5 വർഷം അൺലിമിറ്റഡ് KM വാറണ്ടി, 5 ഫ്രീ സർവീസ്; ഫോർച്യൂണറിനെ നാണിപ്പിക്കാൻ മജസ്റ്ററിൻ്റെ വാഗ്‌ദാനങ്ങൾ

ടൊയോട്ട ഫോർച്യൂണർ അരങ്ങുവാഴുന്ന ഫുൾ-സൈസ് എസ്‌യുവി ശ്രേണിയെ കൈയിലെടുക്കുവാനായി എംജി മോട്ടോർസ് തങ്ങളുടെ നിരയിലെ പുത്തൻ അതിഥിയെ അടുത്തിടെ ഇന്ത്യൻ വിപണിയിൽ പരിചയപ്പെടുത്തുകയുണ്ടായി. ഗ്ലോസ്റ്ററിലൂടെ നേടാനാവാതെ പോയ സൗഭാഗ്യങ്ങൾ നേടിയെടുക്കുവാനായി കമ്പനി ഇത്തവണ രൂപംകൊടുക്കുന്നത് മജസ്റ്റർ (MG Majestor) എന്ന തട്ടുപൊളിപ്പൻ മോഡലിനാണ്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എല്ലാ തരത്തിലും മിടുമിടുക്കനാണെന്ന് മജസ്റ്റർ ഇതിനോടകം തെളിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഡി പ്ലസ് എസ്‌യുവിയായി സ്ഥാനം പിടിക്കാൻ പോവുന്ന വാഹനത്തിനെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാനായി കമ്പനി പ്രത്യേക പരിപാടി അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.

വില പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ മജസ്റ്ററിനായുള്ള ബുക്കിംഗ് 41,000 രൂപ ടോക്കൺ തുകയ്ക്ക് ആരംഭിച്ചിരിക്കുകയാണ് എംജി. 2026 ഏപ്രിൽ മുതൽ എസ്‌യുവി ഷോറൂമുകളിൽ പ്രദർശിപ്പിക്കും. തുടർന്ന് ഡെലിവറികൾ 2026 മെയ് മാസത്തിൽ ആരംഭിക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. മജസ്റ്റർ നേരത്തെ വാങ്ങാൻ പദ്ധതിയിടുന്നവരാണ് നിങ്ങളെങ്കിൽ ഒരു സുവർണാവസരം നിങ്ങളെ കാത്തിരിപ്പുണ്ട്.

MG Majestor 5-5-5 Ownership Programme Announced

എംജി മജസ്റ്റർ വാങ്ങുന്ന ആദ്യത്തെ 3,000 ഉപഭോക്താക്കൾക്ക് എംജി 5-5-5 എന്ന ഓണർഷിപ്പ് പ്രോഗ്രാം വാഗ്ദാനം ചെയ്യുകയാണിപ്പോൾ. കംപ്ലീറ്റ് പീസ് ഓഫ് മൈൻഡ് പ്രോഗ്രാം എന്ന് എംജി വിളിക്കുന്ന പദ്ധതിയിൽ മൂന്ന് ഓണർഷിപ്പ് ആനുകൂല്യങ്ങളാണ് സംയോജിപ്പിച്ചിരിക്കുന്നത്. അതായത് 5 വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടി, കിലോമീറ്റർ പരിധിയില്ലാതെ 5 വർഷത്തെ സൗജന്യ റോഡ്‌സൈഡ് അസിസ്റ്റൻസ്, 5 ലേബർ-ഫ്രീ സേവനങ്ങൾ എന്നിവയാണ് ഉപ ആദ്യത്തെ 3,000 പേർക്ക് സ്റ്റാൻഡേർഡ് ഓഫറായി ലഭിക്കുക.

ദീർഘകാല ഉടമസ്ഥാവകാശ ചെലവുകൾ കുറയ്ക്കുന്നതിനും വാങ്ങുന്ന നിമിഷം മുതൽ കവറേജ് വാഗ്ദാനം ചെയ്യുന്നതിനുമാണ് ഓണർഷിപ്പ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓപ്ഷണൽ അപ്‌ഗ്രേഡുകളോ പ്രത്യേക വാങ്ങലോ ഇതിന് ആവശ്യമില്ലെന്ന് സാരം. അങ്ങനെ മടിച്ചുനിൽക്കുന്നവരെ പോലും മജസ്റ്ററിലേക്ക് അടുപ്പിക്കാൻ ഇതുവഴി എംജിക്ക് സാധിക്കുന്നതാണ്. ദീർഘകാലം യാതൊരു വിധ ടെൻഷനും കൂടാതെ എസ്‌യുവി ഉപയോഗിക്കാനുള്ള ഉറപ്പും ലഭിക്കുന്നതാണ്.

MG Majestor 5-5-5 Ownership Programme Announced

എംജിയുടെ എസ്‌യുവി നിരയിൽ ഗ്ലോസ്റ്ററിനേക്കാൾ മുകളിലായി സ്ഥാനംപിടിച്ചുവെച്ചിരിക്കുന്ന മജസ്റ്റർ കഴിഞ്ഞ വർഷം ഓട്ടോ എക്‌സ്‌പോയിലാണ് രാജ്യത്ത് ആദ്യമായി പ്രദർശിപ്പിക്കുന്നത്. ഷാർപ്പ് 4x2, സാവി 4x2, സാവി 4x4 എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലായാണ് വാഹനം ഇന്ത്യൻ വിപണിയിലെത്തുക. കൂടാതെ 6-സീറ്റർ അല്ലെങ്കിൽ 7-സീറ്റർ ഓപ്ഷനിലും ഈ ഫ്ലാഗ്ഷിപ്പ് എസ്‌യുവി തെരഞ്ഞെടുക്കാനാവും. മെറ്റൽ ബ്ലാക്ക്, പേൾ വൈറ്റ്, കോൺക്രീറ്റ് ഗ്രേ, മെറ്റൽ ആഷ് തുടങ്ങിയ മോണോടോൺ കളർ ഓപ്ഷനുകളാണ് മജസ്റ്ററിലുള്ളത്.

മാക്സസ് D90 പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമായ മജസ്റ്ററിന് 5,046 mm നീളവും 2,016 mm വീതിയും 1,876 mm ഉയരവും 2,950 mm വീൽബേസുമാണുള്ളത്. അതിനാലാണ് എംജി ഇതിനെ ഇന്ത്യയിലെ ആദ്യത്തെ ഡി പ്ലസ് സെഗ്മെന്റ് എസ്‌യുവി എന്ന ഓമനപ്പേരിൽ വിളിക്കുന്നതും. 2.0 ലിറ്റർ, ട്വിൻ-ടർബോ ഡീസൽ എഞ്ചിനാണ് മജസ്റ്ററിൻ്റെ ഹൃദയം. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന മോഡൽ RWD, അഡ്വാൻസ്ഡ് 4WD കോൺഫിഗറേഷനുകളിലും വാങ്ങാനാവും.

MG Majestor 5-5-5 Ownership Programme Announced

ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്കുകൾ, 10 ഓഫ്-റോഡ് മോഡുകളുള്ള അഡ്വാൻസ്ഡ് 4WD സിസ്റ്റം, ക്രാൾ കൺട്രോൾ മോഡ്, 219 mm ഗ്രൗണ്ട് ക്ലിയറൻസ്, 810 mm വാട്ടർ-വേഡിംഗ് ശേഷി എന്നിവയും ഇതിൻ്റെ കരുത്ത് എത്രത്തോളമാണെന്ന് മനസിലാക്കി തരുന്ന കാര്യങ്ങളാണ്. അതായത് ഓഫ്-റോഡിംഗിൽ ആശാൻ പുലിയായിരിക്കുമെന്ന് ചുരുക്കം. ലെവൽ-2 ADAS, 6 എയർബാഗുകൾ, ESC, EBD ഉള്ള ABS, EPB, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സുരക്ഷാ സവിശേഷതകളും മജസ്റ്ററിൻ്റെ ഭാഗമാണ്.

ഗുജറാത്തിലെ ഹാലോളിലുള്ള കമ്പനിയുടെ നിർമ്മാണ കേന്ദ്രത്തിലാണ് എസ്‌യുവി പണികഴിപ്പിക്കുന്നത്. ഇന്ത്യയിലെ ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിൽ ടൊയോട്ട ഫോർച്യൂണറിന് പുറമെ സ്കോഡ കൊഡിയാക്, ഫോക്‌സ്‌വാഗൺ ടെയ്‌റോൺ R-ലൈൻ എന്നിവയുമായിട്ടാവും എംജിയുടെ പുത്തൻ എസ്‌യുവി മത്സരിക്കുക. മജസ്റ്ററിന് 45 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില. അങ്ങനെ നോക്കുമ്പോൾ ടൊയോട്ടയ്ക്ക് വലിയ വെല്ലുവിളി തന്നെയാവും എംജി ഉയർത്തുക.

More from DriveSpark

Article Published On: Monday, March 9, 2026, 18:03 [IST]
English summary
Mg majestor 5 5 5 ownership programme announced details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X