ടാറ്റയുടെ കൊമ്പ് ഒടിച്ചു, 2025-ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇലക്‌ട്രിക് കാർ എംജിയുടെ സ്റ്റൈലൻ വണ്ടി

ഇന്ത്യയിലെ ഇലക്‌ട്രിക് കാറുകൾക്കിടയിൽ പ്രത്യേക സ്ഥാനമുള്ള മോഡലാണ് എംജിയുടെ വിൻഡ്‌സർ ഇവി (MG Windsor EV). വിമാനത്തിലേത് പോലെ യാത്രാസുഖം തരുന്ന ബാറ്ററി വാഹനം ആളുകൾ നെഞ്ചിലേറ്റിയത് വളരെ വേഗത്തിലായിരുന്നു. ടാറ്റ നെക്സോൺ ഇവിയെ വരെ തൂക്കി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇവിയെന്ന പദവി അലങ്കരിക്കാനും വിൻഡ്‌സറിന് അധിക സമയമൊന്നും വേണ്ടിവന്നിരുന്നില്ല. ഇപ്പോഴിതാ 2025 കലണ്ടർ വർഷത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച ഇലക്‌ട്രിക് കാറായി വിൻഡ്‌സർ ഇവി മാറിയിരിക്കുകയാണ്. എംജി മോട്ടോർസാണ് ഇക്കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

ഈ കലണ്ടർ വർഷത്തിൽ വിൻഡ്‌സർ ഇവിയുടെ മൊത്തം 46,735 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചിരിക്കുന്നത്. അതായത് പ്രതിമാസ വിൽപ്പന ശരാശരി 4,000 യൂണിറ്റിനടുത്തെത്തിയെന്ന് സാരം. വിശാലമായ സ്ഥലസൗകര്യം, മികച്ച സുഖസൗകര്യങ്ങൾ, ഫീച്ചർ റിച്ച് ഇൻ്റീരിയർ എന്നിവ വാഗ്ദാനം ചെയ്യുന്നതിലും അസാധാരണമായ ഡ്രൈവിംഗ് അനുഭവം നൽകുന്നതിലും മികവ് പുലർത്തിയതാണ് വിൻഡ്‌സർ ഇവി ടോപ്പ് സെല്ലിംഗ് പദവിയിലേക്ക് നയിച്ചിരിക്കുന്നത്.

MG Windsor EV Becomes India s No 1 Selling EV Of 2025

ടയർ I നഗരങ്ങളിൽ മാത്രമല്ല, നോൺ-മെട്രോണുകളിലും വളർന്നുവരുന്ന വിപണികളിലും എംജി ഇവികൾക്കുള്ള സ്ഥിരമായ ഡിമാൻ്റ് പ്രകടമാണെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഇൻ്റലിജൻ്റ് ക്രോസ്ഓവർ യൂട്ടിലിറ്റി വാഹനമായ എംജി വിൻഡ്‌സർ ഒരു സെഡാൻ്റെ വലിപ്പവും ഒരു എസ്‌യുവിയുടെ വൈവിധ്യവും സംയോജിപ്പിക്കുന്ന വാഹനം കൂടിയാണ്. പരമ്പരാഗത സെഗ്‌മെൻ്റേഷൻ എന്ന ആശയത്തെ മറികടക്കുന്ന ഒരു ഫ്യൂച്ചറിസ്റ്റിക് 'എയ്‌റോഗ്ലൈഡ്' ഡിസൈൻ ഭാഷയോടെയാണ് എം‌ജി വിൻഡ്‌സർ വരുന്നത്.

അകത്ത് 135 ഡിഗ്രി വരെ ചാരിയിരിക്കാവുന്ന 'എയ്‌റോ ലോഞ്ച്' സീറ്റുകൾ ഉൾക്കൊള്ളുന്ന ബിസിനസ് ക്ലാസ് സുഖസൗകര്യങ്ങൾ കാറിൽ ലഭ്യമാണ്. ഇത് യാത്രക്കാർക്ക് പരമാവധി സുഖസൗകര്യങ്ങൾ നൽകുന്നു. കൂടാതെ സെൻ്റർ കൺസോളിലെ ഭീമൻ 15.6 ഇഞ്ച് ഗ്രാൻഡ്‌വ്യൂ ടച്ച് ഡിസ്‌പ്ലേ കൂടിയാവുമ്പോൾ യാത്രകൾ വേറെ ലെവലാവുന്നുണ്ട്. ഇതുകൂടാതെ 8.8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പനോരമിക് ഗ്ലാസ് റൂഫ്, വയർലെസ് ഫോൺ ചാർജിംഗ് തുടങ്ങിയ സൌകര്യങ്ങളും ഇവിയിലുണ്ട്.

MG Windsor EV Becomes India s No 1 Selling EV Of 2025

തീർന്നില്ല, 9 സ്പീക്കർ ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 6 എയർബാഗുകൾ, ട്രാഫിക് ജാം അസിസ്റ്റുള്ള ലെവൽ 2 ഓട്ടോണമസ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റം (ADAS), ഫോർവേഡ് കൊളീഷൻ അലേർട്ട്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ പുതിയ സവിശേഷതകളും എംജി വിൻഡ്‌സർ ഇവിയുടെ പ്രത്യേകതകളാണ്. വെഹിക്കിൾ-ടു-ലോഡ് (V2L) സവിശേഷതയും വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) ചാർജിംഗും വിൻഡ്‌സർ പ്രോ പതിപ്പിലുണ്ട്.

സ്റ്റാൻഡേർഡ്, പ്രോ എന്നിങ്ങനെ രണ്ട് വേരിയൻ്റുകളാണ് ഇവിക്കുള്ളത്. ഇതിൽ ആദ്യത്തെ 38 kWh ബാറ്ററി വേരിയൻ്റുകൾക്ക് സിംഗിൾ ചാർജിൽ 332 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും. 52.9 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് എം‌ജി വിൻഡ്‌സർ ഇവി പ്രോയിൽ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 449 കിലോമീറ്റർ വരെ റേഞ്ചാണ് ഇവയ്ക്ക് നൽകാനാവുക. സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് ബാറ്ററിയുടെ ശേഷി കൂടിയിട്ടുണ്ടെങ്കിലും ഇരു വേരിയൻ്റുകളിലും പെർഫോമൻസ് കണക്കുകൾ സമാനമാണ്.

MG Windsor EV Becomes India s No 1 Selling EV Of 2025

സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന വാഹനത്തിന് 134 bhp പവറിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് കേട്ടോ. ചാർജിംഗിലേക്ക് വന്നാൽ സ്റ്റാൻഡേർഡ് മോഡലുകൾ 45 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 55 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. വിൻഡ്‌സർ ഇവി പ്രോയിൽ 7.4kWh AC ചാർജറാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇത് ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം 9.5 മണിക്കൂർ സമയമാണ് വേണ്ടിവരിക.

50 മിനിറ്റിനുള്ളിൽ 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ അനുവദിക്കുന്ന 60kW DC ഫാസ്റ്റ് ചാർജിംഗിനെയും വാഹനം പിന്തുണയ്ക്കുന്നുണ്ട്. വിപണനത്തിന് എത്തിയതിൻ്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അടുത്തിടെ എംജി വിന്‍ഡ്‌സര്‍ ഇവിക്ക് ഇന്‍സ്പയര്‍ എഡിഷന്‍ എന്നൊരു സ്പെഷ്യൽ എഡിഷൻ മോഡലും കമ്പനി സമ്മാനിച്ചിരുന്നു. ലിമിറ്റഡ് എഡിഷനായതിനാൽ 300 യൂണിറ്റുകളായിരുന്നു പുറത്തിറക്കിയിരുന്നത്.

More from DriveSpark

Article Published On: Monday, January 5, 2026, 17:10 [IST]
English summary
Mg windsor ev becomes indias no 1 selling ev of 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X