പെട്രോളില്ലാതെ 230 KM ഓടുന്ന കാറല്ലേ, കഴിഞ്ഞ മാസം 4.99 ലക്ഷത്തിൻ്റെ ഇവി വാങ്ങിക്കൂട്ടി ഇന്ത്യക്കാർ

ഇന്ത്യക്കാരുടെ കാർ എന്ന സങ്കൽപ്പങ്ങളെല്ലാം പൊളിച്ചെഴുതിയ മിടുക്കനാണ് എംജിയുടെ കോമെറ്റ് ഇവി (MG Comet EV). സിറ്റി യാത്രകൾക്ക് ഉതകുന്ന തരത്തിലുള്ള രൂപവും ചെറിയ വിലയും ബാറ്ററി ഹൃദയവുമെല്ലാമായി എത്തിയ മിടുക്കനെ വേഗത്തിലാണ് ആളുകൾ നെഞ്ചിലേറ്റിയത്. ടാറ്റ നാനോയ്ക്ക് ലഭിക്കാതെ പോയ നേട്ടങ്ങളെല്ലാം ഈ ഇവി അതിവേഗത്തിലാണ് സ്വന്തമാക്കിയത്. ഇന്ന് സ്ത്രീകളുടെ വരെ പ്രിയങ്കരനായി മുന്നേറുന്ന കോമെറ്റ് (Comet Electric Car) ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന വിലയിൽ വാങ്ങാൻ കഴിയുന്ന ഇലക്ട്രിക് കാറുകളിൽ ഒന്നുകൂടിയാണ് കേട്ടോ.

2026 ജനുവരി മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ഇവിയുടെ കച്ചോടം കാര്യമായ രീതിയിൽ തന്നെ ഉയർന്നതായി കാണാം. മൈക്രോ ഇലക്ട്രിക് കാറിൻ്റെ 766 യൂണിറ്റുകളാണ് എംജി കഴിഞ്ഞ മാസം നിരത്തിലെത്തിച്ചത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ 173 യൂണിറ്റുകളുമായി താരതതമ്യം ചെയ്യുമ്പോൾ എംജി കോമെറ്റ് ഇവിയുടെ വാർഷിക വിൽപ്പനയിൽ 342.77 ശതമാനത്തിൻ്റെ കൂറ്റൻ വർധനവാണ് ബ്രാൻഡ് നേടിയെടുത്തിരിക്കുന്നത്. പക്ഷേ പ്രതിമാസ കണക്കുകളിലേക്ക് വന്നാൽ ക്ഷീണം സംഭവിച്ചതായി കാണാം.

MG Comet Electric Car Sold 766 Units In January 2026

2025 ഡിസംബറിൽ എംജി കോമെറ്റ് ഇവിയുടെ 1,143 യൂണിറ്റുകൾ നിരത്തിലെത്തിയിരുന്നു. അതായത് പ്രതിമാസ വിൽപ്പനയിൽ 32.98 ശതമാനത്തിൻ്റെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് സാരം. എന്തായാലും വാർഷിക കണക്കിൽ നേട്ടുമുണ്ടാക്കാനായത് കുഞ്ഞൻ ഇവിക്ക് വരും ദിവസങ്ങളിൽ കരുത്താവുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും വൈദ്യുത വാഹന നിരയിൽ ടാറ്റ മോട്ടോർസിനോട് മത്സരിക്കാൻ എംജിക്ക് കണക്കുകൾ ഊർജമാവും.

17.4 kWh ബാറ്ററി പായ്ക്കുമായാണ് എംജിയുടെ ഇത്തിരി കുഞ്ഞൻ ഇലക്‌ട്രിക് കാർ വിപണനത്തിന് എത്തുന്നത്. സിംഗിൾ ചാർജിൽ 230 കിലോമീറ്റര്‍ റേഞ്ചാണ് കോമെറ്റ് ഇവിയിൽ കമ്പനി അവകാശപ്പെടുന്നത്. തരക്കേടില്ലാത്ത റേഞ്ചും കൈനിറയെ ഫീച്ചറുകളും കിട്ടുന്ന എംജി കോമറ്റ് ഇവിയുടെ എന്‍ട്രി ലെവല്‍ വേരിയന്റിന് വെറും 7.50 ലക്ഷം രൂപയാണ് വില വരുന്നത്. ഇത് എക്‌സ്ഷോറൂം വിലയാണ്.

MG Comet Electric Car Sold 766 Units In January 2026

എന്നാല്‍ നിങ്ങള്‍ ഈ കാര്‍ ബാറ്ററി ആസ് എ സര്‍വീസ് (BaaS) സ്‌കീമിന് കീഴില്‍ വാങ്ങുകയാണെങ്കില്‍ ഇതിലും കുറഞ്ഞ വിലയ്ക്ക് ലഭിക്കും. അതായത് കാറിന്റെ വില മാത്രം കൊടുത്ത് ബാറ്ററി പായ്ക്കിന് വാടക കൊടുക്കുന്ന പരിപാടിയിലൂടെ കോമെറ്റ് ഇവി വാങ്ങിക്കുകയാണെങ്കിൽ 4.99 ലക്ഷം മുതൽ 7.80 ലക്ഷം വരെയാണ് വില വരുന്നത്. ഇതുവഴി വാങ്ങുന്നവർ ഇവി ഓടിക്കുന്ന ഓരോ കിലോമീറ്ററിനും 2.50 രൂപ വാടകയായി നൽകണം.

കമ്പനി 8 വർഷം അല്ലെങ്കിൽ 1.20 ലക്ഷം കിലോമീറ്റർ ബാറ്ററി വാറണ്ടിയാണ് കാറിനൊപ്പം വാഗ്ദാനം ചെയ്യുന്നത്. ഇതുകൂടാതെ എംജി കോമെറ്റ് ഇവി ബ്രാൻഡിന്റെ സമഗ്ര എംജി ഇ-ഷീൽഡ് 3-3-3-8 പാക്കേജുമായാണ് വിപണനത്തിന് എത്തുന്നത്. അതയാത് 3 വർഷം അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടി, 3 വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസ്, 3 സൗജന്യ ലേബർ സർവീസുകൾ, 8 വർഷം അല്ലെങ്കിൽ 1.2 ലക്ഷം കിലോമീറ്റർ ബാറ്ററി വാറണ്ടി എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.

MG Comet Electric Car Sold 766 Units In January 2026

അതായത് വിശ്വസിച്ച് കൂടെക്കൂട്ടാനാവുമെന്ന് സാരം. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ സവിശേഷതകൾ എംജി കോമറ്റ് ഇവി ഇലക്ട്രിക് കാറിൽ ഉണ്ട്. ഐ-സ്മാർട്ട് സാങ്കേതികവിദ്യ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 55-ലധികം കണക്റ്റഡ് കാർ ഫീച്ചറുകൾ തുടങ്ങിയ ആധുനിക സവിശേഷതകളോടെയാണ് ഇവി വിപണിയിലെത്തുന്നത്.

കൂടാതെ സേഫ്റ്റിയിലും ആള് മിടുക്കനാണ് കേട്ടോ. റിയർ പാർക്കിംഗ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ ഹോൾഡ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളാണ് എംജി കോമറ്റ് ഇവി ഇലക്ട്രിക് കാറിൽ ഉള്ളത്. ഇന്ത്യയിൽ ടാറ്റ ടിയാഗോ ഇവിയുമായാണ് ഈ ഇത്തിരി കുഞ്ഞൻ്റെ നേരിട്ടുള്ള മത്സരം.

More from DriveSpark

Article Published On: Saturday, February 21, 2026, 8:42 [IST]
English summary
Mg comet electric car sold 766 units in january 2026 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X