ടൊയോട്ടയുടെ ഹൈബ്രിഡ് കാറിന്റെ വില പോലുമില്ലാത്ത 'ബെൻസ്'! 21.35 KM മൈലേജുള്ള സെഡാൻ നിർത്തി

ആഡംബര കാർ വിഭാഗത്തിലെ രാജാക്കൻമാരാണ് ജർമൻ കമ്പനിയായ മെർസിഡീസ് ബെൻസ്. ലക്ഷങ്ങൾ വില വരുന്ന കാറുകൾ മുതൽ കോടികൾ വില വരുന്ന അത്യാഡംബര മോഡലുകളാൽ സമ്പന്നമാണ് ബെൻസ് നിര. എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും വില കുറവുള്ള എൻട്രി ലെവൽ കാർ ഉൾപ്പെടെയുള്ള ചില മോഡലുകൾ നിർത്തലാക്കിയിരിക്കുകയാണ് കമ്പനിയിപ്പോൾ. പുതിയ CLA ഇവിയുടെ ലോഞ്ചിന് മുന്നോടിയായിട്ടാണ് മോഡൽ നിരയിൽ ശുദ്ധികലശം നടപ്പിലാക്കിയിരിക്കുന്നത്. തങ്ങളുടെ ഇന്ത്യയിലെ വാഹന ലൈനപ്പിൽ നിന്ന് A-ക്ലാസ് ലിമോസിൻ, EQA, EQB എന്നിവയാണ് ബ്രാൻഡ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.

ഇന്ത്യയിൽ ഉയർന്ന നിലവാരമുള്ള മോഡലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് A-ക്ലാസ് ലിമോസിൻ, EQA, EQB എന്നിവ നിർത്തലാക്കാൻ മെർസിഡീസ് ബെൻസ് തീരുമാനിച്ചിരിക്കുന്നതെന്ന് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പുറമെ ആഡംബര കാർ നിർമാതാക്കൾ അവരുടെ ഇലക്ട്രിക് EQE എസ്‌യുവിയും ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്‌തിട്ടുണ്ട്. ഇതിൽ എൻട്രി ലെവൽ സെഡാന്റെ വിടവാങ്ങൽ പല ആരാധകരേയും നിരാശപ്പെടുത്തിയേക്കാം.

Mercedes-Benz A-Class sedan EQA EQB Discontinued In India

ടൊയോട്ട കാമ്രി ഹൈബ്രിഡ് സെഡാന്റെ വിലയോളം പോലുമില്ലാത്ത എ-ക്ലാസ് ലിമോസിൻ പലരുടേയും പ്രിയപ്പെട്ട കാറായിരുന്നു. അതായത് ഫോർച്യൂണറിന്റെ വിലയേക്കാൾ കുറഞ്ഞ പൈസയ്ക്ക് ഒരു ബെൻസ് മുതലാളിയാവാനുള്ള അവസരമാണ് നഷ്‌ടമായിരിക്കുന്നത്. ഇന്ത്യയിൽ 44.45 ലക്ഷം രൂപയാണ് ഈ സെഡാനായി മുടക്കേണ്ടി വന്നിരുന്ന എക്സ്ഷോറൂം വില. 2021 മാർച്ചിൽ ഇവിടെ പുറത്തിറക്കിയ എ-ക്ലാസ് ലിമോസിൻ മുമ്പ് സൂചിപ്പിച്ചതുപോലെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ബെൻസ് മോഡലായിരുന്നു.

2023-ൽ ഇതിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചിരുന്നു. അങ്ങനെ ഇന്ത്യയിൽ 5 വർഷക്കാലം വിൽപ്പനയ്ക്കുണ്ടായിരുന്ന മോഡലാണ് എ-ക്ലാസ് ലിമോസിൻ. 1.4 ലിറ്റർ ടർബോ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് കാർ ആദ്യ കാലത്ത് വിപണിയിലെത്തിയിരുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ സെഡാനിലെ പെട്രോൾ യൂണിറ്റ് 161 bhp പവറിൽ 250 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു.

Mercedes-Benz A-Class sedan EQA EQB Discontinued In India

അതേസമയം എ-ക്ലാസിലെ ഡീസൽ എഞ്ചിൻ 147 കരുത്തിൽ 320 Nm ടോർക്കും വികസിപ്പിക്കുമായിരുന്നു. ഇവ രണ്ടും യഥാക്രമം 7 സ്പീഡ്, 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായാണ് ജോടിയാക്കിയിരുന്നത്. വെറും 8.1 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന മെര്‍സിഡീസ് ബെൻസ് എ-ക്ലാസ് ലിമോസിൻ പെട്രോൾ വേരിയന്റ് 17.50 കിലോമീറ്റർ ഇന്ധനക്ഷമതയാണ് വാഗ്‌ദാനം ചെയ്തിരുന്നത്.

മറുവശത്ത് സെഡാന്റെ ഡീസൽ വേരിയന്റ് 8.2 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും. അതേസമയം ARAI റേറ്റുചെയ്ത ഇന്ധന മൈലേജ് 21.35 കിലോമീറ്ററാണ്. ഡിസൈനിലായാലും ആരേയും മോഹിപ്പിക്കുന്ന തരത്തിലാണ് ഈ എൻട്രി ലെവൽ ആഡംബര സെഡാൻ പണികഴിപ്പച്ചിരുന്നത്. ഇന്റഗ്രേറ്റഡ് എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, എൽ‌ഇഡി ടെയിൽ ‌ലൈറ്റുകൾ, മോഡലിനെ ആശ്രയിച്ച് 16 ഇഞ്ച് മുതൽ 19 ഇഞ്ച് വരെയുള്ള സ്റ്റൈലിഷ് ലുക്കിംഗ് അലോയ് വീലുകൾ, ചരിഞ്ഞ കൂപ്പ് പോലുള്ള റൂഫ് എന്നിവയെല്ലാം ഹൈലൈറ്റുകളായിരുന്നു.

Mercedes-Benz A-Class sedan EQA EQB Discontinued In India

ഇൻ്റീരിയറിലേക്ക് കയറിയാൽ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, റോട്ടർ പോലുള്ള രൂപകൽപ്പനയുള്ള സിഗ്നേച്ചർ ക്രോം എസി വെന്റുകൾ, പിയാനോ-ബ്ലാക്ക് ഫിനിഷ് ഡാഷ്‌ബോർഡ്, സെന്റർ കൺസോൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ എന്നിവയാണ് മെർസിഡീസ് ബെൻസിന്റെ എൻട്രി ലെവൽ മോഡലിന് അഴകേകിയിരുന്നത്.

എ-ക്ലാസിനൊപ്പം ആദ്യത്തെ മൂന്ന്-വരി ഇലക്ട്രിക് കാറായ EQB ഇവിയും നിർത്തിലാക്കിയിട്ടുണ്ട്. 2022-ൽ അവതരിപ്പിച്ച ഇലക്ട്രിക് എസ്‌യുവിക്ക് 2024-ൽ ഫെയ്‌സ്‌ലിഫ്റ്റ് മോഡലും ലഭിച്ചിരുന്നു. 70.9 ലക്ഷം മുതൽ 77.5 ലക്ഷം രൂപ വരെയായിരുന്നു ഇതിന്റെ വില വന്നിരുന്നു. EQE ഇവിയുടെ കാര്യമെടുത്താൽ 2023 സെപ്റ്റംബറിലാണ് ജിഎൽഇയുടെ ഇവി പതിപ്പായി 1.39 കോടി രൂപയ്ക്ക് വാഹനം വിപണനത്തിന് എത്തുന്നത്. അതേസമയം 66 ലക്ഷം രൂപ പ്രാരംഭ വിലയിൽ ബെൻസിന്റെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് വാഹനമായാണ് EQA രൂപമെടുക്കുന്നത്.

More from DriveSpark

Article Published On: Sunday, April 12, 2026, 8:00 [IST]
English summary
Mercedes benz a class sedan eqa eqb discontinued in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X