അച്ഛാ മിനി... കൂടുതൽ സ്പോർട്ടി ലുക്കിൽ കാറുകളിലെ മഹാറാണിയുടെ കൺവേർട്ടിബിൾ; വില 61.50 ലക്ഷം

ഇന്ത്യയിലെ ആഡംബര കാർ വിഭാഗത്തിലെ കുഞ്ഞുങ്ങളാണ് മിനി (Mini). കൂപ്പർ ഹാച്ച്ബാക്കുകളിലൂടെ ലോകമെമ്പാടുമായി വലിയ ആരാധകവൃന്ദത്തെ സൃഷ്‌ടിച്ചിരിക്കുന്ന കമ്പനി അടിക്കടി പുത്തൻ മോഡലുകളുമായി രംഗത്തിറങ്ങാറുണ്ട്. ആഭ്യന്തര വിപണിയിലും സജീവമായ മിനി ഇന്ത്യ കൺവേർട്ടിബിൾ ജോൺ കൂപ്പർ വർക്ക്സ് പായ്ക്ക് രാജ്യത്ത് പുറത്തിറക്കിയിരിക്കുകയാണ്. 61.50 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലെത്തിയിരിക്കുന്ന മോഡൽ പൂർണമായും വിദേശത്ത് നിർമിച്ചാണ് ഇവിടെ വിപണനത്തിന് എത്തുന്നത്. വാങ്ങാൻ താത്പര്യമുള്ളവർക്ക് ബ്രാൻഡിന്റെ ഡീലർഷിപ്പുകൾ സന്ദർശിച്ച് പ്രീ-ബുക്ക് ചെയ്‌തിടാനാവുന്നതാണ്. ലക്ഷ്വറി ഹാച്ചിനായുള്ള ഡെലിവറി ഉടൻ തന്നെ തുടങ്ങുന്നതുമായിരിക്കും.

പക്ഷേ പരിമിതമായ എണ്ണത്തിൽ മാത്രമായിരിക്കും മിനി കൺവേർട്ടിബിൾ JCW പായ്ക്ക് വിപണനത്തിന് എത്തിക്കൂവെന്ന് മാത്രം. അത് എത്രയാണെന്ന കാര്യം മാത്രം മിനി ഇന്ത്യ വ്യക്തമാക്കിയിട്ടില്ല. ഡിസൈനിലേക്ക് നോക്കിയാൽ അടിസ്ഥാന കാറിൽ മാറ്റം വരുത്താതെ തന്നെ JCW പായ്ക്ക് കൺവെർട്ടിബിളിന് ഒരു സ്പോർട്ടിയർ വിഷ്വൽ ഐഡന്റിറ്റി നൽകുന്നുണ്ട്. ജോൺ കൂപ്പർ വർക്ക്‌സിന് അനുയോജ്യമായ രീതിയിൽ പരിഷ്ക്കരിച്ച ഫ്രണ്ട് ഗ്രിൽ പോലും ഗ്ലാമറാണ്.

Mini Convertible JCW Pack Launched In India

ഇതോടൊപ്പം റീഡിസൈൻ ചെയ്‌ത ബമ്പറുകൾ, സൈഡ് സ്കർട്ടുകൾ, ഡോർ എൻട്രി സിൽസ് എന്നിവയും പിയാനോ ബ്ലാക്ക് എക്സ്റ്റീരിയർ ട്രിം, വീൽ ആർച്ച് ക്ലാഡിംഗ് എന്നിവയും കൂടിയാവുമ്പോൾ കൺവേർട്ടിബിൾ മോഡൽ വേറിട്ടുനിൽക്കുന്നുണ്ട്. ലെജൻഡ് ഗ്രേ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് മിനി കൺവേർട്ടിബിൾ JCW പായ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഇതോടൊപ്പം എയറോഡൈനാമിക്കായി ഒപ്റ്റിമൈസ് ചെയ്ത 17 ഇഞ്ച് ജെസിഡബ്ല്യു സ്പ്രിന്റ് സ്‌പോക്ക് ബ്ലാക്ക് അലോയ് വീലുകളും പിന്നിൽ ലംബമായി വിന്യസിച്ചിരിക്കുന്ന ഓവൽ എൽഇഡി ടെയിൽ ലാമ്പുകളുമാണ് എക്സ്റ്റീരിയർ ഡിസൈൻ പൂരകമാക്കുന്നത്. ഇലക്ട്രിക്കലായി പ്രവർത്തിക്കുന്ന സോഫ്റ്റ് ടോപ്പ് 30 കിലോമീറ്റർ വേഗതയിൽ 18 സെക്കൻഡിനുള്ളിൽ പൂർണമായും താഴ്ത്താനും 15 സെക്കൻഡിനുള്ളിൽ വീണ്ടും അടയ്ക്കാനും കഴിയുമെന്നാണ് മിനി പറയുന്നത്.

Mini Convertible JCW Pack Launched In India

40 സെന്റീമീറ്റർ നീളത്തിൽ ഭാഗികമായി തുറക്കാനും ഇതിന് കഴിയുമെന്നതും വാങ്ങുന്നവർക്ക് സന്തോഷം പകരുന്ന കാര്യമാണ്. ഏത് വേഗതയിലും ഒരു സൺറൂഫ് പോലെ പ്രവർത്തിക്കുന്നത് ശരിക്കും പ്രായോഗികമാണ്. റൂഫ് താഴ്ത്തുമ്പോൾ ബൂട്ട് സ്പേസ് 160 ലിറ്ററും മുകളിലേക്ക് കയറുമ്പോൾ 215 ലിറ്ററും ആണ്. സ്റ്റാൻഡേർഡ് എൽഇഡി ഹെഡ്‌ലൈറ്റുകളിൽ തിരഞ്ഞെടുക്കാവുന്ന മൂന്ന് ലൈറ്റ് സിഗ്നേച്ചറുകളും വശങ്ങളിൽ മിനി ലോഗോ പ്രൊജക്ഷനുകളുള്ള ഒരു വെൽക്കം ആനിമേഷനും ഉണ്ട്.

ഇനി ഇന്റീരിയറിലേക്ക് കയറിയാൽ വെസ്കിൻ, കോർഡ് കോമ്പിനേഷനിൽ ട്രിം ചെയ്ത JCW സ്പോർട്സ് സീറ്റുകൾ, JCW-സ്പെക്ക് ബ്ലാക്ക് അപ്ഹോൾസ്റ്ററി, ഡാഷ്‌ബോർഡ് ട്രിം, പാഡിൽ ഷിഫ്റ്ററുകളുള്ള സ്റ്റിയറിംഗ് വീൽ എന്നിവയെല്ലാം കാറിന് പ്രത്യേക ആഡംബരത്തമാണ് സമ്മാനിക്കുന്നത്. ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്തായി മിനി ഇന്ററാക്ഷൻ യൂണിറ്റ് എന്നറിയപ്പെടുന്ന വൃത്താകൃതിയിലുള്ള OLED ഡിസ്‌പ്ലേയാണ് ഇടംപിടിച്ചിരിക്കുന്നത്.

Mini Convertible JCW Pack Launched In India

ഇത് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇൻഫോടെയ്ൻമെന്റ് ഫംഗ്ഷനുകളും ഒരൊറ്റ സ്‌ക്രീനിൽ സംയോജിപ്പിക്കുന്നു. അതായത് മാരുതി സുസുക്കിയുടെ എൻട്രി ലെവൽ കാറായ എസ്-പ്രെസോയിലേത് പോലുള്ള സ്റ്റൈലാണെന്ന് സാരം. താഴെയുള്ള സ്റ്റോറേജ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന രു ടോഗിൾ ബാർ ഐലൻഡ് ക്വിക്ക് വയർലെസ് ചാർജിംഗിനൊപ്പം സ്റ്റാർട്ട്/സ്റ്റോപ്പ്, ഗിയർ സെലക്ടർ, പാർക്കിംഗ് ബ്രേക്ക്, ഡ്രൈവിംഗ് മോഡുകൾ, വോളിയം കൺട്രോൾ എന്നിവ കൺട്രോൾ ചെയ്യാനും അനുവദിക്കുന്നതായിരിക്കും.

ഡിജിറ്റൽ കീ പ്ലസ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഹർമൻ കാർഡൺ സറൗണ്ട് സൗണ്ട്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, റിമോട്ട് സർവീസുകൾ, റിമോട്ട് സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകൾ എന്നിവയാണ് കൺവേർട്ടിബിൾ JCW പായ്ക്കിലെ മറ്റ് ഫീച്ചറുകൾ. ഫ്രണ്ട്, സൈഡ് കർട്ടൻ എയർബാഗുകൾ, റോൾഓവർ പ്രൊട്ടക്ഷൻ, എബിഎസ്, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, ബ്രേക്ക് അസിസ്റ്റ്, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, റിയർ വ്യൂ ക്യാമറ എന്നിവയാണ് മോഡലിലെ പ്രധാന സുരക്ഷാ സവിശേഷതകൾ.

204 bhp കരുത്തിൽ പരമാവധി 300 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ലക്ഷ്വറി ഹാച്ചിന്റെ ഹൃദയം. ബൂസ്റ്റ് മോഡ് ഫംഗ്ഷനോടുകൂടിയ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് സ്റ്റെപ്‌ട്രോണിക് സ്‌പോർട് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 0 മുതൽ 100 ​​കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ 6.9 സെക്കൻഡ് സമയം മാത്രം മതിയാവും പുതിയ മിനി കൺവേർട്ടിബിൾ JCW പായ്ക്കിന്.

അതേസമയം പരമാവധി വേഗം മണിക്കൂറിൽ 240 കിലോമീറ്ററാണ്. രണ്ട് വർഷത്തെ സ്റ്റാൻഡേർഡ് അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടി, രണ്ട് വർഷത്തെ 24×7 റോഡ്‌സൈഡ് അസിസ്റ്റൻസ്, മൂന്ന് വർഷം അല്ലെങ്കിൽ 40,000 കിലോമീറ്റർ മുതൽ ആരംഭിക്കുന്ന സർവീസ് പ്ലാനും ഇതിനൊപ്പം ലഭിക്കുന്നതായിരിക്കും. പത്ത് വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വരെ നീട്ടാവുന്ന സേവനം എന്നിവ ഈ കാറിനുണ്ട്.

Article Published On: Wednesday, April 29, 2026, 9:00 [IST]
English summary
Mini convertible jcw pack launched in india price features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X