മാരുതിയുടെ പുതിയ കാർ ഫ്ലോപ്പായോ? ആദ്യമാസം വിറ്റത് വെറും 3 എണ്ണം മാത്രം! കാരണങ്ങൾ ഇതൊക്കെയാവാം

ഇന്ത്യയിലുള്ള എല്ലാ ഫ്യുവൽ സംവിധാനങ്ങളിലും പാസഞ്ചർ കാറുകൾ പുറത്തിറക്കുന്നവരാണ് മാരുതി സുസുക്കി. ഡീസൽ എഞ്ചിൻ നിരയിൽ നിന്നും പണ്ടേ ഒഴിവാക്കിയെങ്കിലും പെട്രോളിലും സിഎൻജിയിലും ഇലക്ട്രിക്കിലുമെല്ലാം പരീക്ഷണം നടത്തി രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ വെന്നിക്കൊടി പാറിക്കുകയുണ്ടായി. അടുത്തിടെ ഫ്ലെക്‌സ് ഫ്യുവലിലും പുത്തനൊരു കാർ പുറത്തിറക്കി ആളുകളെയെല്ലാം കമ്പനി ഞെട്ടിച്ചിരുന്നു. ഇന്ത്യക്കായുള്ള ആദ്യത്തെ ഫ്ലെക്‌സ് ഫ്യുവൽ കാർ എന്ന പ്രത്യേകതയോടെ എത്തിയത് വാഗൺആറായിരുന്നു. തുടർന്ന് E85 വരെ എഥനോൾ മിശ്രിതങ്ങളിൽ പ്രവർത്തിക്കാൻ കഴിവുള്ള വാഗൺആർ ഫ്ലെക്സ് ഫ്യുവലിന്റെ ഡെലിവറിയും കമ്പനി ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുകയും ചെയ്‌തു.

വാഗൺആർ ബയോഫ്ലെക്‌സ് എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന മോഡലിന്റെ വെറും മൂന്ന് രജിസ്ട്രേഷനുകൾ മാത്രമേ കഴിഞ്ഞ മാസം രേഖപ്പെടുത്തിയിട്ടുള്ളൂവെന്നതാണ് രസകരമായ സംഗതി. അതായത് പൂർണമായും എഥനോളിലേക്ക് മാറാൻ ഇന്ത്യക്കാർ തയാറായിട്ടില്ലെന്ന് ഇതിലൂടെ മനസിലാക്കാം. ജൂൺ നാലിന് പുറത്തിറക്കിയ മാരുതി വാഗൺആർ ബയോഫ്ലെക്‌സിന്റെ ഉപഭോക്തൃ ഡെലിവറി ജൂൺ 17-നായിരുന്നു ആരംഭിച്ചത്.

Maruti Suzuki WagonR BioFlex Sold Only 3 Units In The First Month

ഇന്ധനത്തിന്റെ ലഭ്യതക്കുറവ്

ഇക്കാലയളവിൽ വെറും മൂന്ന് യൂണിറ്റുകൾ മാത്രമാണ് കമ്പനിക്ക് നിരത്തിലെത്തിക്കാനായത് എന്നത് വലിയ തിരിച്ചടിയായി കരുതുന്നവരുണ്ട്. എന്നിരുന്നാലും തുടക്കമായതിനാലും ഫ്ലെക്‌സ് ഫ്യുവൽ ഇന്ധനം സുലഭമാവാത്തതുമാവാം വിൽപ്പന ചെറിയ സംഖ്യയിൽ ചുരുങ്ങിയിരിക്കുന്നത്. നിലവിൽ ഇന്ത്യയിൽ E85 ഇന്ധനം വിതരണം ചെയ്യുന്ന 48 റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ മാത്രമാണുള്ളത്. അവയിൽ ഭൂരിഭാഗവും ഡൽഹി-എൻ‌സി‌ആറിലും മുംബൈയിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

അതിനാൽ ഈ പ്രദേശങ്ങൾക്ക് പുറത്തുള്ള വാങ്ങുന്നവർക്ക്, E85-അനുയോജ്യമായ വാഹനം സ്വന്തമാക്കുന്നത് പ്രായോഗിക നേട്ടങ്ങൾ കുറവാണ്. ഇന്ത്യയിലെ മിക്ക ഇന്ധന സ്റ്റേഷനുകളിലും ഇപ്പോൾ ലഭ്യമായ E20 പെട്രോളിൽ നിന്ന് വ്യത്യസ്തമായി E85 അടിസ്ഥാന സൌകര്യങ്ങൾ ഇപ്പോഴും ശൈശവാവസ്ഥയിലാണ്. ഭാവിയിൽ കൂടുതൽ ഇടങ്ങളിലേക്ക് ഇന്ധനലഭ്യത എത്തുന്നതോടെ കാറിന്റെ വിൽപ്പനയും കൂടിയേക്കുമെന്ന വിശ്വാസത്തിലാണ് മാരുതി സുസുക്കി.

Maruti Suzuki WagonR BioFlex Sold Only 3 Units In The First Month

ഉയർന്ന വില

E85 ഇന്ധനത്തിന് കാര്യമായ വിലക്കുറവുണ്ടെന്ന് ഒന്നും തെറ്റിദ്ധരിച്ചേക്കരുത് കേട്ടോ. മുംബൈയിൽ ഫ്ലെക്‌സ് ഫ്യുവലിന് ലിറ്ററിന് ഏകദേശം 91 രൂപയാണ് വില. ഇത് E20 പെട്രോളിനേക്കാൾ വെറും 20 രൂപ മാത്രമാണ് കുറവുള്ളത്. ഒപ്പം മൈലേജും കുറവായിരിക്കുമെന്നതാണ് അനുമാനം. അതിനാൽ കാര്യമായ ലാഭം ഒന്നും ഉപഭോക്താവിന് ഉണ്ടാവില്ലെന്ന് ചുരുക്കം. ലഭ്യതക്കുറവിന് പുറമെ സാധാരണ പെട്രോളിന്റെ വിലയ്ക്ക് അടുത്ത് നൽകേണ്ടി വരുന്നതും ആളുകൾക്കിടയിൽ അപമതിപ്പുണ്ടാക്കിയിട്ടുണ്ടാവാം.

മൈലേജും അറിയില്ല

E85 മോഡലിൽ ഓടുമ്പോൾ വാഗൺആർ ബയോഫ്ലെക്‌സിന്റെ മൈലേജ് കണക്കുകൾ എത്രയാണെന്ന കാര്യവും മാരുതി സുസുക്കി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഇന്ത്യയുടെ ഫാമിലി കാറായി അറിയപ്പെടുന്ന വാഗൺആറിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന മോഡൽ ദൈനംദിന ഉപയോഗക്ഷമതയിൽ വിട്ടുവീഴ്ച്ച ചെയ്യാതെ എഥനോൾ-പെട്രോൾ മിശ്രിതങ്ങളിൽ പ്രവർത്തിക്കുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് കമ്പനി പറയുന്നു.

Maruti Suzuki WagonR BioFlex Sold Only 3 Units In The First Month

ഡിസൈൻ, ഇന്റീരിയർ, ഫീച്ചർ ലിസ്റ്റ് തുടങ്ങി പല കാര്യങ്ങളിലും നിലവിലെ വാഗൺആറിന് സമാനമാണ് ഫ്ലെക്‌സ് ഫ്യുവൽ പതിപ്പ്. എക്സ്റ്റീരിയർ ഒന്നുതന്നെയാണെങ്കിലും E85 മോഡലാണെന്ന് വേർതിരിച്ചറിയാൻ ചില പ്രധാന മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതായത് ചില സ്റ്റിക്കർ വർക്കുകളാണ് ഇതിലെ പ്രധാന നവീകരണങ്ങൾ എന്നുപറയാം. മുന്നിൽ വലിയ ചതുരാകൃതിയിലുള്ള ഹാലൊജൻ ഹെഡ്‌ലാമ്പുകളും ഒരു സ്റ്റബ്ബി ബോണറ്റും അതേപടി നിലനിർത്തിയിട്ടുണ്ട്.

ബമ്പറിൽ ഒരു വലിയ എയർ ഡാമും കറുത്ത ചുറ്റുപാടുകൾക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഫോഗ് ലാമ്പുകളുമെല്ലാം നിലവിലെ മോഡലിന്റേത് പോലെ തന്നെ പകർത്തിയിട്ടുമുണ്ട്. എഥനോളിൽ പ്രവർത്തിക്കുന്ന കാറാണെന്ന് മനസിലാക്കുവാനായി നീല സ്റ്റിക്കറുകളും ഫ്ലെക്‌സ് ഫ്യുവൽ എഴുത്തും കമ്പനി നൽകിയിട്ടുണ്ട്. പ്രൊഡക്ഷൻ മോഡലിലേക്ക് എത്തുമ്പോൾ ഇത് ഒഴിവാക്കിയേക്കാം. അതേ ഡിസൈനിലുള്ള 14 ഇഞ്ച് അലോയ് വീലുകളും E85 മോഡലിൽ കാണാം.

വാഗൺആർ ഫ്ലെക്സ് ഫ്യുവലിന്റെ ഉൾഭാഗവും സ്റ്റാൻഡേർഡ് ഹാച്ച്ബാക്കിന് സമാനമായി തുടരുന്നു. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെർട്ടിക്കൽ എസി വെന്റുകൾ, ചാർജിംഗ് പോർട്ടുകൾ, 12V സോക്കറ്റ്, ഓഡിയോ കൺട്രോളുകളുള്ള ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, മൾട്ടി ഇൻഫർമേഷൻ ഡിസ്‌പ്ലേയുള്ള അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് ഇൻ്റീരിയറിലെ പ്രധാന സവിശേഷതകൾ. ഏഥനോളിൽ പ്രവർത്തിക്കുവാനായി വാഗൺആർ ഫ്ലെക്സ് ഫ്യുവലിൽ നിരവധി ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ പരിഷ്ക്കാരങ്ങൾ മാരുതി സുസുക്കി നടപ്പിലാക്കിയിട്ടുണ്ട്.

Article Published On: Sunday, July 5, 2026, 18:00 [IST]
English summary
Maruti suzuki wagonr bioflex sold only 3 units in the first month reasons for the failure
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X