10 ലക്ഷത്തിന് കിട്ടുമോ? വിലയിലും 'ഞെട്ടിക്കൽ' ഉണ്ടോ ആവോ, സിയറയുടെ അന്തകൻ്റെ വില നാളെ അറിയാം

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിലെ മത്സരം കൊഴുപ്പിക്കാനായി കിയ സെൽറ്റോസ് അടുത്തിടെ ന്യൂജെൻ ലുക്കിൽ പുറത്തിറങ്ങിയിരുന്നു. ആരേയും അമ്പരപ്പിക്കുന്ന ഗ്ലാമറിൽ എത്തിയ മോഡലിനെ ഇതിനോടകം പലരും സ്വപ്‌നം കണ്ട് തുടങ്ങിയിട്ടുണ്ട്. മാറ്റങ്ങളും ഫീച്ചറുകളുമെല്ലാം വെളിപ്പെടുത്തിയ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ വണ്ടിയുടെ വില മാത്രം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. എന്നാൽ ഇനി മണിക്കൂറുകൾക്കുള്ളിൽ ന്യൂജെൻ സെൽറ്റോസിൻ്റെ വില കിയ പ്രഖ്യാപിക്കും. ഏവരും കാത്തിരുന്ന ആ നിമിഷം നാളെയാണ്. 2026 ജനുവരി 2-ാം തീയതി മോഡസിൻ്റെ വില പ്രഖ്യാപനം ഉണ്ടാവും.

ഡിസംബർ 10-ന് പുറത്തിറക്കിയ പുതിയ കിയ സെൽറ്റോസിനായുള്ള ബുക്കിംഗ് നിലവിൽ നടന്നുകൊണ്ടിരിക്കുകയാണ്. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപ ടോക്കൺ തുക നൽകി ന്യൂജെൻ മോഡൽ ഇപ്പോഴേ ബുക്ക് ചെയ്‌തിനാടാവും കേട്ടോ. ഡിസൈനിൽ അടിമുടി മാറ്റങ്ങളുമായിട്ടാണ് ആശാൻ്റെ ഇത്തവണത്തെ വരവ്. ആഗോളതലത്തിൽ പ്രശസ്‌തമായ കിയ ടെല്ലുറൈഡിൻ്റെ ലുക്കിലാണ് സെൽറ്റോസിനെ ഇത്തവണ പണികഴിപ്പിച്ചിരിക്കുന്നത്.

New Gen Kia Seltos SUV To Launch Tomorrow

ഡിജിറ്റൽ ടൈഗർ ഫെയ്സ്, ഡൈനാമിക് വെൽക്കം ഫംഗ്ഷനോടുകൂടിയ ഐസ് ക്യൂബ് എൽഇഡി പ്രൊജക്ഷൻ ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് സ്ട്രീംലൈൻ ഡോർ ഹാൻഡിലുകൾ, നിയോൺ ബ്രേക്ക് കാലിപ്പറുകൾ, കാരെൻസിലും കാരെൻസ് ക്ലാവിസ് ഇവിയിലും ഉള്ളതിന് സമാനമായ പോപ്പ്-ഔട്ട് ഡോർ ഹാൻഡിലുകളും പുതിയ എയറോ-ഓറിയൻ്റഡ് അലോയ് വീലുകൾ, പിൻഭാഗത്ത് കണക്റ്റഡ് ടെയിൽ ലാമ്പുകൾ എന്നിവയെല്ലാമാണ് പുതുതലമുറയിലേക്ക് ചേക്കേറിയിരിക്കുന്ന കിയ സെൽറ്റോസിൻ്റെ എക്സ്റ്റീരിയറിലെ ഹൈലൈറ്റുകൾ.

പുതിയ സെൽറ്റോസ് നിലവിലെ മോഡലിനേക്കാൾ വലിപ്പമുള്ളതാണ് എന്നതും പ്രത്യേകം പറയേണ്ട കാര്യമാണ്. വീൽബേസ് 80 മില്ലീമീറ്ററോളം വർധിപ്പിച്ചിരിക്കുന്നതിനാൽ ഇൻ്റീരിയറിൽ കൂടുതൽ സ്പേസ് ലഭ്യമാവുകയും ചെയ്യും. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ ഗ്ലോബൽ K3 പ്ലാറ്റ്‌ഫോമിൽ പണികഴിപ്പിക്കുന്ന കിയ ഇന്ത്യയുടെ ആദ്യത്തെ മോഡൽ കൂടിയാണ് ഈ സെൽറ്റോസ്. ഉയർന്ന ഘടനാപരമായ കാഠിന്യം, പുതുക്കിയ സസ്‌പെൻഷൻ ട്യൂണിംഗ്, കുറഞ്ഞ എൻവിഎച്ച് ലെവലുകൾ എന്നിവ ഈ പ്ലാറ്റ്ഫോമിലൂടെ വാഹനത്തിലേക്ക് കൊണ്ടുവരാനായെന്നും കമ്പനി പറയുന്നു.

New Gen Kia Seltos SUV To Launch Tomorrow

അകത്തളത്തിലേക്ക് കയറിയാലും മാറ്റങ്ങൾ ഒരുപാട് കാണാനാവും. പുതുക്കിയ ഡിസൈനിലുള്ള ഇൻ്റീരിയർ ആഡംബര കാറുകളോട് വരെ കിടപിടിക്കുന്ന തരത്തിലുള്ളതാണെന്ന് പറയാം. 12.3 ഇഞ്ച് ഡ്യുവൽ ഡിസ്പ്ലേകൾ, പുതിയ ത്രീ-സ്പോക്ക് കിയ സ്റ്റിയറിംഗ് വീൽ, പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ബോസ് സൗണ്ട് സിസ്റ്റം, ലെവൽ-2 ADAS, പനോരമിക് സൺറൂഫ് തുടങ്ങിയ ഗംഭീര ഫീച്ചറുകളെല്ലാം എസ്‌യുവിയിലുണ്ട്.

കൂടാതെ HUD, കണക്റ്റഡ് കാർ ടെക്നോളജി, ആംബിയൻ്റ് ലൈറ്റിംഗ്, എൽഇഡി ലൈറ്റ് പാക്കേജ്, പിൻ സീറ്റിന് റീക്ലൈൻ ഫങ്ഷൻ പോലുള്ള ഫീച്ചറുകളും കമ്പനി കൊടുത്തിട്ടുണ്ട്. ടോപ്പ്-സ്പെക്ക് മോഡലുകളിൽ 60:40 അനുപാതത്തിൽ മടക്കാനാവുന്ന രണ്ടാം നിര സീറ്റും ന്യൂജെൻ കിയ സെൽറ്റോസിൽ ഒരുക്കിയിട്ടുണ്ട്. പവർഡ് ടെയിൽഗേറ്റ്, 447 ലിറ്റർ ബൂട്ട്സ്പേസും കൂടിയാവുമ്പോൾ പ്രായോഗികത വർധിക്കുന്നുണ്ട്.

New Gen Kia Seltos SUV To Launch Tomorrow

6 എയർബാഗുകൾ, ഇബിജി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ടയർ പ്രഷർ മോണിട്ടറിംഗ് സിസ്റ്റം, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും എസ്‌യുവിയുടെ ഭാഗമാണ്. നിലവിലുള്ള 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ഡീസൽ എന്നീ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് പുതുതലമുറ സെൽറ്റോസിലും കിയ വാഗ്‌ദാനം ചെയ്യുന്നത്.

6-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക്, iMT, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി വിക്ടോറിസ്, ടാറ്റ സിയറ, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, ഹോണ്ട എലിവേറ്റ്, സിട്രൺ എയർക്രോസ് എന്നീ വലിയ മോഡൽ നിരയുമായാണ് പുതിയ സെൽറ്റോസ് മത്സരിക്കാനിറങ്ങുക.

More from DriveSpark

Article Published On: Thursday, January 1, 2026, 14:00 [IST]
English summary
New gen kia seltos suv to launch tomorrow details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X