വീണ്ടും ഇന്ത്യയിലെ നമ്പർ 1 ഇലക്‌ട്രിക് കാറായി ഈ മിടുക്കൻ, മഹീന്ദ്രയെ ഒതുക്കി പോയമാസം വിറ്റത് 4,530 എണ്ണം

ഇലക്‌ട്രിക് കാറുകൾ വാങ്ങാൻ ആളുകൾക്ക് മടിയൊന്നുമില്ലാതായിരിക്കുകയാണ്. വിശ്വസിച്ച് കൂടെക്കൂട്ടാനാവുന്ന മോഡലുകൾ സുലഭമായതോടെ വൈദ്യുത വാഹനങ്ങളിലേക്ക് മാറാനുള്ള താത്പര്യവും ജനങ്ങൾക്ക് വർധിച്ചു. ഉയർന്ന വില കൊടുത്ത് പെട്രോളടിച്ച് നാട്ടിലൂടെ കറങ്ങുന്നതിലും എത്രയോ ഭേദമാണ് ഇവി ചാർജ് ചെയ്ത് കൊണ്ടുനടക്കുന്നത്. ടാറ്റ മോട്ടോർസാണ് ഇവികളെ രാജ്യത്ത് ജനകീയരാക്കിയതെങ്കിലും മഹീന്ദ്രയും എംജിയും പോലുള്ള ബ്രാൻഡുകളും വലിയ നേട്ടമുണ്ടാക്കി ഒപ്പമുണ്ട്. ഇപ്പോഴിതാ മാർച്ച് മാസത്തിലെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് കാർ എന്ന പദവി തിരികെപ്പിടിച്ചിരിക്കുകയാണ് വിൻഡ്‌സർ ഇവി.

2026 ഫെബ്രുവരിയിൽ എംജി വിൻഡ്‌സറിനെ കീഴടക്കി മഹീന്ദ്രയുടെ XEV 9S ഇവിയായിരുന്നു ഒന്നാമത് എത്തിയത്. ഈയൊരു കാര്യം തിരികെപ്പിടിക്കാൻ വിൻഡ്‌സറിന് ഒരൊറ്റ മാസം മാത്രമാണ് വേണ്ടി വന്നത്. കഴിഞ്ഞ മാസം എംജി ഇവിയുടെ 4,530 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. ഫെബ്രുവരിയിൽ നിരത്തിലെത്തിയ 2,599 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൻഡ്‌സറിന്റെ വിൽപ്പനയിൽ 74 ശതമാനത്തിന്റെ വർധനവും ഉണ്ടായിട്ടുണ്ട്.

MG Windsor EV Becomes India s No 1 Electric Car Again

മഹീന്ദ്രയുടെ XEV 9S ഇവിക്ക് പുറമെ ടാറ്റ പഞ്ച് ഇവി, നെക്സോൺ ഇവി എന്നിവയെ മറികടന്നാണ് വിൻഡ്‌സർ ഈ പദവിയിലേക്ക് വീണ്ടും എത്തിയിരിക്കുന്നത്. വിമാനത്തിലേത് പോലുള്ള യാത്രാസുഖവും നല്ല ഡിസൈനും താരതമ്യേന കുറഞ്ഞ വിലയും എല്ലാമായി എത്തിയ രാജ്യത്തെ ആദ്യത്തെ സിയു‌വി ഇപ്പോഴും നല്ല കച്ചോടമാണ് സ്വന്തം പേരിലാക്കുന്നത് പലർക്കും അതിശയമായി തോന്നിയേക്കാം. ഇലക്ട്രിക് ക്രോസ്ഓവർ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വിപണിയിലെത്തുന്നത്.

ഇതിൽ സ്റ്റാൻഡേർഡ് പതിപ്പിൽ 38 kWh ബാറ്ററി പായ്ക്കാണ് എംജി ഒരുക്കിയിരിക്കുന്നത്. ഇത് ഫുൾ ചാർജിൽ 332 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് അവകാശപ്പെടുന്നത്. അതേസമയം വിൻഡ്‌സർ ഇവിയുടെ പ്രോ വേരിയന്റുകളിൽ 52.9 kWh ബാറ്ററി പായ്ക്ക് ലഭിക്കും. ഇത് ഒറ്റ ചാർജിൽ 449 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ ശേഷിയുള്ളതാണെന്ന് കമ്പനി പറയുന്നു. രണ്ട് പതിപ്പുകളിലും ബാറ്ററി വലിപ്പം വ്യത്യാസമുണ്ടെങ്കിലും പെർഫോമൻസ് കണക്കുകൾ സമാനമാണ്.

MG Windsor EV Becomes India s No 1 Electric Car Again

സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന വിൻഡ്‌ർ ഇവിക്ക് 134 bhp കരുത്തിൽ പരമാവധി 200 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും. 60 kW DC ഫാസ്റ്റ് ചാർജിംഗ് സൗകര്യമുള്ളതിനാൽ ചാർജിംഗിനായും അധികം സമയം കളയേണ്ടി വരില്ല. ഇതുവഴി ഏകദേശം 50 മിനിറ്റിനുള്ളിൽ ബാറ്ററി 0 മുതൽ 80 ശതമാനം വരെ റീചാർജ് ചെയ്യാൻ കഴിയുന്നതാണ്. ഇനി സാധാരണ 7.4 kWh AC ചാർജറാണ് ഉപയോഗിക്കുന്നതെങ്കിൽ ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം 9.5 മണിക്കൂർ സമയം വേണ്ടിവരും.

ഇന്റീരിയറിലേക്ക് നോക്കിയാൽ വലിയ 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 9-സ്പീക്കർ ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം, 256-കളർ ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ഫോൺ ചാർജർ 35 ഡിഗ്രി വരെ റിക്ലൈൻ ചെയ്യാവുന്ന പിൻ സീറ്റുകൾ എന്നീ ഫീച്ചറുകളാണ് എംജിയുടെ ക്രോസ്ഓവർ ഇലക്ട്രിക് വാഹനത്തിന്റെ അകത്തളത്തിൽ വാഗ്ദാനം ചെയ്യുന്നത്.

MG Windsor EV Becomes India s No 1 Electric Car Again

6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡ് സ്റ്റാൻഡേർഡായി ഉള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നീ സുരക്ഷാ സന്നാഹങ്ങളുള്ളതിനാൽ സേഫ്റ്റിയുടെ കാര്യത്തിൽ ആശങ്കകളൊന്നും വേണ്ട. ഇക്കഴിഞ്ഞ ദിവസം ടാക്‌സിയോടിക്കാൻ താത്പര്യമുള്ളവർക്കായി വിൻഡ്‌സർ ഇവിയുടെ ഒരു ഫ്ലീറ്റ്-ഒൺലി 'കമ്മ്യൂട്ട്' വേരിയന്റ് വിപണിയിൽ അവതരിപ്പിച്ചിരുന്നു. 13.49 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഇത് വിപണിയിലെത്തുന്നത്.

എക്‌സൈറ്റ് ബേസ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ കമ്മ്യൂട്ട് വേരിയന്റിന് ഏകദേശം 61,000 രൂപ കുറവാണ്. എക്‌സൈറ്റ് മോഡലിനെപ്പോലെ വിൻഡ്‌സർ കമ്മ്യൂട്ട് പതിപ്പിലും 38kWh ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്. സിംഗിൾ ചാർജിൽ ഇവിക്ക് 332 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. പക്ഷേ ചെലവ് കുറയ്ക്കുന്നതിനായി ഇവിയിലെ ചില സവിശേഷതകൾ ഒഴിവാക്കിയാണ് ടാക്‌സി വേരിയന്റ് വിപണിയിലെത്തിച്ചിരിക്കുന്നതെന്ന് മാത്രം.

Article Published On: Sunday, April 26, 2026, 8:00 [IST]
English summary
Mg windsor ev becomes indias no 1 electric car again beats mahindra xev 9s
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X