ഇതാണ് മാരുതിയെ എല്ലാർക്കും ഇഷ്‌ടം, 5-സ്റ്റാർ സേഫ്റ്റിയും നല്ല മൈലേജുമുള്ള എസ്‌യുവിക്ക് 38,900 രൂപ കുറച്ചു

വാഹന നിരയിൽ വില പുതുക്കി നിശ്ചയിക്കുന്ന തിരക്കിലാണ് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി. അരീന ഷോറൂമുകളിൽ വാഗ്ദാനം ചെയ്യുന്ന മിക്ക കാറുകളുടെയും വില കമ്പനി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അവതരിപ്പിച്ച ജിഎസ്ടി പരിഷ്കരണങ്ങൾ എൻട്രി ലെവൽ ഹാച്ച്ബാക്ക് വിഭാഗത്തിന് വളരെയധികം ഗുണം ചെയ്‌തിരുന്നു. വിലക്കയറ്റം ഇവയുടെ വിൽപ്പനയെ കാര്യമായി ബാധിക്കുമോയെന്ന പേടി കാരണം എസ്‌-പ്രെസോ, ആൾട്ടോ K10, സെലേറിയോ എന്നീ കൊച്ചുമിടുക്കൻമാരെ വില വർധനവിൽ നിന്നും ഒഴിവാക്കിയാണ് ബ്രാൻഡ് അരീന നിരയിൽ വിലക്കയറ്റം നടപ്പിലാക്കിയിരിക്കുന്നത്.

കൂടാതെ തങ്ങളുടെ നിരയിലെ ഒരു കാറിന്റെ വില മാരുതി വെട്ടിക്കുറച്ചും എതിരാളികളെ ഞെട്ടിച്ചു. ബ്രാൻഡ് നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മാരുതിയുടെ ടോപ്പ് സെല്ലിംഗ് എസ്‌യുവിയായ വിക്‌ടോറിസിനാണ് വില വർധനവിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. ഒപ്പം വില കൂടി കുറയ്ക്കാൻ എടുത്ത തീരുമാനവും പലരിലും അതിശയമുണ്ടാക്കിയേക്കാം. മാരുതി വിക്ടോറിസിന്റെ ബേസ് വേരിയന്റ് ഇപ്പോഴും 10,49,900 രൂപയുടെ എക്സ്ഷോറൂം വിലയിൽ ലഭ്യമാണ്.

Maruti Suzuki Victoris SUV Prices Dropped By Rs 38 900

എന്നാൽ എട്ട് വ്യത്യസ്ത കോൺഫിഗറേഷനുകളിലായി 38,900 രൂപയുടെ വലിയ വിലക്കുറവ് വിക്ടോറിസ് നിരയിൽ ലഭിച്ചിട്ടുണ്ട്. ഈ വിലക്കുറവുകൾ പെട്രോൾ വേരിയന്റിന് മാത്രമേ ബാധകമാകൂവെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും മാരുതി സുസുക്കി ഓർമിപ്പിക്കുന്നുണ്ട്. സിഎൻജി അല്ലെങ്കിൽ ഹൈബ്രിഡ് വേരിയന്റുകൾക്ക് വിലക്കുറവോ വില വർധനവോ ഉണ്ടായിട്ടില്ല. വില കുറച്ചുവെങ്കിലും എസ്‌യുവിയിൽ യാതൊരു വിധ മാറ്റങ്ങളും സംഭവിച്ചിട്ടുമില്ല.

2025 സെപ്റ്റംബറിൽ വിപണിയിലെത്തിയ മാരുതി സുസുക്കിയുടെ രണ്ടാമത്തെ മിഡ്-സൈസ് എസ്‌യുവിയായ വിക്‌ടോറിസ് വെറും 8 മാസത്തിനുള്ളിൽ 1 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്നിരുന്നു. അവതരിപ്പിച്ച് വെറും 5 മാസത്തിനുള്ളിൽ ആദ്യത്തെ 50,000 വിൽപ്പന നാഴികക്കല്ല് പിന്നിട്ട വാഹനം പിന്നീട് 3 മാസത്തിലാണ് 1 ലക്ഷം കവിയുന്നത് എന്നതും ശ്രദ്ധേയമാണ്. 2026 ജനുവരി മുതൽ ഓരോ മാസവും പതിനായിരം യൂണിറ്റുകൾക്ക് മുകളിൽ വിറ്റഴിക്കാനും കമ്പനിക്ക് കഴിയുന്നുണ്ട്.

Maruti Suzuki Victoris SUV Prices Dropped By Rs 38 900

LXi, VXi, ZXi, ZXi (O), ZXi+, ZXi+ (O) എന്നിങ്ങനെ വ്യത്യസ്‌ത വേരിയൻ്റുകളിലാണ് വിക്ടോറിസ് വാങ്ങാനാവുക. പുതിയ കണക്കുകൾ പ്രകാരം മാരുതി അരീന ഡീലർഷിപ്പുകൾ വഴി വിൽക്കുന്ന എസ്‌യുവിക്ക് 10.77 ലക്ഷം രൂപ മുതൽ 19.99 ലക്ഷ രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. എക്സ്റ്റീരിയർ ഡിസൈൻ എല്ലാവർക്കും കാര്യമായി തന്നെ ഇഷ്‌ടമായിട്ടുണ്ടെന്ന് വേണം പറയാൻ. എല്ലാത്തരം ഫീച്ചറുകളുമായി എത്തുന്ന മോഡൽ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ വേറിട്ടുനിൽക്കാനും കാരണം രൂപമാണ്.

എൽഇഡി ഡിആർഎൽ, പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, എൽഇഡി ലൈറ്റിംഗ്, 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ, ടെയിൽഗേറ്റിലെ എൽഇഡി ലൈറ്റ് ബാർ, സിൽവർ നിറമുള്ള റൂഫ് റെയിലുകൾ എന്നിവയാണ് വിക്ടോറിസിനെ ഗ്ലാമറാക്കുന്നത്. ആകർഷകമായ 10 വ്യത്യസ്‌ത കളർ ഓപ്ഷനുകളിലും വിക്ടോറിസ് സ്വന്തമാക്കാനാവുമെന്നതാണ് രസകമായ മറ്റൊരു വിഷയം. ഫീച്ചറുകളാൽ സമ്പന്നമായ മോഡേൺ മാരുതി കാറാണ് വിക്ടോറിസ് എന്നതും എടുത്തുപറയാം.

Maruti Suzuki Victoris SUV Prices Dropped By Rs 38 900

വലിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡോൾബി അറ്റ്‌മോസ് മ്യൂസിക് സിസ്റ്റം, വെന്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, ലെവൽ 2 ADAS സ്യൂട്ട്, ജെസ്റ്റർ കൺട്രോളോടുകൂടിയ പവർഡ് ടെയിൽഗേറ്റ്, അണ്ടർബോഡി സിഎൻജി ടാങ്ക്, പനോരമിക് സൺറൂഫ്, 60W, 45W യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, HUD, ആംബിയന്റ് ലൈറ്റിംഗ്, 10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകളെല്ലാം മാരുതി സുസുക്കി വിക്ടോറിസിൽ ലഭ്യമാണ്.

1.5 ലിറ്റർ, 4 സിലിണ്ടർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ, 1.5 ലിറ്റർ, 3 സിലിണ്ടർ സ്ട്രോങ്ങ് ഹൈബ്രിഡ്, 1.5 ലിറ്റർ പെട്രോൾ-സിഎൻജി ഓപ്ഷൻ എന്നീ എഞ്ചിൻ ഓപ്ഷനുകളാണ് മാരുതി സുസുക്കി വിക്ടോറിസിന് തുടിപ്പേകാനായി എത്തുന്നത്. കൂട്ടിന് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും കമ്പനി നൽകുന്നുണ്ട്. ഭാരത് NCAP ക്രാഷ് ടെസ്റ്റ്, ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റ് എന്നീ ഇടിപ്പരീക്ഷയിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ മാരുതി സുസുക്കിയുടെ ആദ്യ എസ്‌യുവി കൂടിയാണിത്.

Article Published On: Monday, June 29, 2026, 7:00 [IST]
English summary
Maruti suzuki victoris suv prices dropped by rs 38900 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X