പുതിയ കാറിനേക്കാൾ ഡിമാൻഡ് സെക്കൻഡ് ഹാൻഡിന്! 2025-ൽ മാത്രം വിറ്റത് 3 ലക്ഷം സ്വിഫ്റ്റുകൾ; എന്താണ് ഇത്ര ഡിമാൻഡ്?

ഇന്ത്യന്‍ സെക്കന്‍ഡ് ഹാന്‍ഡ് (Used Car) വാഹന വിപണിയില്‍ വന്‍ മുന്നേറ്റവുമായി മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ മാരുതി സുസുക്കി സ്വിഫ്റ്റ്. പുതിയ കാറുകളെ അപേക്ഷിച്ച് യൂസ്ഡ് കാര്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്ന ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് സെക്കന്‍ഡ് ഹാന്‍ഡ് സ്വിഫ്റ്റ് കാറുകള്‍ക്ക് വിപണിയില്‍ വന്‍് ഡിമാന്‍ഡ് അനുഭവപ്പെടുന്നത്. രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ പ്ലാറ്റ്ഫോമുകളായ കാര്‍24 ടീം ബിഎച്ച്പിയും ചേര്‍ന്ന് നടത്തിയ സര്‍വേ റിപ്പോര്‍ട്ടുകളിലാണ് പ്രീ-ഓണ്‍ഡ് വാഹന വിപണിയിലെ ഈ സുപ്രധാന വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ നിലവില്‍ വിറ്റഴിക്കപ്പെടുന്ന ഓരോ പുതിയ കാറുകള്‍ക്കും ഒപ്പം ഏകദേശം 1.4 എന്ന അനുപാതത്തില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വിപണിയില്‍ വിറ്റുപോകുന്നുണ്ടെന്നാണ് ഈ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 2025ലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഓര്‍ഗനൈസ്ഡ്, സെമി ഓര്‍ഗനൈസ്ഡ് ചാനലുകളിലൂടെ 50 ലക്ഷം യൂണിറ്റ് യൂസ്ഡ് കാറുകള്‍ വിറ്റുപോയതായാണ് കണക്കുകള്‍.

india s best selling used car swift

മുന്‍കാലങ്ങളെ അപേക്ഷിച്ച് ഓര്‍ഗനൈസ്ഡ് ആയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ സജീവമായതോടെയാണ് ഈ വിപണിയിലെ ഉപഭോക്തൃ താല്‍പര്യങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമായി തുടങ്ങിയത്. ഈ വിപണിയിലെ മൊത്തം ഉപഭോക്താക്കളില്‍ ഏകദേശം 60 ശതമാനം ആളുകളും ആദ്യമായി ഒരു കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരാണ്. ഇരുചക്ര വാഹനങ്ങളില്‍ നിന്നും ഫോര്‍വീലറുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന ഇടത്തരക്കാരുടെ ആദ്യ ചോയ്‌സായി പ്രീ-ഓണ്‍ഡ് കാര്‍ വിപണി മാറിക്കഴിഞ്ഞു എന്ന് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വാഹനങ്ങളുടെ റോഡ് നികുതി, ഇന്‍ഷുറന്‍സ് തുടങ്ങിയ മറഞ്ഞിരിക്കുന്ന അധിക ബാധ്യതകള്‍ (Hidden Costs) ഇല്ലെന്നതാണ് സെക്കന്‍ഡ് ഹാന്‍ഡ് കാറുകളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. പുതിയ വണ്ടികളുടെ എക്‌സ്-ഷോറൂം വില കണ്ട് ഷോറൂമുകളില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന വലിയ ഓണ്‍-റോഡ് നിരക്കുകളുടെ വ്യത്യാസം യൂസ്ഡ് കാര്‍ വിപണിയില്‍ അനുഭവിക്കേണ്ടി വരുന്നില്ല.

നിലവില്‍ പുതിയൊരു മാരുതി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 5.78 ലക്ഷം രൂപയാണെങ്കിലും ഇതിന്റെ ഓണ്‍-റോഡ് വില 7 ലക്ഷം രൂപ കടക്കും. എന്നാല്‍ സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നല്ല റണ്ണിംഗ് കണ്ടീഷനിലുള്ള സ്വിഫ്റ്റ് മോഡലുകള്‍ വെറും 3 ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെയുള്ള ബജറ്റില്‍ ലഭ്യമാണ്.

ഇന്ത്യന്‍ നിരത്തുകളില്‍ ദീര്‍ഘകാലത്തെ വിശ്വസ്തതയാര്‍ന്ന ട്രാക്ക് റെക്കോര്‍ഡാണ് മാരുതി സുസുക്കി സ്വിഫ്റ്റിന് എപ്പോഴും വിപണി മൂല്യം നിലനിര്‍ത്താന്‍ സഹായകരമാകുന്നത്. കുറഞ്ഞ പരിപാലന ചെലവുകളും എവിടെയും ലഭ്യമാകുന്ന സ്‌പെയര്‍ പാര്‍ട്‌സുകളുമാണ് സാധാരണക്കാരായ ഉപഭോക്താക്കള്‍ യൂസ്ഡ് കാര്‍ വാങ്ങുമ്പോള്‍ സ്വിഫ്റ്റ് പരിഗണിക്കാനുള്ള മറ്റ് പ്രധാന ഘടകങ്ങള്‍. മാരുതിയുടെ വിശ്വസനീയമായ കെ-സീരീസ് പെട്രോള്‍ എഞ്ചിന്‍ മെക്കാനിസവും മികച്ച ഇന്ധനക്ഷമതയും ദീര്‍ഘകാലത്തെ ഉപയോഗത്തിന് ശേഷവും വണ്ടിയുടെ റീസെയില്‍ വാല്യു കുറയാതെ കാക്കുന്നു.

maruti swift

അത്യാവശ്യ ഘട്ടത്തില്‍ വില്‍ക്കേണ്ടി വന്നാലും എളുപ്പത്തില്‍ മൂല്യം ചോരാതെ വില്‍ക്കാന്‍ സാധിക്കുന്ന വണ്ടി എന്ന ഇമേജ് വിപണിയില്‍ സ്വിഫ്റ്റിന്റെ ജനപ്രീതി ഓരോ വര്‍ഷവും ഇരട്ടിയാക്കുകയാണ്. ഓര്‍ഗനൈസ്ഡ് ചാനലുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പ്പനയുടെ 4.93 ശതമാനവും സ്വിഫ്റ്റ് ഒറ്റയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം രാജ്യത്തുടനീളമായി ഏകദേശം 3 ലക്ഷത്തിലധികം സെക്കന്‍ഡ് ഹാന്‍ഡ് സ്വിഫ്റ്റ് കാറുകള്‍ വിറ്റഴിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

മറ്റൊരു കാര്‍ മോഡലിനും ഈ വില്‍പ്പന കണക്കുകളുടെ ഏഴയലത്ത് എത്താന്‍ സാധിച്ചിട്ടില്ല. പുതിയ സ്വിഫ്റ്റിന്റെ വാര്‍ഷിക ഉത്പാദനം ശരാശരി 1.80 ലക്ഷം യൂണിറ്റുകള്‍ മാത്രമായിരിക്കെ, അതിന്റെ ഇരട്ടിയോളം സെക്കന്‍ഡ് ഹാന്‍ഡ് മോഡലുകളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ കൈമാറ്റം ചെയ്യപ്പെട്ടത്. കുറഞ്ഞ വിലയില്‍ പ്രീമിയം ലുക്കും മികച്ച ഡ്രൈവിംഗ് കംഫര്‍ട്ടും നല്‍കുന്ന സ്മാര്‍ട്ട് കാറായാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ സ്വിഫ്റ്റിനെ ഇപ്പോഴും നോക്കിക്കാണുന്നത്.

maruti swift display

പുതിയ കാറുകള്‍ വാങ്ങുന്നതിന് മുമ്പ് പരിശീലനത്തിനായി പഴയ കാര്‍ വാങ്ങാന്‍ ആളുകള്‍ താല്‍പര്യപ്പെടുന്നതും യൂസ്ഡ് വിപണി തഴച്ച് വളരാനുള്ള കാരണങ്ങളില്‍ ഒന്നാണ്. ഇന്ന് ഓണ്‍ലൈന്‍ വഴി വെരിഫൈ ചെയ്ത വാഹനം എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുന്നത് സെക്കന്‍ഡ് ഹാന്‍ഡ് വിപണിയെ കൂടുതല്‍ സുതാര്യമാക്കുന്നു. മൂന്ന് ലക്ഷം രൂപ ബജറ്റില്‍ മികച്ച ഒരു ഫാമിലി ഹാച്ച്ബാക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി എത്തുന്ന ഈ ജനപ്രിയ കാറിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റായി രേഖപ്പെടുത്തുമല്ലോ.

Article Published On: Sunday, June 21, 2026, 10:00 [IST]
English summary
Maruti swift top selling model in used car market india price features details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X