വില കുറച്ചതിന് പുറമെ 90,000 രൂപയുടെ എക്‌സ്ട്രാ ഓഫറും! 28.65 KM മൈലേജുള്ള മാരുതി എസ്‌യുവി വാങ്ങാൻ പറ്റിയ സമയം
എസ്‌യുവി വിപണിയിൽ തങ്ങളുടേതായ സ്ഥാനം അതിവേഗം കണ്ടെത്തി കുതിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. ഫ്രോങ്ക്‌സ്, ബ്രെസ, ഗ്രാൻഡ് വിറ്റാര, ജിംനി, വിക്ടോറിസ് എന്നീ മിടുക്കൻമാരെല്ലാം പടപൊരുതി വെന്നിക്കൊടി പാറിച്ചത് സാക്ഷാൽ മഹീന്ദ്ര, ടാറ്റ, ഹ്യുണ്ടായി തുടങ്ങിയ വമ്പൻമാരോട് പടപൊരുതിയാണ്. ഗ്രാൻഡ് വിറ്റാര തീർത്ത മഹാവിജയത്തിന് ശേഷം അതേ സെഗ്മെന്റിലേക്ക് മാരുതി കൊണ്ടുവന്ന വിക്ടോറിസും വിക്‌ടറിയടിച്ചത് പലർക്കും സർപ്രൈസായിരുന്നു. ഗ്രാൻഡ് വിറ്റാര ഉണ്ടായിരുന്നിട്ടും കുറച്ചുകൂടി വിൽപ്പന പിടിക്കുവാനായി നിയോഗിച്ച മിടുക്കൻ എന്തായാലും സക്‌സസായിരിക്കുകയാണ്.
ഓരോ മാസവും പതിനായിരക്കണക്കിന് യൂണിറ്റുകളാണ് വിക്ടോറിസിന്റേതായി നിരത്തിലെത്തുന്നത്. 2025 സെപ്റ്റംബറിൽ വിപണിയിലെത്തിയ മാരുതി സുസുക്കിയുടെ രണ്ടാമത്തെ മിഡ്-സൈസ് എസ്‌യുവിയായ വിക്‌ടോറിസ് വെറും 8 മാസത്തിനുള്ളിൽ 1 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്നിരുന്നു. അവതരിപ്പിച്ച് വെറും 5 മാസത്തിനുള്ളിൽ ആദ്യത്തെ 50,000 വിൽപ്പന നാഴികക്കല്ല് പിന്നിട്ട വാഹനം പിന്നീട് 3 മാസത്തിലാണ് 1 ലക്ഷം കവിയുന്നത് എന്നതും ശ്രദ്ധേയമാണ്.

ചൂടപ്പം പോലെ വിറ്റഴിയുന്നതിന് പുറമെ എസ്‌യുവിയുടെ വില 39,000 രൂപയോളം കുറച്ചും മാരുതി സുസുക്കി ആളുകളെ ഞെട്ടിക്കുകയും ചെയ്‌തു. ഇപ്പോഴിതാ ഇതിന് പുറമെ മോഡലിന് 2026 ജൂലൈ മാസത്തേക്കായി കിടിലൻ ഓഫറുകളും പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. എസ്‌യുവിയുടെ സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകൾക്ക് 90,000 രൂപ വരെ ആനുകൂല്യങ്ങളാണ് ഒരുക്കിവെച്ചിരിക്കുന്നത്. സിഎൻജി വേരിയന്റുകൾക്ക് 80,000 രൂപ വരെ ആനുകൂല്യങ്ങളും പെട്രോൾ മോഡലുകൾക്ക് 60,000 രൂപ വരെ ഡിസ്‌കൌണ്ടും മാരുതി പ്രഖ്യാപിച്ചിട്ടുണ്ട്.
LXi, VXi, ZXi, ZXi (O), ZXi+, ZXi+ (O) എന്നിങ്ങനെ വ്യത്യസ്‌ത വേരിയൻ്റുകളിൽ വിപണിയിലെത്തിയിരിക്കുന്ന മാരുതി സുസുക്കി വിക്ടോറിസിന് നിലവിൽ 10.50 ലക്ഷം മുതൽ 19.99 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. 1.5 ലിറ്റർ, 4 സിലിണ്ടർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 1.5 ലിറ്റർ, 3 സിലിണ്ടർ സ്ട്രോങ്ങ് ഹൈബ്രിഡ്, 1.5 ലിറ്റർ പെട്രോൾ-സിഎൻജി ഓപ്ഷൻ എന്നീ എഞ്ചിൻ ഓപ്ഷനുകളാണ് വാഹനത്തിന്റെ ഹൃദയം.

പെട്രോൾ എഞ്ചിന് 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോ, സ്ട്രോംഗ് ഹൈബ്രിഡിന് ഇ-സിവിടി, സിഎൻജി വേരിയന്റുകൾക്ക് 5-സ്പീഡ് മാനുവൽ എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനുകൾ. മൈലേജിലേക്ക് വന്നാൽ 28.65 കിലോമീറ്റര്‍ ആണ് ഹൈബ്രിഡ് വേരിയൻ്റുകൾ നൽകുക. വിക്‌ടോറിസിൻ്റെ പെട്രോള്‍ മാനുവല്‍ ലിറ്ററിന് 21.18 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക് ലിറ്ററിന് 21.06 കിലോമീറ്ററുമാണ് മൈലേജ് അവകാശപ്പെടുന്നത്.
അതേസമയം പെട്രോള്‍ AWD വേരിയന്റിന് ലിറ്ററിന് 19.07 കിലോമീറ്ററാണ് ലഭിക്കുക. വിക്ടോറിസ് സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 27.02 കിലോമീറ്ററാണ്. ഭാരത് NCAP ക്രാഷ് ടെസ്റ്റ്, ഗ്ലോബൽ NCAP എന്നീ ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ മാരുതി സുസുക്കിയുടെ ആദ്യ എസ്‌യുവി കൂടിയാണ് വിക്ടോറിസ്. മുതിർന്നവരുടെ വിഭാഗത്തിൽ 34-ൽ 33.72 പോയിന്റും കുട്ടികളുടെ വിഭാഗത്തിൽ 49-ൽ 41 പോയിന്റും കരസ്ഥമാക്കാൻ മോഡലിന് സാധിച്ചിട്ടുണ്ട്.

ഒരുക്ക് സേഫ്റ്റിക്ക് പുറമെ മോഡേൺ ഫീച്ചറുകൾ കുത്തിനിറച്ചുള്ള അകത്തളവും വിക്ടോറിസിന്റെ ശ്രദ്ധാകേന്ദ്രമാണ്. വലിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡോൾബി അറ്റ്‌മോസ് മ്യൂസിക് സിസ്റ്റം, വെന്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, ലെവൽ 2 ADAS സ്യൂട്ട്, ജെസ്റ്റർ കൺട്രോളോടുകൂടിയ പവർഡ് ടെയിൽഗേറ്റ്, അണ്ടർബോഡി സിഎൻജി ടാങ്ക്, പനോരമിക് സൺറൂഫ്, 60W, 45W യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, HUD, ആംബിയന്റ് ലൈറ്റിംഗ്, 10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകളെല്ലാം മോഡലിലുണ്ട്.
എൽഇഡി ഡിആർഎൽ, എൽഇഡി ലൈറ്റിംഗ്, 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ, ടെയിൽഗേറ്റിലെ എൽഇഡി ലൈറ്റ് ബാർ, സിൽവർ നിറമുള്ള റൂഫ് റെയിലുകൾ എന്നിവയാണ് എക്സ്റ്റീരിയർ ഹൈലൈറ്റുകൾ. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, ടാറ്റ സിയറ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്കോഡ കുഷാഖ്, സിട്രൺ എയർക്രോസ് തുടങ്ങിയ വമ്പൻമാരരുമായാണ് മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ മാരുതി വിക്ടോറിസ് മത്സരിക്കുന്നത്.


Click it and Unblock the Notifications