വഴിയില്ല, പുഴയാണേലും സീനില്ല! ഈയൊരു കാര്യത്തിൽ മജസ്റ്റിനെ വെല്ലാൻ ഫോർച്യൂണറിന് പോലുമാവില്ല

ഫോർച്യൂണറിൻ്റെ ആധിപത്യം തകർക്കുവാനായി ഇന്ത്യയിലെ ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് കാലുകുത്തിയ പുത്തൻ മോഡലാണ് എംജി മജസ്റ്റർ. ഗ്ലോസ്റ്ററിന് സാധിക്കാതെ പോയ നേട്ടങ്ങളെല്ലാം സ്വന്തമാക്കുവാനായി ഇറങ്ങിത്തിരിച്ചിരിക്കുന്ന മോഡൽ ഈയടുത്താണ് വിപണിയിൽ അവതരിക്കുന്നത്. ഇതുവരെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എല്ലാകാര്യത്തിലും ടൊയോട്ടയുടെ അതികായകനെ വെല്ലാൻ പാകമായിട്ടാണ് മജസ്റ്റർ ഒരുക്കിയിരിക്കുന്നത്. ബ്രാൻഡിൻ്റെ എസ്‌യുവി നിരയിൽ ഗ്ലോസ്റ്ററിനേക്കാൾ മുകളിലായി സ്ഥാനംപിടിച്ചുവെച്ചിരിക്കുന്ന മജസ്റ്ററിൻ്റെ വരവ് എന്തായാലും ഫോർച്യൂണറിന് വെല്ലുവിളിയാവുന്നതായിരിക്കും. ഓഫ്-റോഡ് സാഹചര്യങ്ങളിൽ പോലും വാഹനം എത്രത്തോളം കേമമാണെന്ന് തെളിയിക്കുന്ന പുതിയ പരസ്യ വീഡിയോ പുറത്തുവിട്ട് എതിരാളികളെ ഞെട്ടിച്ചിരിക്കുകയാണ് എംജിയിപ്പോൾ.

ഗംഗാ നദി മുറിച്ചുകടക്കുന്ന പുതിയ പരസ്യ വീഡിയോ വലിയ ചർച്ചയായിട്ടുണ്ട്. മജസ്റ്ററിന് 810 മില്ലീമീറ്റർ വാട്ടർ വേഡിംഗ് കപ്പാസിറ്റിയുണ്ടെന്ന് തെളിയിക്കുവാനയാണ് എം‌ജി ഇത്തരത്തിലൊരു വീഡിയോ ചിത്രീകരണം നടത്തിയിരിക്കുന്നത്. എംജി പങ്കുവെച്ച സാഹസിക വീഡിയോയിൽ കാണുന്ന എംജി മജസ്റ്റർ ഓടിച്ചത് പ്രൊഫഷണൽ ഓഫ്-റോഡ് റേസറും റെയിൻഫോറസ്റ്റ് ചലഞ്ച് (RFC) ഇന്ത്യയിലെ മൂന്ന് തവണ ചാമ്പ്യനുമായ ഗുർമീത് വിർദിയാണ്.

MG Majestor SUV Shows Off Water Wading Capacity In River Ganga

2016-ൽ മലേഷ്യയിൽ നടന്ന ആർഎഫ്‌സി ഗ്ലോബൽ സീരീസിൽ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് ഗുർമീത് വിർദി. ഈ വീഡിയോയിൽ 2,525 കിലോമീറ്റർ നീളമുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദിയായ ഗംഗയിൽ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന എംജി മജസ്റ്റർ പരീക്ഷിക്കുന്നത് കാണാം. മജസ്റ്ററിൻ്റെ മുൻഭാഗത്തിൻ്റെയും ബോഡിയുടേയും പകുതിയോളം ഭാഗം നദിക്കുള്ളിൽ മുങ്ങിയിട്ടും അനായാസമാണ് എസ്‌യുവി നദി മുറിച്ചുകടക്കുന്നത്.

എം‌ജി മജസ്റ്ററിന് 810 മില്ലിമീറ്റർ വാട്ടർവേഡിംഗ് കപ്പാസിറ്റിയുണ്ടെന്ന് വീഡിയോ എടുത്തുകാണിക്കുന്നു. മുഖ്യ എതിരാളിയായ ടൊയോട്ട ഫോർച്യൂണറിന് 700 മില്ലിമീറ്റർ ജവാട്ടർവേഡിംഗ് ശേഷിയാണുള്ളത്. മജസ്റ്ററിനേക്കാൾ കൂടുതൽ വെള്ളത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഇന്ത്യയിലെ ഒരേയൊരു എസ്‌യുവി ലാൻഡ് റോവർ ഡിഫെൻഡറാണ്. പക്ഷേ വില മൂന്നിരട്ടിയിൽ കൂടുതൽ മുടക്കേണ്ടി വരുമെന്ന് മാത്രം. അങ്ങനെ നോക്കുമ്പോൾ മജസ്റ്റർ ഒരു സവിശേഷ മോഡലായി മാറുന്നുണ്ട്.

MG Majestor SUV Shows Off Water Wading Capacity In River Ganga

ഫോർഡ് എൻഡവറിന് പോലും 800 മില്ലിമീറ്റർ വാട്ടർവേഡിംഗ് കപ്പാസിറ്റിയായിരുന്നു ഉണ്ടായിരുന്നത്. ഓഫ്-റോഡിംഗ് കഴിവുകളുടെ കാര്യത്തിൽ മജസ്റ്ററിൽ എം‌ജി യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്നാണ് പറയുന്നത്. ഈ എസ്‌യുവിയിൽ ഒന്നല്ല, രണ്ടല്ല, മൂന്ന് ഡിഫറൻഷ്യൽ ലോക്കുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതായത് ഫ്രണ്ട്, സെന്റർ, റിയർ ഡിഫറൻഷ്യൽ ലോക്കുകൾ മജസ്റ്ററിലുണ്ടെന്ന് ചുരുക്കം.

അതേസമയം ഫോർച്യൂണറിന് ഇലക്ട്രോണിക് ഡ്രൈവ് കൺട്രോളുള്ള ഒരു റിയർ ഡിഫറൻഷ്യൽ ലോക്ക് മാത്രമേ ലഭിക്കൂ. കുറഞ്ഞ വേഗതയിൽ ഉയർന്ന ടോർക്ക് ഡെലിവറിക്ക് ഒരു പ്രത്യേക 4L (4-ലോ) മോഡ് ഉള്ള ഒരു ലോ-റേഞ്ച് ട്രാൻസ്ഫർ കേസും എംജി മജസ്റ്ററിന് സമ്മാനിച്ചിട്ടുണ്ട്. മജസ്റ്ററിന് എം-ക്രാൾ മോഡും ലഭിക്കുന്നു, ഇത് ത്രോട്ടിൽ, ബ്രേക്കിംഗ് എന്നിവ യാന്ത്രികമായി കൈകാര്യം ചെയ്യുന്ന ഒരു പ്രത്യേക ലോ-സ്പീഡ് ഓഫ്-റോഡ് അസിസ്റ്റ് സിസ്റ്റമാണ്.

എസ്‌യുവിയുടെ മൊത്തത്തിലുള്ള ഗ്രൗണ്ട് ക്ലിയറൻസ് 219 മില്ലീമീറ്ററാണ്. മാക്സസ് D90 പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമായ മജസ്റ്ററിന് 5,046 mm നീളവും 2,016 mm വീതിയും 1,876 mm ഉയരവും 2,950 mm വീൽബേസുമാണുള്ളത്. 2.0 ലിറ്റർ, ട്വിൻ-ടർബോ ഡീസൽ എഞ്ചിനാണ് മജസ്റ്ററിൻ്റെ ഹൃദയം. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 4x4 സിസ്റ്റവും ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 213 bhp കരുത്തിൽ പരമാവധി 478 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും.

മാനുവൽ ട്രാൻസ്മിഷൻ ശ്രേണിയിലുണ്ടാവില്ലെന്നതും എംജി പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിൽ ടൊയോട്ട ഫോർച്യൂണറിന് പുറമെ സ്കോഡ കൊഡിയാക്, ഫോക്‌സ്‌വാഗൺ ടെയ്‌റോൺ R-ലൈൻ എന്നിവയുമായിട്ടാവും എംജിയുടെ പുത്തൻ എസ്‌യുവി മത്സരിക്കുക. മജസ്റ്ററിന് 45 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില. അങ്ങനെ നോക്കുമ്പോൾ ടൊയോട്ടയ്ക്ക് വലിയ വെല്ലുവിളി തന്നെയാവും എംജി ഉയർത്തുക.

More from DriveSpark

Article Published On: Wednesday, March 4, 2026, 14:16 [IST]
English summary
Mg majestor suv shows off water wading capacity in river ganga
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X