3 മാസത്തിൽ ബുക്ക് ചെയ്‌തത് 80,000 പേർ; തരംഗമായി ഹ്യുണ്ടായിയുടെ ന്യൂജെൻ എസ്‌യുവി

പണ്ട് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുമായിട്ടായിരുന്നു ഹ്യുണ്ടായിയുടെ പ്രധാന മത്സരമെങ്കിൽ പണ്ട് പിൻനിരയിലായിരുന്ന ടാറ്റ മോട്ടോർസും മഹീന്ദ്രയുമായി വരെ കട്ട കോമ്പറ്റീഷൻ നടന്നുകൊണ്ടിരിക്കുകയാണ്. വിൽപ്പനയുടെ കാര്യത്തിലെ രണ്ടാം സ്ഥാനം മൂന്ന് ബ്രാൻഡുകളും കൂടി കൈമാറ്റം ചെയ്‌ത് കളിക്കുമ്പോൾ പുതിയ വാഹനങ്ങളിറക്കി പടയോട്ടം തുടരാനുള്ള ഒരുക്കത്തിലാണ് ഹ്യുണ്ടായി. അവസാനം വിപണിയിലെത്തിയ വെന്യു കോംപാക്‌ട് എസ്‌യുവി (Hyundai Venue Compact SUV) തരംഗമായി മാറിയിരിക്കുകയാണിപ്പോൾ. പുതിയ ഡിസൈനും ഫീച്ചറുകളുമെല്ലാമായി എത്തിയ മിടുക്കന് വലിയ ആരവം സൃഷ്‌ടിക്കാനായിട്ടുണ്ട്.

ബുക്കിംഗ് ആരംഭിച്ചതിന് ശേഷം വെറും മൂന്ന് മാസത്തിനുള്ളിൽ പുത്തൻ വെന്യു 80,000 യൂണിറ്റ് ബുക്കിംഗുകളാണ് വാരിയെടുത്തിരിക്കുന്നത്. മൊത്തം ഡിമാൻഡിൻ്റെ 48 ശതമാനവും ആദ്യമായി വാങ്ങുന്നവരുടെതാണെന്ന രസകരമായ കണക്കും ഹ്യുണ്ടായി നിരത്തിയിട്ടുണ്ട്. HX2, HX4, HX5, HX5, പ്ലസ്, HX6, HX7, HX8, HX10 എന്നിങ്ങനെ വൈവിവിധ്യമാർന്ന വേരിയൻ്റുകളിൽ വരുന്ന കോംപാക്‌ട് എസ്‌യുവിക്ക് 7.89 ലക്ഷം രൂപ മുതൽ 15.48 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.

New Gen Hyundai Venue SUV Reached 80 000 Unit Bookings In India

ചെറിയ വില, സോളിഡ് ഡിസൈൻ, മോഡേൺ ഫീച്ചറുകൾ, പെട്രോൾ, ടർബോ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ എന്നിവയാണ് ന്യൂജെൻ ഹ്യുണ്ടായി വെന്യുവിനെ ആളുകളിലേക്ക് അടുപ്പിക്കുന്ന കാര്യങ്ങൾ. മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ എസ്‌യുവി വലിപ്പത്തിൻ്റെ കാര്യത്തിലും സമ്പന്നമായിട്ടുണ്ട്. ഇപ്പോൾ മുമ്പത്തേതിനേക്കാൾ 48 മില്ലീമീറ്റർ ഉയരവും 30 മില്ലീമീറ്റർ വീതിയും കൂടുതലാണ് പുതുതലമുറ മോഡലിനുള്ളത്.

ഡിസൈനിലേക്ക് വന്നാൽ ഡാർക്ക് ക്രോം ഫ്രണ്ട് ഗ്രിൽ, സ്ലിം എൽഇഡി ലൈറ്റ് ബാറുകൾ, ക്വാഡ്-ബീം ഹെഡ്‌ലാമ്പുകൾ, ബ്രിഡ്ജ്-സ്റ്റൈൽ റൂഫ് റെയിലുകൾ എന്നിവയെല്ലാമാണ് വെന്യുവിൻ്റെ എക്സ്റ്റീരിയറിനെ കിടിലമാക്കുന്നത്. മിസ്റ്റിക് സഫയർ, ഹേസൽ ബ്ലൂ, ഡ്രാഗൺ റെഡ്, അറ്റ്ലസ് വൈറ്റ്, ടൈറ്റാൻ ഗ്രേ, അബിസ് ബ്ലാക്ക് പേൾ എന്നിങ്ങനെ മോണോടോൺ നിറങ്ങളിലും അബിസ് ബ്ലാക്ക് റൂഫുള്ള അറ്റ്ലസ് വൈറ്റ്, അബിസ് ബ്ലാക്ക് റൂഫുള്ള ഹേസൽ ബ്ലൂ എന്നീ ഡ്യുവൽടോൺ കളറുകളിലാണ് എസ്‌യുവി വിപണത്തിന് എത്തുന്നത്.

New Gen Hyundai Venue SUV Reached 80 000 Unit Bookings In India

ഇൻ്റീരിയറിൽ H-തീം ഡാഷ്‌ബോർഡ് ലേഔട്ട്, ഡ്യുവൽ-ടോൺ ഡാർക്ക് നേവി, ഡോവ് ഗ്രേ അപ്ഹോൾസ്റ്ററി, ഫ്ലോട്ടിംഗ് സെന്റർ കൺസോൾ, ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റേഷനുമായി 12.3 ഇഞ്ച് വളഞ്ഞ ഡിസ്‌പ്ലേകൾ, ADAS എന്നിവയെല്ലാമാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ഒരുക്കിവെച്ചിരിക്കുന്നത്. മൊത്തത്തിൽ 65-ലധികം സുരക്ഷാ സവിശേഷതകളോടെയാണ് പുതുതലമുറ വെന്യു പണിതിറക്കുന്നത്.

അവയിൽ 33 എണ്ണം എല്ലാ വകഭേദങ്ങളിലും സ്റ്റാൻഡേർഡാണ്. 71 ശതമാനം ഉയർന്ന കരുത്തുള്ള സ്റ്റീലും ഹോട്ട് സ്റ്റാമ്പ് ചെയ്ത ഘടകങ്ങളും ഉപയോഗിച്ച് ഹ്യുണ്ടായി വെന്യുവിന്റെ ബോഡി ഘടന ശക്തിപ്പെടുത്തിയിട്ടുണ്ട്. 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇഎസ്‌സി, ഹിൽ അസിസ്റ്റ് കൺട്രോൾ, ടിപിഎംഎസ്, ഓട്ടോ-ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്ക് ബ്രേക്ക് തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളാണ് പുതിയ ഹ്യുണ്ടായി വെന്യുവിലുള്ളത്.

New Gen Hyundai Venue SUV Reached 80 000 Unit Bookings In India

വാഹനങ്ങൾ, കാൽനടയാത്രക്കാർ, സൈക്ലിസ്റ്റുകൾ എന്നിവർക്കായി ഫോർവേഡ് കൊളിഷൻ-അവോയിഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, സ്റ്റോപ്പ് ആൻഡ് ഗോ ഫങ്ഷനുള്ള സ്മാർട്ട് ക്രൂയിസ് കൺട്രോൾ, പാർക്കിംഗ് കൊളിഷൻ-അവോയിഡൻസ് അസിസ്റ്റ് എന്നീ ഫീച്ചറുകളാണ് ADAS സേഫ്റ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1.2 ലിറ്റർ കാപ്പ MPi പെട്രോൾ, 1.5 ലിറ്റർ U2 CRDi ഡീസൽ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിവയാണ് വെന്യുവിൻ്റെ ഹൃദയം.

ഇതിൽ ആദ്യത്തെ NA പെട്രോളിന് 83 bhp പവറിൽ പരമാവധി 114.7 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഹ്യുണ്ടായി വെന്യുവിലെ 1.5 ലിറ്റർ ഡീസൽ 116 bhp പവറിൽ 250 Nm ടോർക്കും നൽകുമ്പോൾ എസ്‌യുവിയിലെ 1.0 ലിറ്റർ ടർബോ 120 bhp കരുത്തിൽ 172 Nm ടോർക്ക് വരെയാണ് നിർമിക്കുക. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനും എഞ്ചിനുകൾക്കൊപ്പം ലഭ്യമാണ്. ഇത്രയും മതിയല്ലോ വെന്യുവിൻ്റെ ബുക്കിംഗ് കൂടാൻ.

More from DriveSpark

Article Published On: Tuesday, February 3, 2026, 18:00 [IST]
English summary
New gen hyundai venue suv reached 80000 unit bookings in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X