സിയറയേക്കാൾ വില കുറവ്, ശരിക്കും ഞെട്ടിച്ച് ക്രെറ്റയുടെ കസിൻ ബ്രദർ! പുത്തൻ സെൽറ്റോസ് വാങ്ങാൻ ആളുകൾ വരി നിൽക്കും

പുതുവർഷപ്പിറവിയോട് അനുബന്ധിച്ച് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ന്യൂജെൻ കിയ സെൽറ്റോസിൻ്റെ വില പ്രഖ്യാപിച്ച് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയോടും ടൊയോട്ട അർബൻ ക്രൂസിയർ ഹൈറൈഡറിനോടും നഷ്‌ടപ്പെട്ടുപോയ മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിലെ രണ്ടാംസ്ഥാനം തിരികെപ്പിടിക്കാൻ പാകത്തിനുള്ള വിലയിട്ടാണ് മൊഞ്ചനെ കമ്പനി വിപണിയിൽ അണിനിരത്തുന്നത്. പഴയ എതിരാളികൾക്ക് പുറമെ ടാറ്റ സിയറ, മാരുതി വിക്ടോറിസ് എന്നിവയേയും നേരിടാൻ സെൽറ്റോസിൻ്റെ പുത്തൻ മോഡലിന് സാധിക്കുമെന്ന് ഉറപ്പിക്കാം. ഇനി അധികം സർപ്രൈസിടാതെ കാര്യത്തിലേക്ക് കടക്കാം. 10.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് മോഡൽ പുറത്തിറക്കിയിരിക്കുന്നത്.

25,000 രൂപ ടോക്കൺ തുകയ്ക്ക് ഡിസംബർ 11 മുതൽ പുതിയ സെൽറ്റോസിനുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ജനുവരി പകുതി മുതൽ ന്യൂജെൻ മോഡലിനായുള്ള ഡെലിവറികളും ആരംഭിക്കും. പുതിയ സെൽറ്റോസിൻ്റെ ബേസ് വേരിയൻ്റിൻ്റെ വില 10.99 ലക്ഷം രൂപയിൽ ആരംഭിച്ച് ടോപ്പ് എൻഡിന് 19.99 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില നൽകേണ്ടി വരും. ഇനി വേരിയൻ്റ് തിരിച്ചുള്ള വിലകൾ ചുവടെ.

New Gen Kia Seltos Launched In India Price Starts From Rs 10 99 Lakh

കിയയുടെ 'ഓപ്പോസിറ്റ്സ് യുണൈറ്റഡ്' ഡിസൈൻ തത്ത്വചിന്തയാണ് പുതിയ സെൽറ്റോസ് സ്വീകരിച്ചിരിക്കുന്നത്. പ്രധാന ഹെഡ്‌ലൈറ്റ് യൂണിറ്റുകൾ ഉൾക്കൊള്ളുന്ന വീതിയേറിയ ഗ്രിൽ, ലംബമായി അടുക്കിവെച്ചിരിക്കുന്ന ഷാർപ്പ് ഓറിയൻ്റഡ് എൽഇഡി ഡിആർഎൽ, ഗ്ലോസ് ബ്ലാക്ക് ബോഡി ക്ലാഡിംഗ്, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ബ്ലാക്ക്ഡ്-ഔട്ട് പില്ലറുകൾ, പിൻ എൽഇഡി ലൈറ്റ് ബാർ തുടങ്ങിയ കാര്യങ്ങളെല്ലാം ഭംഗിയോടെ തന്നെ എക്സ്റ്റീരിയറിൽ ഒരുക്കാൻ കൊറിയൻ കമ്പനിക്കായിട്ടുണ്ട്.

അങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ ആഗോളതലത്തിലുള്ള കിയ ടെല്ലുറൈഡിൻ്റെ ലുക്ക് പിടിക്കാൻ പുതുതലമുറയിലേക്ക് ചേക്കേറിയ കിയ സെൽറ്റോസിനായിട്ടുണ്ട്. വലിപ്പത്തിലായാലും മുൻഗാമിയേക്കാൾ സമ്പന്നമായിട്ടാണ് കക്ഷിയുടെ വരവ്. പുതിയ സെൽറ്റോസിന് 4,460 mm നീളവും 1,830 mm വീതിയും 1,635 mm ഉയരവും 2,690 mm വീൽബേസും ഉണ്ട്. നിലവിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ സെൽറ്റോസിന് 95 mm നീളവും 30 mm വീതിയും 80 mm വീൽബേസും അധികമായി ലഭിച്ചുവെന്ന് സാരം.

New Gen Kia Seltos Launched In India Price Starts From Rs 10 99 Lakh

അകത്തളത്തിലേക്ക് കയറിലായാലും ആരും വീണുപോവുന്ന ലുക്കിലാണ് പുതിയ സെൽറ്റോസ് ഒരുങ്ങിയിരിക്കുന്നത്. 12.3 ഇഞ്ച് ഡ്യുവൽ ഡിസ്പ്ലേയാണ് ഡാഷ്ബോർഡിലെ പ്രധാന ഹൈലൈറ്റ്. അവയ്ക്കിടയിൽ 5 ഇഞ്ച് HVAC സ്‌ക്രീനും ഉണ്ട്. കിയ എംബ്ലം ഓഫ്‌സെറ്റ് ചെയ്ത പുതിയ ത്രീ-സ്‌പോക്ക് ഫ്ലാറ്റ്-ബോട്ടംഡ് സ്റ്റിയറിംഗ് വീലും സെൻ്റർ കൺസോളിലെ ഫിസിക്കൽ കൺട്രോളും അടിപൊളിയായി തന്നെ പൂർത്തിയാക്കാൻ ബ്രാൻഡിനായി.

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 64-കളർ ആംബിയൻ്റ് ലൈറ്റിംഗ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ലെവൽ 2 ADAS, 10-വേ പവർഡ് ഡ്രൈവർ സീറ്റ്, 360-ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജിംഗ് പാഡ്, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, കണക്റ്റഡ് കാർ ടെക്നോളജി തുടങ്ങിയ മോഡേൺ ഫീച്ചറുകളും കുത്തിനിറച്ചുകൊണ്ടാണ് ന്യൂജെൻ കിയ സെൽറ്റോസ് വിപണനത്തിന് എത്തുന്നത്.

New Gen Kia Seltos Launched In India Price Starts From Rs 10 99 Lakh

സേഫ്റ്റിയുടെ കാര്യമെടുത്താലും പുതുതലമുറ ആവർത്തനം ആരേയും നിരാശപ്പെടുത്തില്ല. 6 എയർബാഗുകൾ, ESC, ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, റിവേഴ്സ് ക്യാമറ തുടങ്ങിയ സ്റ്റാൻഡേർഡ് സവിശേഷതകളിലൂടെയാണ് എസ്‌യുവിയിലെ സുരക്ഷ ഉറപ്പാക്കുന്നത്. പുതിയ സെൽറ്റോസിന്റെ K3 പ്ലാറ്റ്‌ഫോമിന്റെ ഭാഗമായി ബോഡിഷെൽ കാഠിന്യം വർധിച്ചതായും കിയ അവകാശപ്പെടുന്നു.

ഇത് ന്യൂജെൻ മോഡലിന് ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടാൻ സഹായിച്ചേക്കാം. നിലവിലുള്ള 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ഡീസൽ എന്നീ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് പുത്തൻ സെൽറ്റോസിലും കിയ വാഗ്‌ദാനം ചെയ്യുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക്, iMT, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ.

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി വിക്ടോറിസ്, ടാറ്റ സിയറ, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, ഹോണ്ട എലിവേറ്റ്, സിട്രൺ എയർക്രോസ് എന്നീ വലിയ മോഡൽ നിരയുമായാണ് പുതിയ സെൽറ്റോസ് മത്സരിക്കാനിറങ്ങുക. എന്തായാലും ഡിസൈനിലും ഫീച്ചറുകളിലും സെൽറ്റോസ് കൂടുതൽ മിടുക്കനായതോടെ പഴയ പ്രതാപം തിരിച്ചുപിടിക്കാനായേക്കുമെന്ന് വിശ്വസിക്കാം.

More from DriveSpark

Article Published On: Friday, January 2, 2026, 9:00 [IST]
English summary
New gen kia seltos launched in india price starts from rs 10 99 lakh details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X