ഒരുമാസത്തെ ശമ്പളം കൂടുതൽ വേണ്ടിവരും, 5 സീറ്ററിനും 7 സീറ്ററിനും ഒന്നിച്ച് വില കൂട്ടി എംജി

എംജി എന്ന് കേൾക്കുമ്പോൾ തന്നെ ആശുകളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ഇപ്പോൾ ഇലക്‌ട്രിക് കാറുകളായിരിക്കും അല്ലേ. എന്നാൽ എസ്‌യുവികളെ ജനപ്രിയരാക്കുന്നതിൽ ഇന്ത്യയിൽ പ്രധാന പങ്കുവഹിച്ചവരാണിവർ. ഹെക്‌ടർ, ഗ്ലോസ്റ്റർ പോലുള്ള തട്ടുപൊളിപ്പൻ മോഡലുകളിലൂടെ രാജ്യത്ത് വേരോട്ടമുണ്ടാക്കിയ ബ്രാൻഡ് ഇവികളിലാണ് പിടിച്ചുനിൽക്കുന്നതെങ്കിലും പെട്രോൾ, ഡീസൽ സെഗ്മെന്റിൽ പൂർണമായും പിൻവാങ്ങിയിട്ടില്ല. രാജ്യത്തെ ആദ്യത്തെ ഇൻ്റർനെറ്റ് കണക്‌റ്റഡ് എസ്‌യുവിയായി കടന്നുവന്ന് ആളുകളുടെ മനസ് കീഴടക്കിയ ഹെക്‌ടറിനെ അടുത്തിടെ മുഖംമിനുക്കി വിപണിയിലെത്തിച്ചത് ഇതിന്റെ സൂചനയാണ്. പെട്രോളിൽ മാത്രം പുറത്തിറക്കിയ ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഡീസൽ പതിപ്പ് അധികം വൈകാതെ വിപണിയിലെത്തുന്നതായിരിക്കും.

എന്നാൽ ഇതിന് മുന്നോടിയായിതാ കമ്പനി പുതിയ ഹെക്‌ടറിന്റെ വില വർധിപ്പിച്ചിരിക്കുകയാണ്. 2026 ഏപ്രിൽ മാസം മുതൽ മോഡൽ നിരയിൽ വില പരിഷ്ക്കാരമുണ്ടാവുമെന്ന് കമ്പനി നേരത്തെ അറിയിച്ചതിന്റെ ഭാഗമാണിത്. സൈബർസ്റ്റർ സ്‌പോർട്‌സ് കാർ, M9 എംപിവി പോലുള്ള എംജി സെലക്ട് ഡീലർഷിപ്പുകളിലൂടെ വിൽക്കുന്ന മോഡലുകളിൽ വില വർധനവ് ബാധകമാകില്ല കേട്ടോ. ബാക്കിയുള്ള ഇവി, പെട്രോൾ, ഡീസൽ വാഹനങ്ങൾക്കെല്ലാം ഇനി അധികം വില നൽകേണ്ടി വരും.

MG Hector And Hector Plus SUVs Become More Expensive In India

എംജിയുടെ മോഡൽ നിരയിലെ വാഹനങ്ങൾക്കെല്ലാം 2 ശതമാനത്തിന്റെ വില പരിഷ്ക്കാരമാണ് നടപ്പിലാക്കുക. തുടർച്ചയായി വർധിച്ചുവരുന്ന ചില ഇൻപുട്ട് ചെലവുകൾ ഭാഗികമായി ലഘൂകരിക്കുന്നതിനാണ് ഈ വില വർധനവ് ലക്ഷ്യമിടുന്നതെന്ന് ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ അറിയിച്ചു. ഇനി ഹെക്‌ടറിനും ഹെക്‌ടർ പ്ലസിനും സംഭവിച്ച വില പരിഷ്ക്കാരം എത്രയാണെന്ന് നോക്കിയാലോ? 5 സീറ്റർ എസ്‌യുവിക്ക് വില 30,000 വരെയാണ് വർധിപ്പിച്ചിരിക്കുന്നത്.

അതേസമയം ഹെക്‌ടർ പ്ലസ് 7-സീറ്ററിന് 20,000 രൂപയും ഉയർത്തിയിട്ടുണ്ട്. ഇനി വേരിയന്റ് തിരിച്ചുള്ള ഹെക്‌ടർ എസ്‌യുവിയുടെ വില വർധനവ് നോക്കാം. 5 സീറ്റർ എസ്‌യുവിയുടെ ബേസ് മോഡലായ സ്റ്റൈൽ മാനുവലിന്റെ വിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. 11.99 ലക്ഷം രൂപയുണ്ടേൽ തുടർന്നും മോഡൽ വാങ്ങുവാനാവും. അതേസമയം സെലക്‌ട് പ്രോ മുതൽ സ്മാർട്ട് പ്രോ സിവിടി വരെയുള്ള വേരിയന്റുകൾക്ക് 30,000 രൂപ വരെയാണ് അധികം മുടക്കേണ്ടി വരിക.

MG Hector And Hector Plus SUVs Become More Expensive In India

എംജി ഹെക്‌ടർ ഷാർപ്പ് പ്രോ മുതൽ സാവി പ്രോ വരെയുള്ള വേരിയന്റുകൾക്ക് 20,000 രൂപയും വർധിച്ചു. ഇതോടെ പുതുക്കിയ വില 11.99 ലക്ഷം രൂപ മുതൽ 19.19 ലക്ഷം വരെയായി എക്സ്ഷോറൂം വില. ഹെക്‌ടർ പ്ലസ് 7 സീറ്റർ എസ്‌യുവിയുടെ കാര്യത്തിലേക്ക് വന്നാൽ ഷാർപ്പ് പ്രോ മാനുവൽ, ഷാർപ്പ് പ്രോ സിവിടി, സാവി പ്രോ സിവിടി എന്നിവയ്ക്ക് 20,000 രൂപ വരെ ഉയർന്നിട്ടുണ്ട്. ഇതോടെ വില 17.49 ലക്ഷം മുതൽ 19.69 ലക്ഷം വരെയാണ് പുതുക്കിയ എക്സ്ഷോറൂം വില.

കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ഹെക്‌ടർ സീരീസിലേക്ക് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി എംജി എത്തുന്നത്. മൊത്തത്തിൽ പൊളിച്ചെഴുതിയ ഡിസൈനിൽ ഹെക്‌സഗണൽ സ്ലാറ്റുകളുള്ള ഗ്രിൽ, അതേ ബമ്പറുകൾ, ബ്ലാക്ക് വീൽ ആർച്ച് ക്ലാഡിംഗുകൾ, നിലവിലെ മോഡലിലെ അതേ എൽഇഡി ഹെഡ്‌ലൈറ്റ്, ഡിആർഎൽ മൊഡ്യൂൾ, സൈഡ് ക്ലാഡിംഗുകൾ, ഷാർക്ക്-ഫിൻ ആൻ്റിന, റീഡിസൈൻ ചെയ്‌ത അലോയ് വീലുകൾ എന്നിവയെല്ലാമാണ് വാഹനം സ്വീകരിച്ചിരിക്കുന്നത്.

MG Hector And Hector Plus SUVs Become More Expensive In India

പുതിയ സെലാഡൺ ബ്ലൂ, പേൾ വൈറ്റ് എന്നീ പുതിയ കളർ ഓപ്ഷനുകളും എസ്‌യുവിയിലേക്ക് കൊടുത്തിട്ടുണ്ട്. ത്രീ-സ്പോക്ക് മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഡാഷ്‌ബോർഡിലെ ഡ്യുവൽ സ്‌ക്രീനുകൾ, എസി കൺട്രോളുകൾക്കുള്ള ടച്ച് ഫംഗ്ഷനുകൾ, ഹീറ്റിംഗും വെന്റിലേഷനും ഉള്ള മുൻ സീറ്റുകൾ, പനോരമിക് സൺറൂഫ്, റിക്ലൈനബിൾ റിയർ സീറ്റുകൾ, ADAS സ്യൂട്ട്, ഫോർ-വീൽ സ്റ്റിയറിംഗ്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് മൊബൈൽ ചാർജർ പോലുള്ള ഫീച്ചറുകളാലും വാഹനം സമ്പന്നമാണ്.

ഹെക്ടർ പെട്രോളിൽ 143 bhp കരുത്തിൽ 250 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിനാണ് വരുന്നത്. 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായോ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും ഇതിലുണ്ട്. ഡീസൽ മോഡലുകളിൽ 170 bhp പവറിൽ 350 Nm ടോർക്കും നൽകുന്ന 2.0 ലിറ്റർ യൂണിറ്റാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. വില കൂടിയെങ്കിലും ഇത് വിൽപ്പനയെ നേരിട്ട് ബാധിക്കാനിടയില്ലെന്നാണ് അനുമാനം.

More from DriveSpark

Article Published On: Thursday, April 9, 2026, 8:00 [IST]
English summary
Mg hector and hector plus suvs become more expensive in india new price details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X