തീയതിയായി, ഫോർച്യൂണറിനെ പൂട്ടാൻ എംജിയുടെ പുതിയ 7-സീറ്റർ എസ്‌യുവി അടുത്തമാസം എത്തും

ഡി-സെഗ്മെൻ്റ് എസ്‌യുവി സെഗ്മെൻ്റിലെ കിങായ ടൊയോട്ട ഫോർച്യൂണറിനെ വെല്ലാൻ എംജി മോട്ടോർസ് ഏറെക്കാലം മുമ്പേ പുറത്തിറക്കിയ മോഡലായിരുന്നു എംജി ഗ്ലോസ്റ്റർ (MG Gloster). തുടക്കത്തിൽ ശ്രദ്ധ നേടിയിരുന്നുവെങ്കിലും പിന്നീട് കേരളത്തിലെ പ്രമുഖ വ്ലോഗറുമായുള്ള പ്രശ്‌നങ്ങളും ഗ്ലോസ്റ്ററിൻ്റെ ഇമേജിനെ സാരമായി ബാധിക്കുകയുണ്ടായി. ശരിക്കും പറഞ്ഞാൽ മിടുമിടുക്കനായിരുന്നുവെങ്കിലും ആരും മോഡലിൻ്റെ കഴിവുകൾ തിരച്ചറിഞ്ഞിരുന്നില്ലെന്ന് വേണം പറയാൻ. നല്ല ഒന്നാന്തരം ഫുൾ-സൈസ് സ്പോർട് യൂട്ടിലിറ്റി വാഹനമായിരുന്നുവെങ്കിലും വേണ്ട രീതിയിലുള്ള പരിഗണന ഇന്ത്യക്കാരിൽ നിന്നും ലഭിക്കാതെ പോയ അണ്ടർറേറ്റഡ് ഡോൺ എന്നൊക്കെ ഗ്ലോസ്റ്ററിനെ വിശേഷിപ്പിക്കാം.

പക്ഷേ ഇവിടൊന്നും തളരാൻ എംജി തയാറായിരുന്നില്ല കേട്ടോ. 2025 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച എംജി മജസ്റ്റർ എസ്‌യുവിയിലൂടെ ഫോർച്യൂണറുമായി മല്ലടിക്കാനുള്ള ഗോദ ഒരുക്കിയിരിക്കുകയാണ് കമ്പനിയിപ്പോൾ. കുറച്ചുനാളുകളായി കാത്തിരിക്കുന്ന മജസ്റ്ററിനെ പുറത്തിറക്കാൻ തീയതി കുറിച്ചിരിക്കുകയാണ് എംജിയിപ്പോൾ. ഗാഡിവാഡി റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഫ്ലാഗ്ഷിപ്പ് എസ്‌യുവി 2026 ഫെബ്രുവരി 12-ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.

MG Majestor SUV To Launch In India On February 12

ടൊയോട്ട ഫോർച്യൂണറിന് പുറമെ സെഗ്മെൻ്റെ മറ്റ് വമ്പൻമാരായ സ്കോഡ കൊഡിയാക്, ജീപ്പ് മെറിഡിയൻ തുടങ്ങിയവരേയും എംജി മജസ്റ്റർ നേരിടേണ്ടതായുണ്ട്. 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിലാണ് മജസ്റ്റർ ആദ്യമായി പൊതുജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. അന്ന് മുതൽ പല എസ്‌യുവി പ്രേമികളും ഇവൻ്റെ വരവിനായി കാത്തിരിക്കുകയാണ്. ഗ്ലോസ്റ്ററിന് പകരക്കാരനായിരിക്കില്ല ഇത്.

പകരം കൂടുതൽ പ്രീമിയവും ഗ്ലാമറുമായ എംജി മജസ്റ്റർ ഗ്ലോസ്റ്ററിന് മുകളിലായിട്ടാവും മോഡൽ നിരയിൽ സ്ഥാനം പിടിക്കുക. നിരവധി ആഗോള വിപണികളിൽ ഇതിനകം ഉപയോഗത്തിലുള്ള ബോഡി-ഓൺ-ഫ്രെയിം ആർക്കിടെക്ചറിലാണ് വാഹനത്തിൻ്റെ പണി പൂർത്തിയാക്കിയിരിക്കുന്നത്. ആഗോളതലത്തിൽ വലിയ ഓളം സൃഷ്‌ടിച്ച മാക്സസ് D90 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് മജസ്റ്റർ എന്ന കൊമ്പനും നിർമിച്ചിരിക്കുന്നത്.

MG Majestor SUV To Launch In India On February 12

അന്താരാഷ്ട്ര വിപണികളിൽ എംജിയുടെ മാതൃകമ്പനിയായ SAIC വിൽക്കുന്ന മാക്‌സസ് D90 എസ്‌യുവിയോട് സാമ്യമുള്ള പുതിയ എക്സ്റ്റീരിയർ ഡിസൈനാണ് മജസ്റ്റർ സ്വീകരിച്ചിരിക്കുന്നത്. ഗ്ലോസ്റ്ററിൽ നിന്ന് മജസ്റ്ററിനെ വ്യത്യസ്തമാക്കുന്നതിനായി ചില മാറ്റങ്ങൾ കാണാം. മുന്നിൽ, ഡാർക്ക് ഗ്രിൽ ട്രീറ്റ്‌മെൻ്റ്, ഷാർപ്പ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ലംബമായി അടുക്കിയ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എന്നിവ ഉപയോഗിച്ച് വാഹനത്തെ കമ്പനി പരിഷ്ക്കരിച്ചിട്ടുണ്ട്.

അതുപോലെ തന്നെ കൂറ്റൻ വീൽ ആർച്ച് ക്ലാഡിംഗും കൂടിയാവുമ്പോൾ സംഗതി കളറാവും. വശക്കാഴ്ച്ചയിലേക്ക് നോക്കിയാൽ പുതിയ അലോയ് വീലുകളും പിൻവശത്ത് ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകളുള്ള പുതുക്കിയ കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ടെയിൽ ഗേറ്റിലെ പ്രമുഖമായ 'മജസ്റ്റർ' അക്ഷരങ്ങൾ എസ്‌യുവിയുടെ ഐഡന്റിറ്റിയെ വിളിച്ചുപറയുകയും ചെയ്യും. എക്സ്റ്റീരിയർ പോലെ തന്നെ ഇൻ്റീരിയറും സൂപ്പറാണെന്ന് ഊഹിക്കാമല്ലോ.

MG Majestor SUV To Launch In India On February 12

ഗ്ലോസ്റ്ററിനേക്കാൾ കൂടുതൽ ഫീച്ചറുകളാൽ സമ്പന്നമായ ഇൻ്റീരിയറിലായിരിക്കും മജസ്റ്ററിൽ ഉണ്ടാവുക. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 12-സ്പീക്കർ ഓഡിയോ, എംജിയുടെ ഐസ്മാർട്ട് കണക്റ്റഡ് കാർ ടെക്, വെൻ്റിലേഷൻ, മസാജ് ഫംഗ്ഷനുകൾ ഉള്ള പവർഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, ത്രീ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ലെവൽ 2 ADAS, 360-ഡിഗ്രി ക്യാമറ സിസ്റ്റം എന്നിവ ഉൾപ്പെടുന്ന മോഡേൺ ഫീച്ചറുകളാൽ അകത്തളം സമ്പന്നമായിരിക്കും.

ഗ്ലോസ്റ്ററിലൂടെ പരിചിതമായ 2.0 ലിറ്റർ ഫോർ സിലിണ്ടർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനായിരിക്കും എംജി മജസ്റ്ററിന് കരുത്ത് പകരുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 213 bhp പവറിൽ പരമാവധി 478 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഗ്ലോസ്റ്ററിനെപ്പോലെ 4WD സജ്ജീകരണവും മജസ്റ്ററിലുണ്ടാവും കേട്ടോ. ഏകദേശം 40 മുതൽ 45 ലക്ഷം വരെ വാഹനത്തിന് എക്സ്ഷോറൂം വില വന്നേക്കും. എന്തായാലും ഫെബ്രുവരി 12-ന് സർപ്രൈസുകളെല്ലാം അവസാനിക്കും.

More from DriveSpark

Article Published On: Saturday, January 17, 2026, 6:00 [IST]
English summary
Mg majestor suv to launch in india on february 12 price features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X