27.02 KM മൈലേജ്, 5-സ്റ്റാർ സേഫ്റ്റി, അന്യായ സ്പേസ്! ഇത്രയുമുള്ള എസ്‌യുവിക്ക് 70,000 രൂപ കിഴിവുമായി മാരുതി

എസ്‌യുവി വിപണിയിൽ ടാറ്റ മോട്ടോർസിനോടും മഹീന്ദ്രയോടും ഹ്യുണ്ടായിയോടുമെല്ലാം മല്ലിടാനായി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി. നിലവിൽ ഫ്രോങ്ക്‌സ്, ബ്രെസ, വിക്ടോറിസ്, ഗ്രാൻഡ് വിറ്റാര, ജിംനി എന്നിങ്ങനെ 5 മോഡലുകളാണ് കമ്പനി വിപണിയിൽ അവതരിപ്പിക്കുന്നത്. ഇഗ്നിസ് പോയ ഗ്യാപ്പിലേക്ക് പുത്തനൊരു മിനി സ്പോർട് യൂട്ടിലിറ്റി വാഹനം കൂടി എത്തിക്കാനുള്ള അണിയറ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട് മാരുതി. കച്ചോടം കൂടുതൽ പിടിക്കുവാനായി 2026 മെയ് മാസത്തിൽ മോഡൽ നിരയിൽ ഗംഭീര ആനുകൂല്യങ്ങളും അവതരിപ്പിച്ച് ആളുകളെ ഷോറൂമിലേക്ക് ആകർഷിക്കുകയാണ് ബ്രാൻഡ്.

കൂട്ടത്തിൽ ഏറ്റവും പുതിയ മോഡലായ വിക്ടോറിസിന് വരെ കിടിലൻ ഓഫറുകളാണ് മാരുതി സുസുക്കി ഈ മാസത്തേക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ പോലുള്ള എതിരാളികളോട് മത്സരിക്കുന്ന മോഡലിന് 70,000 രൂപ വരെ ഡി‌സ്‌കൗണ്ട് അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ എസ്‌യുവിയുടെ സിഎൻജി വേരിയന്റുകളിലാണ് ഇത്രയും വലിയ ആനുകൂല്യം ലഭിക്കുകയെന്ന് മാത്രം. അതേസമയം പെട്രോൾ, ഹൈബ്രിഡ് വേരിയന്റുകൾ വാങ്ങാനിരിക്കുന്നവരെ പോലും മാരുതി നിരാശപ്പെടുത്തിയിട്ടില്ല.

Maruti Suzuki Victoris SUV Gets Rs 70 000 Discount Offer In May 2026

വിക്ടോറിസിന്റെ പെട്രോൾ, സ്ട്രോംഗ് ഹൈബ്രിഡ് മോഡലുകൾക്ക് മെയ് മാസത്തിൽ 50,000 രൂപ വരെയുള്ള ഓഫറുകളും ലഭിക്കുന്നതാണ്. സിഎൻജി ട്രിമ്മുകൾക്ക് 60,000 രൂപ വരെയും പെട്രോൾ, ഹൈബ്രിഡ് വേരിയന്റുകൾക്ക് 40,000 രൂപ വരെയും എക്സ്ചേഞ്ച് അല്ലെങ്കിൽ സ്ക്രാപ്പേജ് ബോണസുകളും 10,000 രൂപ ഇൻസ്റ്റിറ്റ്യൂഷണൽ ഡി‌സ്‌കൗണ്ടും മാരുതി വാഗ്ദാനം ചെയ്‌തിട്ടുണ്ട്. നിലവിൽ വിക്ടോറിസിന് 10.50 ലക്ഷം മുതൽ 19.99 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

LXi, VXi, ZXi, ZXi (O), ZXi+, ZXi+ (O) എന്നിങ്ങനെ വ്യത്യസ്‌ത വേരിയൻ്റുകളിലും വിക്ടോറിസ് തെരഞ്ഞെടുക്കാനാവുമെന്നത് വൈവിധ്യമാർന്ന ഉപഭോക്താക്കളെ ആകർഷിക്കുന്ന കാര്യമാണ്. മാരുതിയുടെ എസ്‌യുവിയാണെങ്കിലും സേഫ്റ്റിയിൽ 5-സ്റ്റാർ റേറ്റിംഗുമായാണ് കക്ഷിയുടെ വരവ്. സെഗ്മെന്റിലെ വമ്പൻമാരെയെല്ലാം പ്രതിരോധിക്കുവാനായി ഭാരത് NCAP, ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ വാഹനം 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്.

Maruti Suzuki Victoris SUV Gets Rs 70 000 Discount Offer In May 2026

മുതിർന്നവരുടെ സേഫ്റ്റിയിൽ 34-ൽ 33.72 പോയിന്റും കുട്ടികളുടെ സുരക്ഷയ്ക്ക് 49-ൽ 41 പോയിന്റും കരസ്ഥമാക്കിയത് സേഫ്റ്റി മുൻഗണന നൽകുന്ന ആളുകൾക്ക് വിക്ടോറിസിൽ താത്പര്യമുണർത്തിയിട്ടുണ്ട്. ഗ്രാൻഡ് വിറ്റാരയെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലിം വലിപ്പത്തിലും സമ്പന്നമാണ് കക്ഷി. അതോടൊപ്പം ഗ്രാൻഡ് വിറ്റാരയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഡിസൈനും അടിപൊളിയാണ്.

എൽഇഡി ഡിആർഎൽ, പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, എൽഇഡി ലൈറ്റിംഗ്, 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ, ടെയിൽഗേറ്റിലെ എൽഇഡി ലൈറ്റ് ബാർ, സിൽവർ നിറമുള്ള റൂഫ് റെയിലുകൾ എന്നിവയാണ് വിക്ടോറിസിനെ ഗ്ലാമറാക്കുന്നത്. അതോടൊപ്പം തെരഞ്ഞെടുക്കാൻ ആകർഷകമായ 10 കളർ ഓപ്ഷനുകളും ലഭിക്കുന്നതാണ്. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും ഫീച്ചറുകളാൽ സമ്പന്നമാണ്.

Maruti Suzuki Victoris SUV Gets Rs 70 000 Discount Offer In May 2026

പുതിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡോൾബി അറ്റ്‌മോസ് മ്യൂസിക് സിസ്റ്റം, വെന്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, ജെസ്റ്റർ കൺട്രോളോടുകൂടിയ പവർഡ് ടെയിൽഗേറ്റ്, അണ്ടർബോഡി സിഎൻജി ടാങ്ക്, പനോരമിക് സൺറൂഫ്, 60W, 45W യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, HUD, ആംബിയന്റ് ലൈറ്റിംഗ്, 10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, ലെവൽ 2 ADAS സ്യൂട്ട് പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകളാൽ സമ്പന്നമാണ് വണ്ടി.

1.5 ലിറ്റർ, 4-സിലിണ്ടർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 1.5 ലിറ്റർ, 3-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ്, 1.5 ലിറ്റർ പെട്രോൾ-സിഎൻജി ഓപ്ഷൻ എന്നീ എഞ്ചിനുകളിൽ വിക്ടോറിസ് വാങ്ങാനാവും. മാനുവൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും തെരഞ്ഞെടുക്കാം. മൈലേജിലേക്ക് നോക്കിയാൽ ഹൈബ്രിഡ് വേരിയൻ്റുകൾ 28.65 കിലോമീറ്ററും NA പെട്രോള്‍ മാനുവല്‍ 21.18 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക് 21.06 കിലോമീറ്ററും പെട്രോള്‍ AWD 19.07 കിലോമീറ്ററും സിഎന്‍ജി 27.02 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകും.

Article Published On: Friday, May 8, 2026, 9:41 [IST]
English summary
Maruti suzuki victoris suv gets rs 70000 discount offer in may 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X