ഫോർച്യൂണറിൻ്റെ കോട്ടയിലേക്ക് എംജിയുടെ രാവണൻ! ആദ്യം വാങ്ങുന്ന 3,000 പേർക്ക് വാരിക്കോരി ഓഫർ

ഫോർച്യൂണറിനെ (Toyota Fortuner) തകർക്കാൻ പുതിയ അന്തകൻ എത്തുന്നുവെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് കുറച്ച് ദിവസമായി. ഇവികളിലൂടെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ടവനായി മാറിയ എംജി മോട്ടോർസാണ് ഡി-സെഗ്മെൻ്റ് എസ്‌യുവി നിരയിലേക്ക് പുതുപുത്തൻ മോഡലുമായി രംഗത്തെത്തിയിരിക്കുന്നത്. മജസ്റ്റർ (MG Majestor SUV) എന്ന കിടിലോൽസ്‌കി പേരുമിട്ട് ആശാനെ വിപണിയിലെത്തിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. വില പ്രഖ്യാപനവും ഔദ്യോഗിക ലോഞ്ചും അധികം വൈകാതെ നടക്കാനിരിക്കെ ഇന്ത്യക്കായി മജസ്റ്ററിൻ്റെ പ്രദർശനമാണ് ഇന്ന് നടന്നിരിക്കുന്നത്. എസ്‌യുവിയെക്കുറിച്ചുള്ള വിവരങ്ങളും എംജി ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്. ഫോർച്യൂണറിനെ തീർക്കാനെത്തിയ മജസ്റ്ററിൻ്റെ വിശദാംശങ്ങളിലേക്ക് നടന്നാലോ?

ബ്രാൻഡിൻ്റെ എസ്‌യുവി നിരയിൽ ഗ്ലോസ്റ്ററിനേക്കാൾ മുകളിലായി സ്ഥാനംപിടിച്ചുവെച്ചിരിക്കുന്ന മജസ്റ്റർ കഴിഞ്ഞ വർഷം ഓട്ടോ എക്‌സ്‌പോയിൽ രാജ്യത്ത് പ്രദർശിപ്പിച്ചിരുന്നു. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മോഡലിൻ്റെ പ്രീ-ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചുവെന്ന് എംജി മോട്ടോർ ഇന്ത്യ അറിയിച്ചു. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 41,000 രൂപ ടോക്കൺ തുക നൽകി എസ്‌യുവി ബുക്ക് ചെയ്‌തിടാം. മജസ്റ്ററിൻ്റെ വിലകൾ ഏപ്രിലിൽ വെളിപ്പെടുത്തും.

MG Majestor Unveiled In India

തുടർന്ന് ഡെലിവറി മെയ് മാസത്തിൽ ആരംഭിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മജസ്റ്റർ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ 3,000 ഉപഭോക്താക്കൾക്ക് 5 വർഷത്തെ സൗജന്യ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടി, 5 വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസ്, 5 വർഷത്തെ ലേബർ-ഫ്രീ സർവീസ് കോൺട്രാക്റ്റ് എന്നിവയും വാഗ്ദാനം ചെയ്യുമെന്ന് ബ്രാൻഡ് വ്യക്തമാക്കുകയുണ്ടായി. ഷാർപ്പ് 4x2, സാവി 4x2, സാവി 4x4 എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളാണ് മജസ്റ്ററിലുള്ളത്.

കൂടാതെ 6-സീറ്റർ അല്ലെങ്കിൽ 7-സീറ്റർ ഓപ്ഷനിലും എംജി മജസ്റ്റർ തെരഞ്ഞെടുക്കാനാവും. മെറ്റൽ ബ്ലാക്ക്, പേൾ വൈറ്റ്, കോൺക്രീറ്റ് ഗ്രേ, മെറ്റൽ ആഷ് തുടങ്ങിയ മോണോടോൺ കളർ ഓപ്ഷനുകളാണ് ഡി-സെഗ്മെൻ്റ് എസ്‌യുവിയിൽ ഒരുക്കിയിട്ടുള്ളത്. ഗ്ലോസ്റ്ററിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നതെങ്കിലും മജസ്റ്ററിന് പുതിയൊരു മുഖം ഉണ്ട്. ഇരുവശത്തും ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളും, ലംബമായി അടുക്കിയിരിക്കുന്ന, ചതുരാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകളും വല്ലാത്തൊരു സൌന്ദര്യമാണ് സമ്മാനിക്കുന്നത്.

MG Majestor Unveiled In India

ഇതുകൂടാതെ മുന്നിലും പിന്നിലും കട്ടിയുള്ള സ്‌കിഡ് പ്ലേറ്റുകൾ, പുതിയ 19 ഇഞ്ച് അലോയ് വീലുകൾ, ബ്ലാക്ക്-ഔട്ട് വിൻഡോ ലൈനുകൾ, കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകൾ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ, ഉയർന്ന മൗണ്ടഡ് സ്റ്റോപ്പ് ലാമ്പുള്ള ഇൻ്റഗ്രേറ്റഡ് സ്‌പോയിലർ എന്നിവയും എംജി മജസ്റ്ററിൻ്റെ എക്സ്റ്റീരിയർ ഹൈലൈറ്റുകളാണ്. മാക്സസ് D90 പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമായ മജസ്റ്ററിന് 5,046 mm നീളവും 2,016 mm വീതിയും 1,876 mm ഉയരവും 2,950 mm വീൽബേസുമാണുള്ളത്.

ഫോർച്യൂണറിനേക്കാൾ ഫീച്ചർ റിച്ചായിട്ടാണ് എംജി മജസ്റ്ററിന് രൂപംകൊടുത്തിരിക്കുന്നത്. സ്മോക്ക്ഡ് എബോണി ഇന്റീരിയർ തീം ആഡംബര ഫീലാണ് അകത്തളത്തിന് സമ്മാനിക്കുന്നത്. പനോരമിക് സൺറൂഫ്, ലെവൽ 2 ADAS, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ്, പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേഷനും മസാജ് ഫംഗ്ഷനുകളുമുള്ള മുൻ സീറ്റുകൾ, 360-ഡിഗ്രി ക്യാമറ പോലുള്ള അഡാറ് സവിശേഷതകളെല്ലാം വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

MG Majestor Unveiled In India

കൂടാതെ 12-സ്പീക്കർ JBL മ്യൂസിക് സിസ്റ്റം, 64 കളർ ആംബിയന്റ് ലൈറ്റിംഗ്, 12-വേ പവർഡ് ഡ്രൈവർ സീറ്റ്, ജെസ്റ്റർ കൺട്രോളോടുകൂടിയ പവർഡ് ടെയിൽഗേറ്റ്, ആറ് എയർബാഗുകൾ, രണ്ട് വയർലെസ് ചാർജറുകൾ, ഡിജിറ്റൽ കീ, 10 ഓഫ്-റോഡ് മോഡുകൾ എന്നിവയും എംജി മജസ്റ്ററിന്റെ സവിശേഷതകളാണ്. എസ്‌യുവിയുടെ മൂന്നാം നിര സീറ്റ് നിവർത്തിയിട്ടാൽ ബൂട്ട് സ്പേസ് 343 ലിറ്ററായി കുറയുമെങ്കിലും മൂന്നാം നിര സീറ്റുകൾ മടക്കിവെച്ചാൽ ഇത് 1,350 ലിറ്ററായി വികസിപ്പിക്കാം.

2.0 ലിറ്റർ, ട്വിൻ-ടർബോ ഡീസൽ എഞ്ചിനാണ് മജസ്റ്ററിൻ്റെ ഹൃദയം. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 4x4 സിസ്റ്റവും ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 213 bhp കരുത്തിൽ പരമാവധി 478 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. ഇന്ത്യയിലെ ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിൽ ടൊയോട്ട ഫോർച്യൂണറിന് പുറമെ സ്കോഡ കൊഡിയാക്, ഫോക്‌സ്‌വാഗൺ ടെയ്‌റോൺ R-ലൈൻ എന്നിവയുമായിട്ടാവും എംജിയുടെ പുത്തൻ എസ്‌യുവി മത്സരിക്കുക.

More from DriveSpark

Article Published On: Thursday, February 12, 2026, 13:18 [IST]
English summary
Mg majestor unveiled in india bookings started price announcement delivery details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X