449 KM റേഞ്ചുള്ള ഇലക്‌ട്രിക് കാറിന് 70,000 രൂപയുടെ ഓഫർ, നെക്സോൺ ഇവിയെ ഇല്ലാതാക്കാൻ എംജിയുടെ മാസ്റ്റർ പ്ലാൻ

വിമാനത്തിലേത് പോലുള്ള യാത്രാസുഖവും നല്ല ഡിസൈനും ഒടുക്കത്തെ പ്രായോഗികതയും സീറോ ഫ്യുവൽ ചാർജുമെല്ലാമായി ഇന്ത്യക്കാർക്കിടയിൽ ചൂടപ്പം പോലെ വിറ്റഴിയുന്ന ഇലക്ട്രിക് കാറാണ് എംജി വിൻഡ്‌സർ ഇവി. സാക്ഷാൽ ടാറ്റ നെക്സോണിനെ വരെ മലർത്തിയടിച്ച് ഇന്ത്യയിലെ ടോപ്പ് സെല്ലിംഗ് വൈദ്യുത കാറായി അതിവേഗം മാറിയ വിൻഡ്‌സർ കഴിഞ്ഞ കലണ്ടർ വർഷം ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിയ ഇവി കൂടെയാണ്. നിലവിൽ നല്ല ഓഫറുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്‌തുകൊണ്ട് ക്രോസ്ഓവർ യൂട്ടിലിറ്റി വാഹനത്തിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ ഒരുങ്ങുകയാണ് ജെഎസ്‌ഡബ്ല്യു എംജി മോട്ടോർ.

മാർച്ച് മാസത്തിൽ എംജി വിൻഡ്‌സർ ഇവി വാങ്ങാൻ എത്തുന്ന ഉപഭോക്താക്കൾക്ക് 70,000 രൂപ വരെ ആനുകൂല്യങ്ങളാണ് കമ്പനി ഒരുക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇവിക്ക് 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബെനഫിറ്റുകൾ, 20,000 രൂപ ലോയൽറ്റി ബോണസ്, 10,000 രൂപ കോർപ്പറേറ്റ് ഓഫർ എന്നിവയെല്ലാമാണ് ലഭ്യമാക്കിയിരിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ നല്ല ലാഭത്തിൽ വാഹനം വീട്ടിലെത്തിക്കാനാവും.

MG Windsor EV Available With Benefits Of Up To Rs 70 000 In March 2026

38kWh അല്ലെങ്കിൽ 52.9kWh ബാറ്ററി പായ്ക്കുകൾക്കൊപ്പമാണ് വിൻഡർ ഇവി വാഗ്ദാനം ചെയ്യുന്നത്. നിലവിൽ 13.99 ലക്ഷം രൂപ മുതൽ 18.49 ലക്ഷം രൂപ വരെയാണ് എംജിയുടെ സിയുവി ഇലക്ട്രിക് കാറിന് വരുന്ന എക്സ്ഷോറൂം വില. 38 കിലോവാട്ട്സ് ബാറ്ററി വേരിയൻ്റുകൾക്ക് സിംഗിൾ ചാർജിൽ 332 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും. അതേസമയം 52.9 കിലോവാട്ട്സ് ബാറ്ററി പായ്ക്ക് പതിപ്പുകൾക്ക് ഒറ്റ ചാർജിൽ 449 കിലോമീറ്റർ വരെ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.

സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് ബാറ്ററിയുടെ ശേഷി കൂടിയിട്ടുണ്ടെങ്കിലും ഇരു വേരിയൻ്റുകളിലും പെർഫോമൻസ് കണക്കുകൾ സമാനമാണ്. അതായത് സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന വാഹനത്തിന് 134 bhp പവറിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് സാരം. ചാർജിംഗിലേക്ക് വന്നാൽ സ്റ്റാൻഡേർഡ് മോഡലുകൾ 45 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 55 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.

MG Windsor EV Available With Benefits Of Up To Rs 70 000 In March 2026

വിൻഡ്‌സർ ഇവി പ്രോയിൽ 7.4 kWh AC ചാർജറാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇത് ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം 9.5 മണിക്കൂർ സമയമാണ് വേണ്ടിവരിക. 50 മിനിറ്റിനുള്ളിൽ 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ അനുവദിക്കുന്ന 60 kW DC ഫാസ്റ്റ് ചാർജിംഗിനെയും എംജി വിൻഡ്‌സർ ഇവി സപ്പോർട്ട് ചെയ്യുന്നുണ്ട്. വിശാലമായ ഇൻ്റീരിയർ, മോഡേൺ ഫീച്ചറുകൾ എന്നിവയാൽ സമ്പന്നമാണ്. അകത്ത് 135 ഡിഗ്രി വരെ ചാരിയിരിക്കാവുന്ന 'എയ്‌റോ ലോഞ്ച്' സീറ്റുകൾ ഉൾക്കൊള്ളുന്ന ബിസിനസ് ക്ലാസ് സുഖസൗകര്യങ്ങളാണ് ഇവിയെ വേറിട്ടുനിർത്തുന്നത്.

യാത്രക്കാർക്ക് പരമാവധി സുഖസൗകര്യങ്ങൾ നൽകുന്നതിനോടൊപ്പം സെൻ്റർ കൺസോളിലെ ഭീമൻ 15.6 ഇഞ്ച് ഗ്രാൻഡ്‌വ്യൂ ടച്ച് ഡിസ്‌പ്ലേ കൂടിയാവുമ്പോൾ എംജി വിൻഡ്‌സർ ഇവിയിലെ യാത്രകൾ വേറെ ലെവലാവുന്നുണ്ട്. 8.8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പനോരമിക് ഗ്ലാസ് റൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, 9 സ്പീക്കർ ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 6 എയർബാഗുകൾ, തുടങ്ങിയ മോഡേൺ ഫീച്ചറുകളാലും വാഹനം സമ്പന്നമാണ്.

MG Windsor EV Available With Benefits Of Up To Rs 70 000 In March 2026

സേഫ്റ്റിയുടെ കാര്യത്തിലേക്ക് വരികയാണെങ്കിൽ ട്രാഫിക് ജാം അസിസ്റ്റുള്ള ലെവൽ 2 ഓട്ടോണമസ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റം (ADAS), ഫോർവേഡ് കൊളീഷൻ അലേർട്ട്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ സംവിധാനങ്ങളെല്ലാം വിൻഡ്‌സർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതുകൂടാതെ വെഹിക്കിൾ-ടു-ലോഡ് (V2L), വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) ചാർജിംഗ് എന്നിവയും ഇവിയുടെ മോടികൂട്ടുന്ന കാര്യങ്ങളാണ്.

ഇന്ത്യയിലെ ഇലക്‌ട്രിക് കാറുകൾക്കിടയിൽ പ്രത്യേക സ്ഥാനമുള്ള മോഡലാണ് എംജിയുടെ വിൻഡ്‌സർ ഇവി. വിമാനത്തിലേത് പോലെ യാത്രാസുഖം തരുന്ന ബാറ്ററി വാഹനം ആളുകൾ നെഞ്ചിലേറ്റിയത് വളരെ വേഗത്തിലായിരുന്നു. ടാറ്റ നെക്സോൺ ഇവിയെ വരെ തൂക്കി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇവിയെന്ന പദവിയിൽ എത്താൻ വിൻഡ്‌സറിന് അധിക സമയമൊന്നും വേണ്ടിവന്നിരുന്നില്ലെന്നതാണ് സത്യം. ഓഫർ കൂടി നൽകിയതോടെ കച്ചോടം ഇനിയും ഉയരുമെന്നാണ് എംജി കരുതുന്നത്.

More from DriveSpark

Article Published On: Thursday, March 12, 2026, 9:34 [IST]
English summary
Mg windsor ev available with benefits of up to rs 70000 in march 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X