ഭാഗ്യം കൊണ്ടുവന്നത് വിമാനം പോലത്തെ ഇലക്‌ട്രിക് കാർ, 2025 വർഷം എംജി വിറ്റത് 70,554 കാറുകൾ

ഇന്ത്യയിൽ ഇലക്‌ട്രിക് കാറുകളിലൂടെ വിസ്‌മയം തീർക്കുകയാണ് എംജി മോട്ടോർസ്. ഹെക്‌ടർ എസ്‌യുവിയിലൂടെ ആഭ്യന്തര വിപണിയിൽ അഡ്രസുണ്ടാക്കിയെടുത്തെങ്കിലും വൈദ്യുത കാറുകളിലൂടെയാണ് തങ്ങളുടെ ശക്തി എതിരാളികൾക്ക് മുന്നിൽ എംജി പ്രദർശിപ്പിച്ചത്. ZS ഇവി, കോമെറ്റ് ഇവി, വിൻഡ്‌സർ ഇവി പോലുള്ള ഹിറ്റ് മോഡലുകൾ ഷോറൂമിലെത്തിയതോടെ വാങ്ങാൻ എത്തുന്നവരുടെ എണ്ണവും വർധിച്ചു. 2025 ഡിസംബർ മാസത്തെയും 2025 കലണ്ടർ വർഷത്തിലെയും വിൽപ്പന കണക്കുകൾ പുറത്തുവിട്ടുകൊണ്ട് എതിരാളികളെ വരെ അമ്പരപ്പിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. വിൻഡ്‌സർ പ്രോയുടെ ലോഞ്ചിന് സാക്ഷ്യം വഹിച്ചതോടെ പോയവർഷം എംജിക്ക് സൌഭാഗ്യങ്ങൾ കൈവരികയും ചെയ്‌തു.

ജെ‌എസ്‌ഡബ്ല്യു എം‌ജി മോട്ടോർ ഇന്ത്യയുടെ 2025 ഡിസംബറിലെ വിൽപ്പന 6,500 യൂണിറ്റായിരുന്നു. 2024 ഡിസംബറിലെ 7,516 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കലണ്ടർ വർഷത്തെ അവസാന മാസത്തിൽ ചെറിയ നഷ്‌ടം രേഖപ്പെടുത്തിയെങ്കിലും പോയവർഷം മൊത്തത്തിൽ ലാഭം നേടാൻ ബ്രാൻഡായിട്ടുണ്ട്. 2025 ജനുവരി മുതൽ ഡിസംബർ വരെ 19 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തുകയും മൊത്തം 70,554 വാഹനങ്ങൾ നിരത്തിലെത്തിക്കുകയും ചെയ്‌തുവെന്നാണ് ഗാഡിവാഡി റിപ്പോർട്ട് ചെയ്യുന്നത്.

mg cars

ഇലക്ട്രിക് മൊബിലിറ്റി മേഖലയിൽ എംജിയുടെ വർധിച്ചുവരുന്ന സാന്നിധ്യമായിരുന്നു ഈ വർഷത്തെ ഒരു പ്രധാന ആകർഷണം. വിൻഡ്‌സർ ഇവിക്ക് ലഭിച്ച മികച്ച സ്വീകാര്യതയുടെ ഫലമായി ഇന്ത്യയിൽ ഒരു ലക്ഷം ഇവി വിൽപ്പന എന്ന നാഴികക്കല്ല് എംജി മറികടന്നു. ഏറ്റവും പ്രധാനമായി 2025 കലണ്ടർ വർഷത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് പാസഞ്ചർ വാഹനമെന്ന കിരീടം എംജി നിലനിർത്തുകയും ചെയ്‌തു.

പ്രീമിയം വിഭാഗത്തിൽ എംജി സെലക്ട് ഷോറൂമുകൾ സാന്നിധ്യമറിയിച്ചതും വിൽപ്പനയുടെ വേഗത കൂട്ടി. ആഡംബര കേന്ദ്രീകൃത റീട്ടെയിൽ ശൃംഖല പ്രതിമാസം 38 ശതമാനത്തിൻ്റെ ശ്രദ്ധേയമായ വളർച്ച ഡിസംബറിൽ രേഖപ്പെടുത്തി. ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും വേഗതയേറിയ എംജി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൈബർസ്റ്റർ ടു-ഡോർ ഡ്രോപ്പ് ടോപ്പ് ഇലക്ട്രിക് സ്‌പോർട്‌സ് കാർ, M9 ഇലക്ട്രിക് എംപിവി തുടങ്ങിയ മുൻനിര മോഡലുകൾ വലിയ ഓളം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.

mg windsor ev pro front profile

ഡിസംബറിൽ 11.99 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിൽ പുതിയ എംജി ഹെക്ടറും അവതരിപ്പിച്ചു. വാഹനത്തിന് അകത്തും പുറത്തും മിഡ്-ലൈഫ് അപ്‌ഡേറ്റുകൾ ലഭിച്ചത് പുതുവർഷത്തിൽ കമ്പനിക്ക് കൂടുതൽ മൈലേജാവും. നിലവിലുള്ള മോഡലിനേക്കാൾ 2 ലക്ഷം രൂപ വിലക്കുറച്ചാണ് ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തിയിരിക്കുന്നത്. പുതുമോഡലിനായുള്ള ബുക്കിംഗ് എംജി മോട്ടോർസ് ഇതിനോടകം തുടങ്ങിയിട്ടുണ്ട്.

എം‌ജി ഹെക്‌ടറിനൊപ്പം അതിൻ്റെ 7-സീറ്റർ മോഡലായ ഹെക്‌ടർ പ്ലസിൻ്റെ വിലയും പ്രഖ്യാപിച്ചിട്ടുണ്ട് കമ്പനി. 17.29 ലക്ഷം രൂപ മുതലാണ് മൂന്നുവരി മോഡലിനായി ചെലവഴിക്കേണ്ടി വരിക. ഇതുവരെ ഫെയ്‌സ്‌ലിഫ്റ്റ് പെട്രോൾ വേരിയൻ്റുകളുടെ വില മാത്രമാണ് എം‌ജി പ്രഖ്യാപിച്ചിരിക്കുന്നത്. ഡീസൽ മോഡലുകളുടെ ലോഞ്ച് ഈ വർഷം തന്നെയുണ്ടാവുമെന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. സ്റ്റൈൽ, സെലക്‌ട് പ്രോ, സ്മാർട്ട് പ്രോ, ഷാർപ്പ് പ്രോ, സാവി പ്രോ എന്നീ വേരിയൻ്റുകളിലാണ് ഹെക്‌ടർ 5-സീറ്റർ വരുന്നത്.

2026 mg hector facelift

ഷാർപ്പ് പ്രോ, സാവി പ്രോ എന്നീ വേരിയൻ്റുകളിൽ ഹെക്‌ടർ പ്ലസ് വാങ്ങാനും സാധിക്കും. 5-സീറ്റർ മോഡലിന് 11.99 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില നൽകേണ്ടി വരിക. അതേസമയം 7-സീറ്റർ വകഭേദങ്ങൾക്ക് 17.29 ലക്ഷം മുതൽ 19.49 ലക്ഷം വരെയും വില കൊടുക്കേണ്ടി വരും. ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ ഇലക്ട്രിക് വാഹനങ്ങൾക്കായി അഷ്വേർഡ് ബൈ-ബാക്ക് പ്രോഗ്രാമും അവതരിപ്പിച്ച വർഷം കൂടിയായിരുന്നു 2025.

ഈ പദ്ധതി പ്രകാരം തിരഞ്ഞെടുക്കുന്ന പ്ലാൻ അനുസരിച്ച് മൂന്ന്, നാല് അല്ലെങ്കിൽ അഞ്ച് വർഷത്തിന് ശേഷം ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്ക് മുൻകൂട്ടി നിശ്ചയിച്ച റീസെയിൽ വാല്യു ഉറപ്പാക്കും. ലോൺ, ഫിനാൻസ് സ്കീമുകളുമായി ബന്ധിപ്പിക്കാത്തതാണ് ഈ പദ്ധതിയുടെ മറ്റൊരു വലിയ പ്രത്യേകത. നിശ്ചിത കാലയളവിന് ശേഷം ഉപഭോക്താക്കൾക്ക് വാഹനം കൈവശം വെക്കണോ, തിരികെ നൽകണോ, അല്ലെങ്കിൽ പുതിയ എംജി ഇവിയിലേക്ക് അപ്ഗ്രേഡ് ചെയ്യണോ എന്നതിനും ഓപ്ഷനുണ്ട്.

More from DriveSpark

Article Published On: Friday, January 2, 2026, 17:09 [IST]
English summary
Mg motor sold 70554 units in 2025 calendar year details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X