കഴിഞ്ഞ മാസവും വിൽപ്പന വട്ടപൂജ്യം, ആരും വാങ്ങാൻ വരാത്ത കിടിലൻ എസ്‌യുവിക്ക് പകരക്കാരൻ ഉടൻ എത്തും

എംജി മോട്ടോർസ് എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് ഇലക്ട്രിക് കാറുകളായിരിക്കും അല്ലേ. വിൻഡ്‌സർ ഇവി, കോമെറ്റ് ഇവി, സൈബർസ്റ്റർ ഇവി, M9 ഇവി തുടങ്ങിയ മോഡലുകളിലൂടെ വൈദ്യുത വാഹന ശ്രേണിയിൽ വിപ്ലവം തീർത്ത ബ്രാൻഡിന് പക്ഷേ കിടിലൻ ICE എഞ്ചിൻ വാഹന നിരയുമുണ്ട് കേട്ടോ. ഹെക്‌ടർ, ആസ്റ്റർ, ഗ്ലോസ്റ്റർ തുടങ്ങിയ എസ്‌യുവികളുണ്ടെങ്കിലും ഇലക്ട്രിക് വിപണിയിലേത് പോലെ കച്ചോടമൊന്നും കാര്യമായി നേടാനാവുന്നില്ലെന്നതാണ് സത്യം. ഫുൾ-സൈസ് എസ്‌യുവി സെഗ്മെൻ്റിൽ നിന്നും ഫോർഡ് എൻഡവർ ഒഴിച്ചുവെച്ചിട്ട് പോയ കസേര ഉന്നംവെച്ചാണ് എംജി ഗ്ലോസ്റ്റർ പുറത്തിറക്കുന്നത്.

പക്ഷേ വിചാരിച്ചത് പോലെ ഗ്ലോസ്റ്ററിന് ക്ലച്ചുപിടിക്കാനാവാതെ പോവുകയായിരുന്നു. സാക്ഷാൽ ടൊയോട്ട ഫോർച്യൂണറിനെ വെല്ലാൻ പാകമായ എല്ലാ ചേരുവകളും ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടോ ഗ്ലോസ്റ്ററിന് ശോഭിക്കാനാവാതെ പോയി. അന്യായ റോഡ് പ്രസൻസും ഫോർച്യൂണറിനേക്കാൾ ഫീച്ചറുകളുമെല്ലാം വാഹനത്തിലേക്ക് അടുപ്പിക്കുന്ന കാര്യങ്ങളായിരുന്നുവെങ്കിലും ഫോർച്യൂണറിന്റെ സാന്നിധ്യമാവും എംജിയുടെ മോഡലിന് വിലങ്ങുതടിയായത്.

MG Gloster SUV Posted 0 Unit Sales In April 2026

എന്തായാലും ഗ്ലോസ്റ്ററിന് പകരക്കാരനായി എംജി മജസ്റ്റർ എന്ന പുതുമോഡലിനെ കൊണ്ടുവരാൻ ഒരുങ്ങുകയാണ്. വില പ്രഖ്യാപനം മാത്രം ബാക്കി നിൽക്കുമ്പോഴും കഴിഞ്ഞ മാസവും ഗ്ലോസ്റ്ററിന് വിൽപ്പനയിൽ അക്കൌണ്ട് തുറക്കാനായില്ല. 2026 ഏപ്രിൽ മാസത്തിലും വിൽപ്പന വട്ടപൂജ്യമായിരുന്നു. 2.0 ലിറ്റർ ടർബോ ഡീസൽ, 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് എംജി ഗ്ലോസ്റ്റർ വിപണിയിലെത്തുന്നത്.

എസ്‌യുവിയുടെ ടർബോ ഡീസൽ പതിപ്പിന് 161 bhp പവറിൽ പരമാവധി 375 Nm ടോർക്ക് വരെയും വികസിപ്പിക്കാൻ കഴിയും. അതേസമയം ഗ്ലോസ്റ്ററിന്റെ ട്വിൻ-ടർബോ പതിപ്പ് 215 bhp കരുത്തിൽ 480 Nm ടോർക്കാണ് ഉത്പാദിപ്പിക്കുന്നത്. രണ്ട് എഞ്ചിനുകളും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് വരുന്നത്. ഫുൾ-സൈസ് എസ്‌യുവിയിൽ മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ നൽകാൻ തുടക്കം മുതലേ എംജി തയാറായിട്ടില്ല.

MG Gloster SUV Posted 0 Unit Sales In April 2026

എങ്കിലും 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ്‌സ്‌പോട്ട് ഡിറ്റക്ഷനോടുകൂടിയ ലെവൽ 1, ഓട്ടോമേറ്റഡ് എമർജൻസി ബ്രേക്കിംഗ് (AEB), ഹീറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിംഗ്, ഒരു എയർ ഫിൽട്ടർ, കണക്റ്റഡ് ടെക്‌ എന്നീ സവിശേഷതകളും മറ്റുമാണ് ഗ്ലോസ്റ്ററിലുള്ളത്. തെരഞ്ഞെടുക്കുന്ന വേരിയന്റുകളെ ആശ്രയിച്ച് ആറ്, ഏഴ് സീറ്റുകളിലും വാഹനം വീട്ടിലെത്തിക്കാൻ ഓപ്ഷനുണ്ടായിരുന്നു. പകരക്കാരനായി എത്തുന്ന മജസ്റ്ററും ഇതെല്ലാം നിലനിർത്തുന്നതായിരിക്കും.

ഒരു തരത്തിൽ പറഞ്ഞാൽ കൂടുതൽ ഫീച്ചറുകൾ, കൂടുതൽ ഓഫ്-റോഡ് വൈദഗ്ദ്ധ്യം, കൂടുതൽ വലിപ്പം, കൂടുതൽ ഫോഡ് പ്രസൻസ്, പുതിയതും കൂടുതൽ ആധുനികവുമായ ഡിസൈൻ എന്നിവയെല്ലാമായിട്ടാവും എംജിയുടെ പുത്തൻ ഡി-പ്ലസ് സെഗ്മെന്റ് എസ്‌യുവിയായ മജസ്റ്റർ വരിക. മാക്സസ് D90 പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമായ മജസ്റ്ററിന് 5,046 mm നീളവും 2,016 mm വീതിയും 1,876 mm ഉയരവും 2,950 mm വീൽബേസുമാണുള്ളതെന്ന് കമ്പനി പറയുന്നുമുണ്ട്.

MG Gloster SUV Posted 0 Unit Sales In April 2026

ഷാർപ്പ് 4x2, സാവി 4x2, സാവി 4x4 എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളാണ് മജസ്റ്ററിലുള്ളത്.2.0 ലിറ്റർ, ട്വിൻ-ടർബോ ഡീസൽ എഞ്ചിനാണ് മജസ്റ്ററിൻ്റെ ഹൃദയം. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 4x4 സിസ്റ്റവും ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 213 bhp കരുത്തിൽ പരമാവധി 478 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. പനോരമിക് സൺറൂഫ്, ലെവൽ 2 ADAS, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ്, പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ പോലുള്ള ഫീച്ചറുകളും കുത്തിനിറച്ചാവും വരിക.

അതോടൊപ്പം വെന്റിലേഷനും മസാജ് ഫംഗ്ഷനുകളുമുള്ള മുൻ സീറ്റുകൾ, 360-ഡിഗ്രി ക്യാമറ, 12-സ്പീക്കർ JBL മ്യൂസിക് സിസ്റ്റം, 64 കളർ ആംബിയന്റ് ലൈറ്റിംഗ്, 12-വേ പവർഡ് ഡ്രൈവർ സീറ്റ്, ജെസ്റ്റർ കൺട്രോളോടുകൂടിയ പവർഡ് ടെയിൽഗേറ്റ്, ആറ് എയർബാഗുകൾ, രണ്ട് വയർലെസ് ചാർജറുകൾ, ഡിജിറ്റൽ കീ, 10 ഓഫ്-റോഡ് മോഡുകൾ എന്നിവ പോലുള്ള ഗംഭീര ഫീച്ചറുകളും വരാനിരിക്കുന്ന എംജി മജസ്റ്ററിന്റെ മോടികൂട്ടും.

Article Published On: Friday, May 15, 2026, 14:09 [IST]
English summary
Mg gloster suv posted 0 unit sales in april 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X