ഫോർച്യൂണറിനേക്കാൾ 5.50 ലക്ഷം കുറവ്, വിലയിലും ഞെട്ടിച്ച് എംജിയുടെ ഭീമൻ എസ്‌യുവി

ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് എംജി മജസ്റ്റർ (MG Majestor SUV). സാക്ഷാൽ ടൊയോട്ട ഫോർച്യൂണറിന്റെ വില്ലനായി അവതരിക്കാൻ കാത്തിരുന്ന എസ്‌യുവിയുടെ ഔദ്യോഗിക വില പ്രഖ്യാപനവും എത്തിയിരിക്കുകയാണ്. കച്ചോടമില്ലാതിരുന്ന ഗ്ലോസ്റ്ററിന്റെ പകരക്കാരനായി എത്തുന്ന മോഡലിന്റെ വില അടിപൊളിയായാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. 40.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് മജസ്റ്റർ എസ്‌യുവി ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. 4x2 ഓട്ടോമാറ്റിക്കിന്റെ വിലയാണിത്. അതേസമയം ടോപ്പ് എൻഡ് 4x4 ഓട്ടോമാറ്റിക്കിന് 44.99 ലക്ഷവും എക്സ്ഷോറൂം വില വരും.

അതായത് ടൊയോട്ട ഫോർച്യൂണറിന്റെ ടോപ്പ് എൻഡിനേക്കാൾ 5.50 ലക്ഷം കുറവാണെന്ന് സാരം. ടൊയോട്ട ഫോർച്യൂണർ, ജീപ്പ് മെറിഡിയൻ, ഫോക്‌സ്‌വാഗൺ ടെയ്‌റോൺ, സ്കോഡ കൊഡിയാക് തുടങ്ങിയ ഫുൾ-സൈസ് മൂന്ന്-വരി എസ്‌യുവികളുമായി മത്സരിക്കുന്ന എംജിയുടെ ഫ്ലാഗ്ഷിപ്പ് മോഡലാണ് മജസ്റ്റർ. ഇതിലെ ടൂവീൽ ഡ്രൈവ് വേരിയന്റ് 6-സീറ്റർ അല്ലെങ്കിൽ 7-സീറ്റർ ഓപ്ഷനിൽ തെരഞ്ഞെടുക്കാനാവും. അതേസമയം 4X4 പതിപ്പ് എക്സ്ക്യൂസീവായി 7-സീറ്ററായി മാത്രമേ വാങ്ങാനാവൂ.

MG Majestor SUV Launched In India Price Starts From Rs 40 99 Lakh

ഗ്ലോസ്റ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ മജസ്റ്ററിന് അകത്തും പുറത്തും നിരവധി മെച്ചപ്പെടുത്തലുകൾ ലഭിക്കുന്നുണ്ടെന്നാണ് എംജി പറയുന്നത്. ഓഫ്-റോഡിന് അനുയോജ്യമാവുന്ന രീതിയിലാണ് മൊത്തത്തിലുള്ള ഡിസൈൻ. ഉയരമുള്ള ബോണറ്റ് ലൈൻ, വലിയ ഗ്രിൽ, വെർട്ടിക്കലായി അടുക്കിയിരിക്കുന്ന ലൈറ്റിംഗ് ഘടകങ്ങൾ, കണക്റ്റഡ് ടെയിൽ ലാമ്പുകൾ എന്നിവയാണ് എക്സ്റ്റീരിയറിനെ ഗ്ലാമറാക്കുന്ന കാര്യങ്ങൾ.

മാക്സസ് D90 പ്ലാറ്റ്‌ഫോമിൽ പണികഴിപ്പിച്ചിരിക്കുന്ന എംജി മജസ്റ്ററിന് 5,046 മില്ലീമീറ്റർ നീളവും 2,016 മില്ലീമീറ്റർ വീതിയും 1,876 മില്ലീമീറ്റർ ഉയരവും 2,950 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. എംജി ഇതിനെ ഇന്ത്യയിലെ ആദ്യത്തെ ഡി പ്ലസ് സെഗ്മെന്റ് എസ്‌യുവിയെന്നാണ് വിശേഷിപ്പിക്കുന്നതും. മജസ്റ്റർ മുൻകൂട്ടി ബുക്ക് ചെയ്‌ത ആദ്യത്തെ 3,000 ഉപഭോക്താക്കൾക്ക് 5 വർഷത്തെ സൗജന്യ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടി, 5 വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസ്, 5 വർഷത്തെ ലേബർ-ഫ്രീ സർവീസ് കോൺട്രാക്റ്റ് എന്നിവ പോലുള്ള വലിയ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

MG Majestor SUV Launched In India Price Starts From Rs 40 99 Lakh

എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും അത്യുഗ്രനാണ് കേട്ടോ. ഇൻഫോടെയ്ൻമെൻ്റ്, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയ്‌ക്കായി ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണമാണ് എംജി മജസ്റ്റർ അവതരിപ്പിക്കുന്നത്. 2-വേ പവർഡ്, വെന്റിലേറ്റഡ്, മസാജിംഗ് ഫ്രണ്ട് സീറ്റുകൾ, 12-സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഡ്യുവൽ വയർലെസ് ഫോൺ ചാർജറുകൾ, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, പവർഡ് ടെയിൽഗേറ്റ്, വെന്റിലേറ്റഡ് റിയർ സീറ്റുകൾ, പനോരമിക് സൺറൂഫ് എന്നീ ഫീച്ചറുകളും കൂടിയാവുമ്പോൾ സംഗതി കളറാവും.

എസ്‌യുവിയുടെ ബൂട്ട് സ്പേസ് 343 ലിറ്ററാണ്. അതേസമയം മൂന്നാം നിര മടക്കിവെച്ചാൽ 1,350 ലിറ്ററായി സ്പേസ് വികസിപ്പിക്കാം. . ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്കുകൾ, ക്രാൾ കൺട്രോൾ, 810 മില്ലീമീറ്റർ വാട്ടർ വേഡിംഗ് ഡെപ്ത് എന്നിവ പോലുള്ള ചില പ്രധാന സവിശേഷതകൾ കൂട്ടിച്ചേർത്തുകൊണ്ട് എത്തുന്ന എസ്‌യുവി ഫോർച്യൂണറിനെ വിറപ്പിക്കാൻ പാകമാണെന്ന് മനസിലായില്ലേ. 10 ഓഫ്-റോഡ് മോഡുകൾ, ലെവൽ 2 ADAS എന്നീ ഫീച്ചറുകളുടെ അകമ്പടിയും പുത്തൻ എംജി മജസ്റ്ററിലുണ്ടാവും.

MG Majestor SUV Launched In India Price Starts From Rs 40 99 Lakh

6 എയർബാഗുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകളുള്ള 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ ഹോൾഡ് അസിസ്റ്റ് (HHA), ഓട്ടോ-ഹോൾഡ് ഉള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് (EPB) തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളെല്ലാം എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്. 2.0 ലിറ്റർ ട്വിൻ ടർബോ ഡീസൽ എഞ്ചിനാണ് മജസ്റ്ററിന് തുടിപ്പേകാൻ എത്തുന്നത്.

8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 4x4 സിസ്റ്റവും ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 213 bhp പവറിൽ പരമാവധി 478 Nm ടോർക്ക് വരെ നിർമിക്കും. ഗുജറാത്തിലെ ഹാലോളിലുള്ള കമ്പനിയുടെ നിർമ്മാണ കേന്ദ്രത്തിലാണ് എസ്‌യുവി പണികഴിപ്പിക്കുന്നത്. ഇന്ത്യയിലെ ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിൽ ടൊയോട്ട ഫോർച്യൂണറിനെ വിറപ്പിക്കാനാവുമോയെന്നത് വരും ദിവസങ്ങളിൽ അറിയാനാവും. വിലയിലായാലും സെഗ്മെന്റിലെ മറ്റ് മോഡലുകളുമായി താരതമ്യെപ്പെടുത്താനാവുന്ന വില നിർണയം ആയതിനാൽ ചലനങ്ങളുണ്ടാക്കാനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Article Published On: Wednesday, May 27, 2026, 14:37 [IST]
English summary
Mg majestor suv launched in india price starts from rs 40 99 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X