കഴിഞ്ഞ 2 മാസവും ആരും വാങ്ങിയില്ല, എൻഡവറാവാൻ വന്ന വലിയ 7-സീറ്റർ എസ്‌യുവി നിർത്തുന്നു

ഫുൾ-സൈസ് എസ്‌യുവി സെഗ്മെൻ്റിൽ നിന്നും ഫോർഡ് എൻഡവർ കളം ഒഴിഞ്ഞതോടെ വലിയൊരു ഗ്യാപ്പുണ്ടായിരുന്നു. ഇവിടേയ്ക്ക് എംജി മോട്ടോർസ് കൊണ്ടുവന്ന തട്ടുപൊളിപ്പൻ മോഡലായിരുന്നു ഗ്ലോസ്റ്റർ (MG Gloster). ടൊയോട്ട ഫോർച്യൂണറിന് വെല്ലുവിളി ഉയർത്തിക്കൊണ്ടുള്ള വരവ് വലിയ ഓളം തന്നെയാണ് തുടക്കകാലത്ത് സൃഷ്ടിച്ചത്. എന്നാൽ കേരളത്തിലെ പ്രമുഖ വ്ലോഗറുമായുള്ള പ്രശ്‌നങ്ങൾ ഗ്ലോസ്റ്ററിന്റെ ഇമേജിനെ സാരമായി ബാധിച്ചു. നല്ല ഒന്നാന്തരം ഫുൾ-സൈസ് സ്പോർട് യൂട്ടിലിറ്റി വാഹനമായിരുന്നുവെങ്കിലും വേണ്ട രീതിയിലുള്ള പരിഗണന ഇന്ത്യക്കാരിൽ നിന്നും ലഭിക്കാതെ പോയ അണ്ടർറേറ്റഡ് ഡോൺ എന്നൊക്കെ ഗ്ലോസ്റ്ററിനെ വിശേഷിപ്പിക്കേണ്ടതുണ്ട്.

അന്യായ റോഡ് പ്രസൻസും ഫോർച്യൂണറിനേക്കാൾ ഫീച്ചറുകളുമെല്ലാം ഉണ്ടായിരുന്നിട്ടും ക്ലച്ചുപിടിക്കാൻ ഗ്ലോസ്റ്ററിനായില്ല. ഇപ്പോഴിതാ ഗ്ലോസ്റ്ററിൻ്റെ പിൻഗാമിയെ അവതരിപ്പിച്ച് കാര്യങ്ങൾ മറ്റൊരു തലത്തിലേക്ക് എത്തിക്കാനുള്ള പുറപ്പാടിലാണ് എംജി. പക്ഷേ മജസ്റ്ററിൻ്റെ വരവോടെ ഗ്ലോസ്റ്റർ പടിയിറങ്ങുമെന്നതാണ് സങ്കടകരമായ കാര്യം. എംജിയുടെ നിരയിൽ നിന്നും ഗ്ലോസ്റ്ററിനെ പൂർണമായും ഒഴിവാക്കുകയാണെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

MG Gloster SUV To Discontinue In India Amid Poor Sales

2025 ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ മജസ്റ്റർ വെളിപ്പെടുത്തിയപ്പോൾ ഇത് ഗ്ലോസ്റ്ററിനൊപ്പം വിൽക്കാനായിരുന്നു എംജി പദ്ധതിയിട്ടിരുന്നത്. എന്നാൽ ഗ്ലോസ്റ്ററിന് കാര്യമായി സംഭാവനയൊന്നും നൽകാൻ ഇനി കഴിയില്ലെന്ന് മനസിലാക്കിയതിനാലാവാം ഇന്ത്യൻ വിപണിയിൽ നിന്നും കുടിയൊഴിപ്പിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ഒരുവർഷത്തെ വിൽപ്പന കണക്ക് എടുത്താൽ കാര്യങ്ങൾ വ്യക്തമാവുന്നതായിരിക്കും.

അതായത് 2025 ഫെബ്രുവരിയിൽ ഗ്ലോസ്റ്ററിൻ്റെ 102 യൂണിറ്റുകൾ വിറ്റപ്പോൾ മാർച്ചിൽ 100 യൂണിറ്റും ഏപ്രിലിൽ 4 യൂണിറ്റും മെയിൽ പൂജ്യവുമായിരുന്നു വിൽപ്പന. ജൂണിൽ 34, ജൂലൈയിൽ 16, ഓഗസ്റ്റിൽ 16, സെപ്റ്റംബറിൽ 35, ഒക്ടോബറിൽ 9, നവംബറിൽ 5 എന്നിങ്ങനെയായിരുന്നു എംജി ഗ്ലോസ്റ്ററിൻ്റെ കച്ചോടം. അതസേയമ ഡിസംബറിലും ജനുവരിയിലും വിൽപ്പന വട്ടപ്പൂജ്യം ആയിരുന്നു. മിക്കവാറും ഇതുകാരണമാവാം എസ്‌യുവി നിർത്തലാക്കാൻ കാരണമായത്.

MG Gloster SUV To Discontinue In India Amid Poor Sales

ഇനി മുതൽ കമ്പനിയുടെ നിരയിൽ ഗ്ലോസ്റ്ററിന് പകരക്കാരനാകും പുതിയ മജസ്റ്റർ. ഒരു തരത്തിൽ പറഞ്ഞാൽ കൂടുതൽ ഫീച്ചറുകൾ, കൂടുതൽ ഓഫ്-റോഡ് വൈദഗ്ദ്ധ്യം, കൂടുതൽ വലിപ്പം, കൂടുതൽ ഫോഡ് പ്രസൻസ്, പുതിയതും കൂടുതൽ ആധുനികവുമായ ഡിസൈൻ എന്നിവയുള്ള മജസ്റ്റർ ശരിക്കും വലിയൊരു അപ്ഗ്രേഡ് തന്നെയാണ്. മാക്സസ് D90 പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമായ മജസ്റ്ററിന് 5,046 mm നീളവും 2,016 mm വീതിയും 1,876 mm ഉയരവും 2,950 mm വീൽബേസുമാണുള്ളത്.

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മോഡലിൻ്റെ പ്രീ-ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 41,000 രൂപ ടോക്കൺ തുക നൽകി എസ്‌യുവി ബുക്ക് ചെയ്‌തിടാം. മജസ്റ്ററിൻ്റെ വിലകൾ ഏപ്രിലിൽ വെളിപ്പെടുത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഡെലിവറി മെയിലായിരിക്കും നടത്തുക. മജസ്റ്റർ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ 3,000 ഉപഭോക്താക്കൾക്ക് 5 വർഷത്തെ സൗജന്യ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടി, 5 വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസ്, 5 വർഷത്തെ ലേബർ-ഫ്രീ സർവീസ് കോൺട്രാക്റ്റ് എന്നിവയും ലഭിക്കും.

MG Gloster SUV To Discontinue In India Amid Poor Sales

ഷാർപ്പ് 4x2, സാവി 4x2, സാവി 4x4 എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളാണ് മജസ്റ്ററിലുള്ളത്. കൂടാതെ 6-സീറ്റർ അല്ലെങ്കിൽ 7-സീറ്റർ ഓപ്ഷനിലും എംജി മജസ്റ്റർ തെരഞ്ഞെടുക്കാനാവും. 2.0 ലിറ്റർ, ട്വിൻ-ടർബോ ഡീസൽ എഞ്ചിനാണ് മജസ്റ്ററിൻ്റെ ഹൃദയം. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 4x4 സിസ്റ്റവും ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 213 bhp കരുത്തിൽ പരമാവധി 478 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും.

പനോരമിക് സൺറൂഫ്, ലെവൽ 2 ADAS, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ്, പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേഷനും മസാജ് ഫംഗ്ഷനുകളുമുള്ള മുൻ സീറ്റുകൾ, 360-ഡിഗ്രി ക്യാമറ, 12-സ്പീക്കർ JBL മ്യൂസിക് സിസ്റ്റം, 64 കളർ ആംബിയന്റ് ലൈറ്റിംഗ്, 12-വേ പവർഡ് ഡ്രൈവർ സീറ്റ്, ജെസ്റ്റർ കൺട്രോളോടുകൂടിയ പവർഡ് ടെയിൽഗേറ്റ്, ആറ് എയർബാഗുകൾ, രണ്ട് വയർലെസ് ചാർജറുകൾ, ഡിജിറ്റൽ കീ, 10 ഓഫ്-റോഡ് മോഡുകൾ എന്നിവ പോലുള്ള ഗംഭീര ഫീച്ചറുകളെല്ലാം കുത്തിനിറച്ചാണ് എംജി മജസ്റ്ററിന് രൂപംകൊടുത്തിരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, February 24, 2026, 8:10 [IST]
English summary
Mg gloster suv to discontinue in india amid poor sales details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X