മാരുതിക്ക് ചീത്തപ്പേര് കേൾപ്പിക്കുന്ന പുതിയ വണ്ടി, 6 പേർക്കിരിക്കാവുന്ന ഫാമിലി കാറിന്റെ വിൽപ്പന കൂപ്പുകുത്തി

മാരുതി സുസുക്കിയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് എർട്ടിഗ. സാക്ഷാൽ ടൊയോട്ട ഇന്നോവയെ വരെ പിന്നിലാക്കി ബഹുദൂരം കുതിക്കുന്ന എംപിവി ഇന്ത്യയിലെ ടോപ്പ് സെല്ലിംഗ് 7-സീറ്ററാണ്. എന്നാൽ ആറ് വർഷത്തിന് മുമ്പേ എർട്ടിഗയെ അടിസ്ഥാനമാക്കി ഒരു 6-സീറ്റർ വാഹനത്തിന് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ രൂപം കൊടുക്കുകയുണ്ടായി. രണ്ടാംനിരയിൽ ക്യാപ്റ്റൻ സീറ്റുകളുമായി എത്തിയ XL6 ആയിരുന്നു അത്. ഇന്നോവ പോലെ യാത്രാ സുഖം തരുന്ന എർട്ടിഗയുടെ പ്രീമിയം മോഡൽ വളരെ വേഗം തന്റെ സ്ഥാനം കണ്ടെത്തുകയും ചെയ്‌തു.

എന്നാൽ എർട്ടിഗയുടെ പകുതി വിൽപ്പന പോലും ഒരുമാസം നേടാൻ XL6 എംപിവിക്കാവുന്നില്ലെന്നതാണ് സങ്കടകരമായ കാര്യം. ഏപ്രിൽ മാസത്തിൽ എംപിവിയുടെ 3,527 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. കൃത്യം ഒരു വർഷം മുമ്പ് ഇതേ മാസത്തിൽ വിപണനം ചെയ്‌ത 4,140 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 14.81 ശതമാനത്തിന്റെ നഷ്‌ടമാണ് 6-സീറ്റർ മൾട്ടി പർപ്പസ് വാഹനം നേരിട്ടിരിക്കുന്നത്.

Maruti Suzuki XL6 MPV Sales Declined In April 2026

ഇഗ്നിസ് നിർത്തിയതോടെ മാരുതിക്ക് ചീത്തപ്പേര് കേൾപ്പിക്കുന്ന പുതിയ അംഗമായി പലരും ഇനി XL6 എംപിവിയെ ചാപ്പ കുത്തിയേക്കാം. എങ്കിലും ചെറിയ പൈസയ്ക്ക് നല്ലൊരു ഫാമിലി 6-സീറ്റർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കണ്ണുംപൂട്ടി ഇവനെ വാങ്ങിക്കാം. ഒപ്പം എർട്ടിഗയേക്കാൾ കുറച്ച് പ്രീമിയം ഫീലും തരാൻ മോഡലിനാവുന്നതാണ്. എർട്ടിഗയ്ക്ക് അടിസ്ഥാനമായിരിക്കുന്ന അതേ സുസുക്കിയുടെ അഞ്ചാം തലമുറ ഹാർട്ടെക്റ്റ് സി പ്ലാറ്റ്‌ഫോമിലാണ് ഇവനെയും നിർമിച്ചിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതിയുടെ മനേസർ പ്ലാന്റിലാണ് XL6 പണികഴിപ്പിക്കുന്നത്. എർട്ടിഗയുടെ 6 സീറ്റർ പതിപ്പാണെങ്കിലും പ്രീമിയം കാർ ഫീൽ നൽകുന്ന തരത്തിലാണ് മോഡൽ ഡിസൈൻ ചെയ്‌ത് എടുത്തിരിക്കുന്നത് എന്നത് തന്നെയാണ് ബ്രാൻഡിന്റെ വിജയം. സുഖസൗകര്യങ്ങളും പ്രായോഗികതയും ഒത്തുചേർന്ന XL6 എംപിവിക്ക് എർട്ടിഗയിലെ അതേ 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത് കേട്ടോ.

Maruti Suzuki XL6 MPV Sales Declined In April 2026

5-സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയിരിക്കുന്ന XL6 എംപിവിയിലെ 1.5 ലിറ്റർ പെട്രോൾ എഞ്ചിന് 6000 ആർപിഎമ്മിൽ 103hp പവറും 4400 ആർപിഎമ്മിൽ 136.8 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മാരുതി സുസുക്കിയുടെ ഡ്യുവൽ ജെറ്റ് സാങ്കേതികവിദ്യയും സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും സജ്ജീകരിച്ചിരിക്കുന്നതിനാൽ പെർഫോമൻസും മൈലേജും ഒരുപോലെ ലഭിക്കും.

പെട്രോളിന് പുറമെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് പതിപ്പിലും മാരുതി സുസുക്കി XL6 സ്വന്തമാക്കാനാവും. ആയതിനാൽ മൈലേജിന്റെ കാര്യം പിന്നെ ടെൻഷനടിക്കാനേയില്ല. നിലവിൽ മാനുവൽ ഗിയർബോക്‌സിൽ 20.97 കിലോമീറ്റർ ഇന്ധനക്ഷമതയും ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ 20.27 കിലോമീറ്റർ മൈലേജുമാണ് ഈ മൾട്ടി പർപ്പസ് വാഹനത്തിൽ മാരുതി സുസുക്കി അവകാശപ്പെടുന്നത്. അതേസമയം സിഎൻജിയിൽ 26.32 കിലോമീറ്റർ മൈലേജും കമ്പനി പറയുന്നുണ്ട്.

Maruti Suzuki XL6 MPV Sales Declined In April 2026

ഫീച്ചറുകളിലായാലും ആള് സമ്പന്നനാണ്. 7.0 ഇഞ്ച് ഡിസ്‌പ്ലേയുള്ള പുതിയ സ്മാർട്ട്‌പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. ഓട്ടോ എസി കൺട്രോൾ, ഡ്രൈവിംഗ് ബിഹേവിയർ അസസ്‌മെന്റ്, ജിയോ-ഫെൻസിംഗ് അലേർട്ട്, നിരവധി കണക്റ്റഡ് കാർ ടെക്കുള്ള സുസുക്കി കണക്റ്റ്, സ്മാർട്ട് വാച്ച് കണക്റ്റിവിറ്റി, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, 6 എയർബാഗുകൾ, ഹിൽ-ഹോൾഡ് കൺട്രോൾ, സ്റ്റെബിലിറ്റി പ്രോഗ്രാം, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം പോലുള്ള എല്ലാത്തരം മോഡേൺ ഫീച്ചറുകളും ഇതിൽ ഒരുക്കിയിട്ടുണ്ട്.

നിലവിൽ വിൽപ്പനയിലുണ്ടായിരിക്കുന്ന ഇടിവ് സാധാരണമാണെങ്കിലും ഇതിൽ നിന്നും മുക്തി നേടാനാവുമെന്നാണ് മാരുതിയുടെ കണക്കുകൂട്ടലുകൾ. അതിനായി 2026 മെയ് മാസത്തേക്കായി ഗംഭീര ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. XL6 പെട്രോൾ, സിഎൻജി വകഭേദങ്ങളിൽ 45,000 രൂപ വരെ ഡിസ്‌കൗണ്ടോടെ ലഭ്യമാണ്. 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ വരെ എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പേജ് ബോണസുമാണ് ഉൾപ്പെടുന്നത്.

Article Published On: Friday, May 22, 2026, 9:30 [IST]
English summary
Maruti suzuki xl6 mpv sales declined in april 2026 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X