽ പുറത്തിറങ്ങിയ വിക്ടോറിസ് വളരെ വേഗത്തിലാണ് ജനഹൃദയങ്ങൾ കീഴടക്കിയത്. ജനുവരിയിൽ 15,240 യൂണിറ്റായിരുന്നു വിൽപ്പനയെങ്കിൽ ഇതിന് മുമ്പുള്ള നവംബർ, ഡിസംബർ മാസങ്ങളിൽ കച്ചോടം യഥാക്രമം 12,300 യൂണിറ്റും 6,210 യൂണിറ്റുമായിരുന്നു. അതായത് പുതുവർഷത്തിൽ നല്ല തുടക്കം കിട്ടിയെന്നത് മൈലേജാവും. മാരുതി സുസുക്കിയുടെ കണക്കനുസരിച്ച് ജിഎസ്ടി പരിഷ്ക്കാരങ്ങൾ ആരംഭിച്ചതിനുശേഷം സെഗ്‌മെൻ്റിലെ ശരാശരി പ്രതിമാസ വിൽപ്പന ഇരട്ടിയിലധികമായി വർധിച്ചു.

ജിഎസ്ടി പരിഷ്ക്കാരങ്ങൾ ആരംഭിച്ചതിനുശേഷം ഈ വിഭാഗത്തിലെ ശരാശരി 10,329 പ്രതിമാസ യൂണിറ്റുകളിൽ നിന്നാണ് 21,155 യൂണിറ്റായി ഉയർന്നിരിക്കുന്നത്. വിക്ടോറിസിന് പുറമേ, പ്രീമിയം റീട്ടെയിൽ ശൃംഖലയായ നെക്സയിൽ വഴി വിപണനം ചെയ്യുന്ന ഗ്രാൻഡ് വിറ്റാരയാണ് മിഡ്-സൈസ് സെഗ്മെൻ്റിലെ മാരുതിയുടെ രണ്ടാമത്തെ എസ്‌യുവി. അതേസമയം വിക്ടോറിസ് മാരുതി അരീന ഡീലർഷിപ്പുകൾ വഴിയാണ് നിരത്തിലെത്തുന്നത്.

Maruti Suzuki Victoris Surpasses 50 000 Unit Sales Milestone In Just 4 months

LXi, VXi, ZXi, ZXi (O), ZXi+, ZXi+ (O) എന്നിങ്ങനെ വ്യത്യസ്‌ത വേരിയൻ്റുകളിൽ വരുന്ന മോഡലിന് 10.50 ലക്ഷം മുതൽ 19.99 ലക്ഷം വരെയാണ് എക്സ്ഷോറൂം വില നിശ്ചയിച്ചിരുന്നത്. 1.5 ലിറ്റർ, 4 സിലിണ്ടർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 1.5 ലിറ്റർ, 3 സിലിണ്ടർ സ്ട്രോങ്ങ് ഹൈബ്രിഡ്, 1.5 ലിറ്റർ പെട്രോൾ-സിഎൻജി ഓപ്ഷൻ എന്നിങ്ങനെ മൂന്ന് എഞ്ചിനുകളാണ് വിക്ടോറിസിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. മാനുവൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും യഥേഷ്‌ടം തെരഞ്ഞെടുക്കാം.

മാരുതി കാറുകളുടെ ഹൈലൈറ്റായ കിടിലൻ മൈലേജും ഈ മിഡ്-സൈസ് എസ്‌യുവിയിലുണ്ട്. മൈലേജിലേക്ക് വന്നാൽ 28.65 കിലോമീറ്റര്‍ ആണ് ഹൈബ്രിഡ് വേരിയൻ്റുകൾ നൽകുക. വിക്‌ടോറിസിൻ്റെ പെട്രോള്‍ മാനുവല്‍ ലിറ്ററിന് 21.18 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക് ലിറ്ററിന് 21.06 കിലോമീറ്ററുമാണ് മൈലേജ് അവകാശപ്പെടുന്നത്. അതേസമയം വിക്ടോറിസ് പെട്രോള്‍ AWD വേരിയൻ്റിന് ലിറ്ററിന് 19.07 കിലോമീറ്റര്‍ ഇന്ധനക്ഷമതയും എസ്‌യുവിയിലുണ്ട്.

Maruti Suzuki Victoris Surpasses 50 000 Unit Sales Milestone In Just 4 months

വിക്ടോറിസ് സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 27.02 കിലോമീറ്ററാണ്. ഫീച്ചറുകളാൽ സമ്പന്നമായ അകത്തളവും ആളുകളിലേക്ക് വിക്ടോറിസിനെ അടുപ്പിക്കാൻ കാരണമായിട്ടുണ്ട്. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡോൾബി അറ്റ്‌മോസ് മ്യൂസിക് സിസ്റ്റം, വെൻ്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, ലെവൽ 2 ADAS സ്യൂട്ട്, ജെസ്റ്റർ കൺട്രോളോടുകൂടിയ പവർഡ് ടെയിൽഗേറ്റ്, അണ്ടർബോഡി സിഎൻജി ടാങ്ക്, പനോരമിക് സൺറൂഫ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

60W, 45W യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, HUD, ആംബിയന്റ് ലൈറ്റിംഗ്, 10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ തുടങ്ങിയ ഫീച്ചറുകളും വിക്ടോറിസിന്റെ ഭാഗമാണ്. ഭാരത് NCAP, ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ വാഹനം 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും സ്വന്തമാക്കി ഏവരേയും ഞെട്ടിച്ചിരുന്നു. എന്തായാലും പേര് പോലെ തന്നെ വിൽപ്പനയും വിക്‌ടറിയായതിനാൽ സെഗ്മെൻ്റിലെ എതിരാളികളെല്ലാം ഒന്ന് ഭയന്നിട്ടുണ്ടെന്നത് സത്യമാണ്.

More from DriveSpark

Article Published On: Wednesday, February 4, 2026, 6:00 [IST]
English summary
Maruti suzuki victoris surpasses 50000 unit sales milestone in just 4 months
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X