ഇന്ത്യയിലെ നമ്പർ 1 ഇലക്‌ട്രിക് കാർ 65,000 രൂപ വിലക്കുറവിൽ വിറ്റഴിച്ച് എംജി, ടാറ്റ കുടുങ്ങൂല്ലോ

ഇന്ത്യയിൽ വിമാനത്തിലേത് പോലുള്ള യാത്രാസുഖം സമ്മാനിച്ച് ഇന്ത്യക്കാരുടെ മനസ് കീഴടക്കിയ വാഹനമാണ് എംജി വിൻഡ്‌സർ (MG Windsor EV). ഇലക്‌ട്രിക് കാർ വിപണിയിൽ വളരെ വേഗം ഇത്രയും സ്വീകാര്യത നേടിയെടുത്ത മറ്റൊരു ഇവിയുണ്ടോയെന്ന് വരെ സംശയമാണ്. 2025 കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിയ വൈദ്യുത വാഹനമായി മാറിയ വിൻഡ്‌സർ ഇവി പലരുടേയും ഡ്രീം കാർ കൂടിയായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ മോഡലിന് ആദ്യമായി ഡിസ്കൌണ്ട് ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്. അതും 65,000 രൂപയുടെ അടിപൊളി ഓഫറുമായിട്ടാണ് എംജിയുടെ വരവ്.

13.50 ലക്ഷം രൂപ പ്രാരംഭ വിലയ്ക്ക് പുറത്തിറങ്ങിയ വിൻഡ്‌സർ ഇവിയുടെ വില 2025 ജനുവരിയിൽ 14.00 ലക്ഷം രൂപയായി കുതിച്ചുയർന്നിരുന്നു. എന്നാൽ ഇപ്പോൾ 65,000 രൂപ വരെയുള്ള ഓഫറുകൾ കൂടി ചേർത്ത ശേഷം വാഹനം ഇപ്പോൾ 13.35 ലക്ഷം രൂപയ്ക്ക് വാങ്ങാനാവുന്നതാണ്. അതായത് ഇവി ആദ്യം ലോഞ്ച് ചെയ്‌തതിനേക്കാൾ 15,000 രൂപ വിലക്കുറവിൽ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നതെന്ന് സാരം.

MG Windsor EV Now Available With Rs 65 000 Discount Offer In January 2026

വിപണിയിൽ എത്തിയതിന് ശേഷം ഇതാദ്യമായാണ് ഇലക്‌ട്രിക് സിയുവിക്ക് ഇങ്ങനൊരു ഓഫർ ലഭ്യമാവുന്നത്. ചെറിയ ബാറ്ററി വകഭേദങ്ങൾക്ക് 30,000 രൂപ ഫ്ലാറ്റ് ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 10,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പെടെ ആകെ 65,000 രൂപ ആനുകൂല്യങ്ങൾ ലഭിക്കും എന്നാണ് കാർടോക്ക് നൽകുന്ന വിവരം. വലിയ 52.9 kWh ബാറ്ററിയുള്ള വിൻഡ്‌സർ 53 വേരിയൻ്റുകൾക്ക് സ്ഥിരമായ ഡിമാൻഡ് ഉള്ളതിനാൽ കുറഞ്ഞ ഓഫർ മാത്രമേ ലഭ്യമാവുകയുള്ളൂ.

ഈ മോഡലുകൾക്ക് 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും മാത്രമാണ് എംജി മോട്ടോർസ് ഒരുക്കിയിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വിൻഡ്‌സർ ഇവിയുടെ വിൽപ്പനയിൽ നേരിയ ഇടിവിൻ്റെ ലക്ഷണങ്ങൾ കാണിച്ചതോടെയാണ് ഇത്തരത്തിലൊരു ഓഫർ നൽകി വീണ്ടും കച്ചോടം ഫോമിലാക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്. 2025 ഒക്ടോബറിൽ മൊത്തവ്യാപാര കണക്കുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 43 ശതമാനം ശക്തമായ കുതിച്ചുചാട്ടം രേഖപ്പെടുത്തിയെങ്കിലും നവംബറിൽ പ്രതീക്ഷിച്ച നേട്ടം ബ്രാൻഡിന് കൈവരിക്കാനായിരുന്നില്ല.

MG Windsor EV Now Available With Rs 65 000 Discount Offer In January 2026

2025 നവംബറിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൻഡ്‌സർ ഇവിയുടെ വിൽപ്പന 28 ശതമാനമായി കുറഞ്ഞിരുന്നു. 2025 ഡിസംബറോടെ ഇലക്ട്രിക് കാറിൻ്റെ വിൽപ്പന കണക്കുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതൊക്കെയാവാം പുതുവർഷത്തിൽ തന്നെ ഡിസ്‌കൗണ്ടുകൾ നൽകി കാറിനെ കൂടുതൽ ആകർഷകമാക്കാൻ എംജി തീരുമാനിച്ചത്. നിലവിൽ 14.00 ലക്ഷം മുതൽ 18.39 ലക്ഷം രൂപ വരെയാണ് വിൻഡ്‌സർ ഇവിയുടെ എക്സ്ഷോറൂം വില.

ടാറ്റ കർവ് ഇവിയും വരാനിരിക്കുന്ന മാരുതി ഇ-വിറ്റാരയും ഉൾപ്പെടുന്ന വലിയ ഇലക്ട്രിക് മോഡലുകളുമായിട്ടാണ് എംജി വിൻഡ്‌സർ ഇവി മത്സരിക്കുന്നത്. രണ്ട് ബാറ്ററി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന ഈ വാഹനം വിശാലമായ ഇൻ്റീരിയർ, മോഡേൺ ഫീച്ചറുകൾ എന്നിവയാൽ സമ്പന്നമാണ്. അകത്ത് 135 ഡിഗ്രി വരെ ചാരിയിരിക്കാവുന്ന 'എയ്‌റോ ലോഞ്ച്' സീറ്റുകൾ ഉൾക്കൊള്ളുന്ന ബിസിനസ് ക്ലാസ് സുഖസൗകര്യങ്ങൾ കാറിൽ ലഭ്യമാണ്.

MG Windsor EV Now Available With Rs 65 000 Discount Offer In January 2026

ഇത് യാത്രക്കാർക്ക് പരമാവധി സുഖസൗകര്യങ്ങൾ നൽകുന്നു. കൂടാതെ സെൻ്റർ കൺസോളിലെ ഭീമൻ 15.6 ഇഞ്ച് ഗ്രാൻഡ്‌വ്യൂ ടച്ച് ഡിസ്‌പ്ലേ കൂടിയാവുമ്പോൾ യാത്രകൾ വേറെ ലെവലാവുന്നുണ്ട്. ഇതുകൂടാതെ 8.8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പനോരമിക് ഗ്ലാസ് റൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, 9 സ്പീക്കർ ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 6 എയർബാഗുകൾ, തുടങ്ങിയ സവിശേഷതകളെല്ലാം രാജ്യത്തെ ആദ്യത്തെ ക്രോസ്ഓവർ ഇലക്ട്രിക് വാഹനത്തിലുണ്ട്.

ട്രാഫിക് ജാം അസിസ്റ്റുള്ള ലെവൽ 2 ഓട്ടോണമസ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റം (ADAS), ഫോർവേഡ് കൊളീഷൻ അലേർട്ട്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, വെഹിക്കിൾ-ടു-ലോഡ് (V2L), വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) ചാർജിംഗ് എന്നിവയും ഇവിയുടെ മോടികൂട്ടുന്ന കാര്യങ്ങളാണ്. സ്റ്റാൻഡേർഡ്, പ്രോ എന്നിങ്ങനെ രണ്ട് വേരിയൻ്റുകളാണ് ഇവിക്കുള്ളത്. ഇതിൽ ആദ്യത്തെ 38 kWh ബാറ്ററി വേരിയൻ്റുകൾക്ക് സിംഗിൾ ചാർജിൽ 332 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും.

52.9 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് എം‌ജി വിൻഡ്‌സർ ഇവി പ്രോയിൽ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 449 കിലോമീറ്റർ വരെ റേഞ്ചാണ് ഇവയ്ക്ക് നൽകാനാവുക. സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് ബാറ്ററിയുടെ ശേഷി കൂടിയിട്ടുണ്ടെങ്കിലും ഇരു വേരിയൻ്റുകളിലും പെർഫോമൻസ് കണക്കുകൾ സമാനമാണ്. ഓഫർ കൂടിയെത്തുന്നതിനാൽ ഇനി വാഹനം വാങ്ങാൻ വരുന്നവരുടെ എണ്ണം വീണ്ടും ഉയരുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

More from DriveSpark

Article Published On: Wednesday, January 14, 2026, 9:01 [IST]
English summary
Mg windsor ev now available with rs 65000 discount offer in january 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X