മാരുതിയുടെ അത്ഭുത കാറിന്റെ കച്ചോടം പിന്നെയും കൂടി, എത്ര വാങ്ങിയിട്ടും ആളുകൾ മടുക്കുന്നില്ല

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ നിരയിൽ അത്ഭുത കാർ എന്ന് വിളിപ്പേരുള്ള ഒരു മോഡലുണ്ട്. പെട്ടെന്ന് ആൾട്ടോ എന്നോ സ്വിഫ്റ്റ് എന്നോ പേരോ ഓർമ വന്നാൽ ഈ ഓമനപ്പേരിന് അർഹൻ ഇവരല്ലെന്ന് ആദ്യമേ പറയാം. അത് നമ്മുടെ സ്വന്തം വാഗൺആറിന് മാത്രമാണ് അർഹതപ്പെട്ടത്. എത്ര വാങ്ങിയിട്ടും ഇന്ത്യക്കാർക്ക് മതിവരാത്തൊരു കാറായി മാറിയിരിക്കുകയാണ് വാഗൺആർ. പലരും പഴയത് കൊടുത്തിട്ട് വീണ്ടും വീണ്ടും ഒരേ കാർ വാങ്ങുന്നുണ്ടെങ്കിൽ അത് ഈയൊരു ടോൾബോയ് ഹാച്ച്ബാക്കായിരിക്കുമെന്ന് വേണം പറയാൻ.

കൊണ്ടുനടക്കാൻ എളുപ്പം, കുറഞ്ഞ മെയിന്റനെൻസ്, താങ്ങാനാവുന്ന വില, നല്ല മൈലേജ് എന്നിവയെല്ലാമാണ് ആളുകളെ വാഗൺആറിലേക്ക് വീണ്ടും വീണ്ടും അടുപ്പിക്കുന്നത്. പിന്നെ വേറൊരു കാര്യമെന്തെന്നാൽ ഒടുക്കത്തെ റീസെയിൽ വാല്യുവുമാണ് ഇവന് എന്നതാണ്. കൊടുക്കുന്ന പൈസ ഒരു ഇൻവെസ്റ്റ്മെന്റായും വേണമെങ്കിൽ കരുതാം. ഇപ്പോഴിതാ ഏപ്രിൽ മാസത്തെ വിൽപ്പനയിലും നേട്ടമുണ്ടാക്കി കുതിക്കുകയാണ് വാഗൺആർ.

Maruti Suzuki WagonR Sold 18 648 Units In April 2026

പോയമാസം മാരുതി സുസുക്കിയുടെ ടോൾബോയ് ഹാച്ച്ബാക്കിന്റെ 18,648 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. 2025 ഏപ്രിലിലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ വാർഷിക വിൽപ്പനയിൽ കാറിന് 18 ശതമാനത്തിന്റെ വർധനവാണ് കൈയെത്തിപ്പിടിക്കാനായിരിക്കുന്നത്. ഇതോടെ 2026 ഏപ്രിൽ മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനം കൈവരിക്കാനും വാഗൺആറിന് സാധിച്ചു.

മാരുതി സുസുക്കി ഡിസയർ, ടാറ്റ പഞ്ച്, മാരുതി സുസുക്കി എർട്ടിഗ, മാരുതി സുസുക്കി ഫ്രോങ്ക്‌സ് തുടങ്ങിയ മോഡലുകളാണ് വാഗൺആറിന്റെ മുന്നിലുള്ളത്. 1999-ൽ പുറത്തിറങ്ങിയ കാർ കാലാതീതമായ മാറ്റങ്ങളോടെ ഇപ്പോഴും ടോപ്പ് സെല്ലിംഗ് മോഡലുകളിൽ ഒന്നായി തുടരുന്നത് അപൂർവ കാഴ്ച്ചയായിരിക്കും. വാഗൺആറിന് നിലവിൽ 4.99 ലക്ഷം മുതൽ 6.95 ലക്ഷം വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

Maruti Suzuki WagonR Sold 18 648 Units In April 2026

നല്ല റിഫൈൻമെന്റും നല്ല പെർഫോമൻസുമുള്ള രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനാണ് മാരുതിയുടെ ടോൾബോയ് ഹാച്ചിന് തുടിപ്പേകുന്നത്. ഇതിൽ ആദ്യത്തേത് 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോളും രണ്ടാമത്തേത് 1.2 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനുമാണ്. ബേസ് മോഡലുകളിലെ ചെറിയ എഞ്ചിന് 65 bhp കരുത്തിൽ പരമാവധി 89 Nm torque വരെ നൽകാൻ കഴിവുള്ളതാണ്. കൂടുതൽ വലിയൊരു എഞ്ചിനുള്ള കാറിലേക്ക് അപ്ഗ്രേഡ് ചെയ്യാനാഗ്രഹിക്കുന്നവർക്ക് 1.2 ലിറ്റർ പതിപ്പിലേക്ക് ചേക്കേറാവുന്നതാണ്.

ഈ ഫോർ സിലിണ്ടർ എഞ്ചിന് 88 bhp പവറിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ വരെ കഴിവുണ്ട്. ഇഗ്നിസ് നിർത്തലാക്കിയിൽ മനംനൊന്തിരിക്കുന്നവർക്ക് വാഗൺആറിന്റെ 1.2 നല്ലൊരു ഓപ്ഷനായിരിക്കും. ഇതുകൂടാതെ 56 bhp, 82 Nm ടോർക്ക് എന്നിവ നൽകുന്ന സിഎൻജി വേരിയന്റിലും വാഗൺആർ സ്വന്തമാക്കാൻ അവസരമുണ്ട്. മൈലേജിലേക്ക് വന്നാൽ ഹാച്ച്ബാക്കിന്റെ പെട്രോളിന് 25.19 കി.മീ. ഇന്ധനക്ഷമതയും സിഎൻജിക്ക് 33.48 കി.മീ. മൈലേജുമാണ് കമ്പനി പറയുന്നത്.

Maruti Suzuki WagonR Sold 18 648 Units In April 2026

ഫീച്ചറുകളിലേക്ക് നോക്കിയാലും വാഗൺആർ മോശക്കാരനൊന്നുമല്ല. 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, ബ്ലൂടൂത്ത് കൺട്രോളുകൾ, ടാക്കോമീറ്റർ, റിമോട്ട് സെൻട്രൽ ലോക്കിംഗ് തുടങ്ങിയ ആധുനിക സവിശേഷതകളെല്ലാം കാറിലുണ്ട്. ടോപ്പ് എൻഡ് വേരിയന്റിൽ 14 ഇഞ്ച് അലോയ് വീലുകളും വരുന്നതിനാൽ ഡ്രൈവിംഗ് ഭയങ്കര കംഫർട്ടബിൾ ആയിരിക്കും. ZXI+ ടോപ്പ് എൻഡ് വേരിയന്റിന് ഫ്രണ്ട് ഫോഗ് ലാമ്പുകളും റിയർ വൈപ്പറും വാഷറും വരെ കാണാം.

6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), എബിഎസ്, ഇബിഡി, സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകൾ, ഫോഴ്‌സ് ലിമിറ്ററുകൾ, ബസറുള്ള സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലേർട്ട് സിസ്റ്റം, സ്പീഡ് സെൻസിറ്റീവ് ഓട്ടോ ഡോർ ലോക്ക്, റിയർ പാർക്കിംഗ് സെൻസറുകൾ, ചൈൽഡ് പ്രൂഫ് റിയർ ഡോർ ലോക്ക്, ഹിൽ ഹോൾഡ് അസിസ്റ്റ് തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും മാരുതി സുസുക്കി വാഗൺആറിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇതൊക്കെയാണ് ഇന്നും ടോപ്പ് സെല്ലിംഗ് കാറായി വാഗൺആർ തുടരാൻ കാരണം.

Article Published On: Sunday, May 10, 2026, 8:00 [IST]
English summary
Maruti suzuki wagonr sold 18648 units in april 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X