നല്ല മൈലേജും റിഫൈൻമെൻ്റും! ഇന്ത്യയിലെ ബെസ്റ്റ് NA പെട്രോൾ എഞ്ചിനുകൾ ഏതൊക്കെ എന്നറിയുമോ?

ടർബോ പെട്രോൾ എഞ്ചിനുകളോടുള്ള (Turbo Petrol Engine) ഇന്ത്യക്കാരുടെ പ്രണയം കൂടിവരികയാണ്. നല്ല പെർഫോമൻസ് തരുന്നുവെന്നതാണ് ഇതിന് പിന്നിലുള്ള കാരണം. എന്നാൽ ഹൈ പെർഫോമൻസ് ടർബോചാർജ്ഡ് എഞ്ചിനുകളെ അപേക്ഷിച്ച് നാച്ചുറലി ആസ്പിറേറ്റഡ് (NA) പെട്രോൾ എഞ്ചിനുകളുള്ള കാറുകൾക്ക് വല്ലാത്തൊരു ഫാൻബേസ് തന്നെയുണ്ട്. അതിൻ്റെ പ്രധാന കാരണം വിശ്വാസ്യത, ലീനിയർ പവർ ഡെലിവറി, മൈലേജ്, കുറഞ്ഞ മെയിൻ്റനെൻസ് എന്നിവയെല്ലാം ഒന്നിച്ച് കിട്ടുമെന്നതാണ്. 2026-ൽ ലഭ്യമായ ഏറ്റവും മികച്ച നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുകളും (Naturally Aspirated Petrol Engines)വാഹനങ്ങളും ഏതൊക്കെയാണെന്ന് പരിചയപ്പെടുത്തി തരാം.

മാരുതി 1.5 ലിറ്റർ കെ-സീരീസ് ഡ്യുവൽജെറ്റ്

നിരവധി മാരുതി സുസുക്കി മോഡലുകളിൽ സാധാരണമായി കണ്ടുവരുന്ന ഒന്നാണ് മാരുതി സുസുക്കി 1.5 ലിറ്റർ കെ-സീരീസ് ഡ്യുവൽജെറ്റ് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ. ഇന്ധനക്ഷമതയിലും വിശ്വാസ്യതയിലും ശക്തമായി ശ്രദ്ധ കേന്ദ്രീകരിച്ച് നിർമിച്ചിരിക്കുന്ന ഈ എഞ്ചിൻ മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയെയും സിഎൻജി അനുയോജ്യതയുമുള്ളതാണെന്നതിനാൽ മൊത്തത്തിലുള്ള കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യും.

Maruti To Honda Best Naturally Aspirated Petrol Engines In 2026

1,462 സിസി ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ 6,000 ആർപിഎമ്മിൽ 100.6 bhp കരുത്തും 139 Nm ടോർക്കും ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവലും 6-സ്പീഡ് ഓട്ടോമാറ്റിക്കുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാരുതിയുടെ ബ്രെസ സിയാസ്, എർട്ടിഗ, XL6, ടൊയോട്ട റൂമിയോൺ തുടങ്ങിയ മോഡലുകളിലാണ് മാരുതി സുസുക്കി 1.5 ലിറ്റർ കെ-സീരീസ് ഡ്യുവൽജെറ്റ് എഞ്ചിൻ വാഗ്ദാനം ചെയ്യുന്നത്.

ഹ്യുണ്ടായി 1.5 ലിറ്റർ പെട്രോൾ

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവിയായ ഹ്യുണ്ടായി ക്രെറ്റയിലെ 1.5 ലിറ്റർ MPi പെട്രോളും മികച്ച നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനുകളിൽ ഒന്നാണ്. ഈ ഫോർ സിലിണ്ടർ യൂണിറ്റിനൊപ്പം 6-സ്പീഡ് മാനുവലും ഇൻ്റലിജൻ്റ് വേരിയബിൾ ട്രാൻസ്മിഷനുമാണ് (iVT) ഒരുക്കിയിരിക്കുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 6,300 ആർപിഎമ്മിൽ 115 bhp കരുത്തും 4,500 ആർപിഎമ്മിൽ 143.8 Nm ടോർക്കും ഉത്പാദിപ്പിക്കും.

Maruti To Honda Best Naturally Aspirated Petrol Engines In 2026

അതോടൊപ്പം തന്നെ നല്ല റിഫൈൻമെൻ്റിനും ലീനിയർ പവർ ഡെലിവറിക്കും പേരുകേട്ട ഹ്യുണ്ടായി 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ലീനിയർ പെർഫോമൻസും മികച്ച ഇന്ധനക്ഷമതയും നൽകുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. കിയ സെൽറ്റോസ്, കിയ കാരെൻസ്, ഹ്യുണ്ടായി വെർണ തുടങ്ങിയ മോഡലുകളിലും ഇതേ എഞ്ചിൻ ഉപയോഗിക്കുന്നുണ്ട്. അങ്ങനെ ഇന്ത്യയിലെ ഏറ്റവും മികച്ച നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുകളിൽ ഒന്നായി ഇവ മാറുന്നു.

മാരുതി 1.2 ലിറ്റർ ഡ്യുവൽജെറ്റ് VVT പെട്രോൾ

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ചെറുകാർ എഞ്ചിനുകളിൽ ഒന്നായ മാരുതി സുസുക്കിയുടെ 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ കാര്യക്ഷമതയ്ക്കും സുഗമമായ സിറ്റി പെർഫോമൻസിനും പേരുകേട്ടതാണ്. ഇന്ത്യൻ ഡ്രൈവിംഗ് സാഹചര്യങ്ങൾക്കായി പ്രത്യേകം ട്യൂൺ ചെയ്‌തിരിക്കുന്ന ഈ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ കിടിലൻ മൈലേജ് നിലനിർത്തിക്കൊണ്ട് കനത്ത ട്രാഫിക്കിൽ പോലും മികച്ച പ്രകടനം കാഴ്ചവെക്കുന്നതാണ്.

Maruti To Honda Best Naturally Aspirated Petrol Engines In 2026

മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളുമായി ജോടിയാക്കിയ ഈ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 6,000 ആർപിഎമ്മിൽ 90 bhp പവറും 4,400 ആർപിഎമ്മിൽ 113 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മാരുതി സുസുക്കി ബലേനോ, ഫ്രോങ്ക്സ്, ടൊയോട്ട ഗ്ലാൻസ, അർബൻ ക്രൂയിസർ ടൈസർ തുടങ്ങിയ മോഡലുകൾക്കാണ് 1.2 ലിറ്റർ ഡ്യുവൽജെറ്റ് VVT പെട്രോൾ
നിലവിൽ ഉപയോഗിക്കുന്നത്.

ടൊയോട്ട 1.5 ലിറ്റർ NA പെട്രോൾ

അർബൻ ക്രൂയിസർ ഹൈറൈഡർ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര തുടങ്ങിയ മോഡലുകളിൽ ഉപയോഗിക്കുന്ന ടൊയോട്ടയുടെ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ കാര്യക്ഷമതയിലും സ്മൂത്തായ പെർഫോമൻസിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി ജോടിയാക്കിയ നിയോ ഡ്രൈവ് നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ 103 bhp പവറിൽ പരമാവധി 136.8 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കും.

ഈ സ്ട്രോംഗ് ഹൈബ്രിഡ് 1.5 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിൻ 5,500 ആർപിഎമ്മിൽ പരമാവധി 115.5 bhp പവറും 4,800 ആർപിഎമ്മിൽ 122 Nm ടോർക്കും നിർമിക്കാൻ കഴിവുള്ളതാണ്. ഹൈബ്രിഡായതിനാൽ തന്നെ e-ഡ്രൈവ് ട്രാൻസ്മിഷനും 2WD ഓപ്ഷനുമാണ് ഇതിൽ ഉൾപ്പെടുന്നത്. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, വിക്ടോറിസ് എന്നിവയിൽ ഇത് ഉപയോഗിക്കുന്നു.

ഹോണ്ട 1.5 i-VTEC

ഇന്ത്യയിലെ ഏറ്റവും മികച്ച നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുകളിൽ ഒന്നാണ് ഹോണ്ടയുടെ 1.5 ലിറ്റർ i-VTEC. റിഫൈൻമെൻ്റ്, ഈട്, മികച്ച പെർഫോമൻസ് എന്നിവയ്ക്ക് പേരുകേട്ട ഈ യൂണിറ്റ് ഹൈബ്രിഡ് രൂപത്തിലും ലഭ്യമാണ്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ഫോർ സിലിണ്ടർ എഞ്ചിന് 6,600 ആർപിഎമ്മിൽ 120 bhp കരുത്തും 145 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. ഇത് ഹോണ്ട സിറ്റി, ഹോണ്ട എലിവേറ്റ് തുടങ്ങിയ മോഡലുകളിലാണ് ഉപയോഗിക്കുന്നത്.

More from DriveSpark

Article Published On: Sunday, February 15, 2026, 15:24 [IST]
English summary
Maruti to honda best naturally aspirated petrol engines in 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X