കാറുകളിലെ മഹാറാണിയുടെ ചെത്ത് മോഡലുമായി മിനി, ബുക്കിംഗ് തുടങ്ങി; വേണ്ടവർ വേഗം ഷോറൂമിലേക്ക് വിട്ടോ

ഇന്ത്യയിലെ ആഡംബര വാഹന വിഭാഗത്തിൽ പ്രത്യേക ഫാൻബേസുള്ള കമ്പനിയാണ് മിനി. ബ്രിട്ടീഷ് പൈതൃകമുള്ള കൂപ്പർ (Mini Cooper) കാറുകളിലെ മഹാറാണിയെന്നാണ് അറിയപ്പെടുന്നത് തന്നെ. നിലവിൽ ജർമൻ ലക്ഷ്വറി കാർ നിർമാതാക്കളായ ബിഎംഡബ്ല്യുവിൻ്റെ ഉടസ്ഥതയിലാണ് മിനി പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ഇപ്പോൾ അടിക്കടി പുതിയ മിനി കാറുകൾ നമ്മുടെ വിപണിയിലും എത്താറുണ്ട്. ഇപ്പോഴിതാ കൂപ്പർ S ഹാച്ച്ബാക്കിൻ്റെ പുതിയ സ്പെഷ്യൽ എഡിഷൻ വേരിയൻ്റായ 'വിക്ടറി എഡിഷൻ' ഇന്ത്യയിലും പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനി. മോഡലിനായുള്ള ബുക്കിംഗ് ഇന്ന് മുതൽ തുടങ്ങിയിരിക്കുകയാണ്.

ഇന്ന് 12.30 ഉച്ചയ്ക്ക് മുതൽ മിനി കൂപ്പർ S വിക്ടറി എഡിഷനായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കൾ. ലിമിറ്റഡ് എഡിഷൻ മോഡലായതിനാൽ തന്നെ പരിമിതമായ യൂണിറ്റുകളിൽ മാത്രമാവും വാഹനം ലഭ്യമാവുക. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത മിനി ഷോറൂമുമായി ബന്ധപ്പെട്ട് അവരുടെ ബുക്കിംഗ് ഉറപ്പാക്കാൻ സാധിക്കുന്നതാണ്.

Mini Cooper 1965 Victory Edition Booking Started In India Details Inside

കൊച്ചി, ഡൽഹി എൻസിആർ, മുംബൈ, പൂനെ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, ചണ്ഡീഗഡ്, ജയ്പൂർ, കൊൽക്കത്ത, ലഖ്‌നൗ, ഗുവാഹത്തി, റാഞ്ചി, സൂററ്റ് എന്നിവയുൾപ്പെടെ പ്രധാന നഗരങ്ങളിൽ പതിനാറോളം ഡീലർഷിപ്പുകളിലൂടെയാണ് പെർഫോമൻസ് ആഡംബര ഹാച്ച്ബാക്ക് വിപണനം ചെയ്യുന്നത്. 1965 ലെ മോണ്ടി കാർലോ റാലിയിലെ ബ്രാൻഡിന്റെ ചരിത്ര വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പ്രത്യേക വാഹനം പണികഴിപ്പിച്ചിരിക്കുന്നത്.

ആഗോളതലത്തിൽ 1965 വിക്ടറി എഡിഷൻ മോഡൽ പെട്രോൾ, ഇലക്ട്രിക് രൂപങ്ങളിൽ ലഭ്യമാവുമെങ്കിലും ഇന്ത്യയിൽ ഇൻ്റേണൽ കമ്പഷൻ പതിപ്പിൽ മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. കൂടാതെ JCW പായ്ക്കിനൊപ്പം വരുന്നതിനാൽ കാർ കൂടുതൽ സ്പോർട്ടിയറുമായിരിക്കും. ജോൺ കൂപ്പർ വർക്ക്സ് സ്റ്റൈലിംഗ് വാഹനത്തിനെ കൂടുതൽ ഗ്ലാമറാക്കുന്നുവെന്നതിൽ സംശയമൊന്നും വേണ്ട. ബോണറ്റ്, റൂഫ്, റിയർ സെക്ഷൻ എന്നിവയ്ക്ക് മുകളിലൂടെ വൈറ്റ് ലൈനുകൾ പോയിരിക്കുന്നത് വല്ലാത്തൊരു ചേലാണ് കാണാൻ.

Mini Cooper 1965 Victory Edition Booking Started In India Details Inside

കോൺട്രാസ്റ്റ് റെഡ് എക്സ്റ്റീരിയർ ഫിനിഷും വിക്ടറി എഡിഷനെ ആകർഷകമാക്കുന്നുണ്ട്. മോണ്ടി കാർലോ റാലിയിലെ ബ്രാൻഡിന്റെ ചരിത്ര വിജയത്തിൽ ഉപയോഗിച്ച കാറിൻ്റെ 52-ാം നമ്പരും വശങ്ങളിൽ കൊടുത്തിട്ടുണ്ട്. എക്സ്റ്റീരിയറിലേത് പോലെ ഇൻ്റീരിയറും പരിചിതമായ ലേഔട്ടിലാണ് പണിതീർത്തിരിക്കുന്നത്. എങ്കിലും കാര്യങ്ങൾ കൂടുതൽ രസകരമാക്കുവാനായി സ്‌പോർട്‌സ് അധിഷ്ഠിത ട്രിം ഘടകങ്ങളും പ്രീമിയം മെറ്റീരിയലുകളും ഉപയോഗിച്ച് അകത്തളം നവീകരിച്ചിട്ടുണ്ട്.

ഡ്യുവൽ-ടോൺ ആന്ത്രാസൈറ്റ്, റെഡ് തീം നിറങ്ങളിലാണ് മിനി കൂപ്പർ S 1965 വിക്ടറി എഡിഷൻ്റെ അകത്തളം പൂർത്തിയാക്കിയിരിക്കുന്നത്. സ്‌പോർട്‌സ് സ്റ്റിയറിംഗ് വീലിൻ്റെ താഴത്തെ സ്‌പോക്കിലും സെൻട്രൽ കൺസോൾ സ്റ്റോറേജ് കമ്പാർട്ടുമെൻ്റിലും "1965" ബാഡ്ജിംഗ് കാണാം. കൂടാതെ, 1965-ലെ വിജയിയായ കൂപ്പർ എസിന്റെ ചരിത്രപരമായ റേസ് നമ്പറും കീ ഫോബിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മെക്കാനിക്കലായി ഇത് സ്റ്റാൻഡേർഡ് കൂപ്പർ എസിന് സമാനമാണ്.

Mini Cooper 1965 Victory Edition Booking Started In India Details Inside

2.0 ലിറ്റർ ടർബോ ഫോർ സിലിണ്ടർ എഞ്ചിനാണ് ഇതിലുള്ളത്. 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഈ ടർബോ പെട്രോൾ എഞ്ചിന് 204 bhp കരുത്തിൽ പരമാവധി 300 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. വെറും 6.6 സെക്കൻഡിനുള്ളിൽ 0 മുതൽ 100 ​​കിലോമീറ്റർ വരെ വേഗത കൈവരിക്കാനും ഈ പെർഫോമൻസ് ഹാച്ച്ബാക്കിന് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. എന്തായാലും ചൂടപ്പം പോലെ ഈ ലിമിറ്റഡ് എഡിഷൻ മോഡലും വിറ്റഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, February 27, 2026, 14:56 [IST]
English summary
Mini cooper 1965 victory edition booking started in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X