ഇന്നോവ ഹൈബ്രിഡിനേക്കാൾ കുറഞ്ഞ വിലയ്ക്ക് 485 KM റേഞ്ചുള്ള ഇലക്‌ട്രിക് 7-സീറ്ററിന്റെ പുതിയ വേരിയന്റുമായി BYD

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണിയിൽ സ്വന്തമായി അഡ്രസുണ്ടാക്കിയെടുത്ത് കുതിക്കുന്നവരാണ് ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡി. ടാറ്റ മോട്ടോർസും മഹീന്ദ്രയും എംജി മോട്ടോറും പോലുള്ള വമ്പൻമാർ ഭരിക്കുന്ന ഇവി മേഖല കീഴടക്കാൻ യാതൊരു പ്ലാനും ബിൽഡ് യുവർ ഡ്രീംസിന് ഇല്ലെങ്കിലും സ്വന്തം ശൈലിയിൽ മുമ്പോട്ട് പോവാനാണ് അന്നും അന്നും ശ്രമം. ആളുകളുടെ പൾസ് കൃത്യമായി മനസിലാക്കി മുമ്പോട്ട് പോവുന്ന കമ്പനി ഇമാക്‌സ് 7 ഇവിയുടെ പുത്തൻ വേരിയന്റുമായി ഇന്ത്യക്കാരുടെ അടുത്തേക്ക് എത്തിയിരിക്കുകയാണ്. ഇലക്ട്രിക് എംപിവിയിലേക്ക് പുതിയ മിഡ്-സ്പെക്ക് കംഫർട്ട് ട്രിമ്മാണ് ബിവൈഡി അവതരിപ്പിച്ചിരിക്കുന്നത്.

ബിവൈഡി ഇമാക്‌സ് 7 മിഡ്-സ്പെക്ക് കംഫർട്ട് 6 സീറ്റർ വേരിയന്റിന് 27.90 ലക്ഷം രൂപയും 7 സീറ്റർ മോഡലിന് 28.30 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. പുതിയ വേരിയന്റിന് സുപ്പീരിയർ വേരിയന്റിൽ നിന്ന് 71.8 കിലോവാട്ട്സ് ബാറ്ററിയാണ് ലഭിക്കുന്നത്. അതേസമയം ഇലക്ട്രിക് മോട്ടോർ പവർ എൻട്രി പ്രീമിയം വേരിയന്റിനോട് സാമ്യതയുള്ളതാണ്. അതായത് 161 bhp പവറിൽ 310 Nm ടോർക്കും വികസിപ്പിക്കാൻ ഇത് യോഗ്യമാണെന്ന് സാരം.

New BYD eMax 7 Comfort Variant Launched In India

റേഞ്ചിന്റെ കാര്യത്തിൽ ബിവൈഡി ഇമാക്‌സ് 7 മിഡ്-സ്പെക്ക് കംഫർട്ട് വേരിയന്റിന് സിംഗിൾ ചാർജിൽ 485 കിലോമീറ്റർ റേഞ്ച് വരെ നൽകാനും കഴിയുന്നതാണ്. ഫീച്ചറുകളുടെ കാര്യത്തിൽ പുതിയ കംഫർട്ട് ട്രിമിൽ പ്രീമിയം വേരിയന്റിൽ വാഗ്ദാനം ചെയ്യുന്ന എല്ലാ സവിശേഷതകളും വാഗ്ദാനം ചെയ്‌തുകൊണ്ടാണ് വിപണിയിലെത്തുന്നത്. അതായത് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 12.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, എൽഇഡി ലൈറ്റിംഗ്, ഡൈനാമിക് റിയർ ടേൺ സിഗ്നലുകൾ പോലുള്ള കാര്യങ്ങളെല്ലാം ലഭിക്കുമെന്ന് സാരം.

ഇതോടൊപ്പം പവർ അഡ്ജസ്റ്റബിൾ ഫോൾഡബിൾ ഔട്ട്സൈഡ് റിയർ വ്യൂ വിംഗ് മിററുകൾ, റിയർ വൈപ്പർ, സിന്തറ്റിക് ലെതർ അപ്ഹോൾസ്റ്ററി, 5 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് ഡിസ്പ്ലേ, 6-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, കീലെസ് എൻട്രി, ഗോ, ഓട്ടോ എസി തുടങ്ങിയ സവിശേഷതകളും പുതിയ വേരിയന്റിൽ ബിവൈഡി ഒരുക്കിയിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധകൊടുത്താണ് ചൈനീസ് ബ്രാൻഡ് വാഹനത്തെ ഒരുരക്കിയിരിക്കുന്നത്.

New BYD eMax 7 Comfort Variant Launched In India

6 എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ്, എബിഎസ്, ഇഎസ്‌സി, ട്രാക്ഷൻ കൺട്രോൾ, 360-ഡിഗ്രി ക്യാമറകൾ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് തുടങ്ങിയ സവിശേഷതകൾ ബിവൈഡി ഇമാക്‌സ് 7 കംഫർട്ട് വേരിയന്റിൽ ഉൾപ്പെടുന്നു. സുപ്പീരിയർ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ലെവൽ 2 ADAS, പനോരമിക് സൺറൂഫ്, ഫ്രെയിംലെസ് വൈപ്പറുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, പവർ-ഓപ്പണിംഗ് ബൂട്ട് എന്നിവയെല്ലാം ഈ മിഡ് വേരിയന്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ചാർജിംഗിനെ സംബന്ധിച്ചിടത്തോളം പുതിയ വേരിയന്റ് 115 kW വരെ DC ഫാസ്റ്റ് ചാർജിംഗും 7kW വരെ AC ചാർജിംഗും പിന്തുണയ്ക്കുന്നതിനാൽ ചാർജിംഗിന് അധിക സമയം ചെലവഴിക്കേണ്ടി വരില്ല. ക്വാർട്സ് ബ്ലൂ, ഹാർബർ ഗ്രേ, ക്രിസ്റ്റൽ വൈറ്റ്, കോസ്മോസ് ബ്ലാക്ക് എന്നിങ്ങനെ നാല് കളർ ഓപ്‌ഷനുകളും ബിവൈഡി ഇമാക്‌സ് 7 ഇവിയിൽ തെരഞ്ഞെടുക്കാം. ബിവൈഡിയുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ ഇലക്ട്രിക് പാസഞ്ചർ വാഹന നിരയിലെ തിരഞ്ഞെടുത്ത കാറുകൾക്ക് 50,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ വില വർധനവ് ബ്രാൻഡ് നടപ്പിലാക്കിയിട്ടുണ്ട്.

New BYD eMax 7 Comfort Variant Launched In India

പുതിയ വിലകൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളും ആഗോളതലത്തിലെ അസ്ഥിരമായ സാഹചര്യവും കാരണം ഈ വർഷം ബിവൈഡിക്ക് പലതവണ വില ഉയർത്തേണ്ടി വന്നിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ DM-I പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിച്ചുകൊണ്ട് കമ്പനി തങ്ങളുടെ പവർട്രെയിൻ പോർട്ട്‌ഫോളിയോ വികസിപ്പിക്കും. സീൽ-യു എസ്‌യുവിയുമായിട്ടാണ് പ്ലഗ്-ഇൻ ഹൈബ്രിഡ് സംവിധാനം അരങ്ങേറ്റം കുറിക്കുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Thursday, July 2, 2026, 10:50 [IST]
English summary
New byd emax 7 comfort variant launched in india priced at rs 27 90 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X