അന്യായ യാത്രാസുഖമായിരിക്കും, ഇന്ത്യയ്ക്ക് പുതിയ ഹൈബ്രിഡ് സെഡാൻ അവതരിപ്പിക്കാൻ തീയതി കുറിച്ച് ടൊയോട്ട

ഇന്ത്യയിലേക്ക് പുതിയൊരു സെഡാനുമായി രംഗത്തിറങ്ങുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. നിലവിൽ എസ്‌യുവികളാണ് ട്രെൻഡ് എങ്കിലും ത്രീ-ബോക്‌സ് ടൈപ്പ് വാഹനങ്ങൾക്ക് ഇവിടെ വലിയ ആരാധകവൃന്ദം തന്നെയുണ്ട്. യാത്രാ സുഖത്തിലായാലും പ്രായോഗികതയിലായാലും ഇവ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളേക്കാൾ കേമൻമാരാണെന്ന് വേണം പറയാൻ. ഇവിടെയാണ് ടൊയോട്ട വീണ്ടും മത്സരത്തിനിറങ്ങുന്നത്. മുമ്പ് യാരിസ് പോലുള്ള വലിയ പരാജയങ്ങളുണ്ടെങ്കിലും ഇത്തവണ പക്ഷേ മെർസിഡീസ് ബെൻസ്, ഔഡി, ബിഎംഡബ്ല്യു പോലുള്ള ആഡംബര കാറുകളോട് മുട്ടാൻ പാകമായ വില കൂടിയ പ്രീമിയം മോഡലാണ് ബ്രാൻഡ് പുറത്തിറക്കാൻ പോവുന്നത്.

അതും ടൊയോട്ടയുടെ ലക്ഷ്വറി കാർ വിഭാഗമായ ലെക്‌സസ് ബ്രാൻഡിംഗിലാവും മോഡൽ നിരത്തിലേക്ക് എത്തുക. 2026 മാർച്ച് 20-ന് ലെക്‌സസ് ഇന്ത്യയിൽ ന്യൂജെൻ ES 300h പുറത്തിറക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്. നിലവിലുള്ള ES പോലെ, പുതിയ മോഡലും ലക്ഷ്വറി സെഡാൻ വിഭാഗത്തിൽ മെർസിഡീസ് ബെൻസ് സി-ക്ലാസ്, ബിഎംഡബ്ല്യു 3 സീരീസ് LWB, ഔഡി A4 എന്നിവയുമായാവും മത്സരിക്കുക.

New Gen Lexus ES Luxury Sedan To Launch In India On March 20

ഡിസൈനിലേക്ക് നോക്കിയാൽ മുൻഗാമിയേക്കാൾ ഷാർപ്പും കൂടുതൽ ആകർഷകവുമായ ഡിസൈൻ തത്ത്വചിന്തയാണ് പുതിയ ES 300h സ്വീകരിക്കുന്നത്. മുന്നിൽ ഡേടൈം റണ്ണിംഗ് ലാമ്പുകളും ഇൻഡിക്കേറ്ററുകളും ഉൾപ്പെടുന്ന സ്ലീക്ക് Z-ആകൃതിയിലുള്ള ലൈറ്റുകൾ കാണാനാവും. പ്രധാന ഹെഡ്‌ലൈറ്റ് യൂണിറ്റുകൾ ഇതിനടയിലായാണ് കൊടുത്തിരിക്കുന്നത്. ഓറിയന്റഡ് ഗ്ലോസ്-ബ്ലാക്ക് ട്രിം പീസുകളിൽ കൊടുത്തിരിക്കുന്നതിനാൽ അവിടെ ഹെഡ്‌ലൈറ്റ് ഉണ്ടോയെന്ന് വരെ സംശയിച്ച് പോവും.

നിലവിലെ ES സെഡാനിലേത് പോലെ സ്പിൻഡിൽ ഗ്രില്ലിന് പകരം ഫ്രണ്ട് ബമ്പറിൻ്റെ അടിഭാഗത്ത് ഒരു ചെറിയ എയർ ഡാമാണ് കൊടുത്തിരിക്കുന്നത്. അത് ഡയമണ്ട് പാറ്റേണുകളാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ ആഡംബരത്തം തുളുമ്പുന്നുമുണ്ട്. വശങ്ങളിലേക്ക് നോക്കുമ്പോൾ ഏറ്റവും ശ്രദ്ധേയമായ ഘടകം ഗ്ലോസ്-ബ്ലാക്ക് ട്രിം, പുതിയ അലോയ് വീൽ ഡിസൈനുകൾ, സ്പോർട്ടി, സ്ലോപ്പിംഗ് റൂഫ്‌ലൈൻ എന്നിവയെല്ലാമാണ്.

New Gen Lexus ES Luxury Sedan To Launch In India On March 20

പിന്നിൽ പുതിയ ലെക്‌സസ് ES ലക്ഷ്വറി സെഡാൻ ഒരു സ്ലിം എൽഇഡി ലൈറ്റ് ബാർ ആണ് അവതരിപ്പിക്കുന്നത്. അതിൽ ക്രോം കൊണ്ട് നിരത്തിയിരിക്കുന്ന എൽ-ആകൃതിയിലുള്ള ക്രീസുകൾക്കൊപ്പം ഇലുമിനേറ്റഡ് 'ലെക്സസ്' അക്ഷരങ്ങളും ഉണ്ട്. നിലവിലുള്ള തലമുറയേക്കാൾ 165 mm നീളവും 55 mm വീതിയും 110-115 mm ഉയരവും കൂടുതലാണ് വരാനിരിക്കുന്ന ന്യൂജെൻ പതിപ്പിന്. ഒപ്പം അധികം സ്പേസ് നേടുവാനായി ഇതിന് 80 mm അധിക നീളമുള്ള വീൽബേസും ഉണ്ട്.

എക്സ്റ്റീരിയർ പോലെ തന്നെ ഇൻ്റീരിയറും ലക്ഷ്വറി ഫീച്ചറുകളാൽ സമ്പന്നമായിരിക്കും. പുതിയ ES അതിന്റെ മുൻഗാമിയിലുണ്ടായിരുന്ന ബട്ടൺ-ഹെവി ലേഔട്ട് ഒഴിവാക്കിയിട്ടുണ്ട്. പകരം നിരവധി ഇൻ-കാർ ഫംഗ്‌ഷനുകൾ വലിയ 14 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനിലേക്ക് മടക്കിവെക്കുന്ന ഒരു ക്ലീനർ ഡിസൈനാണ് നൽകിയിരിക്കുന്നത്. ഇത് OTA അപ്‌ഡേറ്റുകളെ പിന്തുണയ്ക്കുന്നുമുണ്ട്. സെന്റർ കൺസോളിലുള്ളത് പോലുള്ള മറ്റ് പല കൺട്രോളുകളും ടച്ച്-കപ്പാസിറ്റീവ് ആണ്.

New Gen Lexus ES Luxury Sedan To Launch In India On March 20

സ്പോർട്ടിയറായ ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലാണ് ലെക്‌സസിൻ്റെ ആഡംബര കാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, മാർക്ക് ലെവിൻസൺ സൗണ്ട് സിസ്റ്റം, ഇലക്ട്രോക്രോമിക് പനോരമിക് ഗ്ലാസ് റൂഫ്, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS), ബോസ് മോഡ്, മെമ്മറി ഫംഗ്ഷനോടുകൂടിയ പവർഡ് ഫ്രണ്ട് സീറ്റുകൾ, റിക്ലൈൻ ചെയ്യാവുന്ന പിൻ സീറ്റുകൾ എന്നിവയാണ് ന്യൂജെൻ ES സെഡാനിലെ പ്രധാന ഫീച്ചറുകൾ.

2.5 ലിറ്റർ പെട്രോൾ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ലെക്‌സസ് ES 300h ഉപയോഗിക്കുന്നത്. e-CVT ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് FWD അല്ലെങ്കിൽ AWD ഓപ്ഷനുകൾ ലഭിക്കുന്നതാണ്. ആഗോള തലത്തിൽ സെഡാൻ്റെ ഇലക്ട്രിക് പതിപ്പും വിപണനത്തിനുണ്ടെങ്കിലും ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കുന്ന കാര്യമൊന്നും ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് ഉണ്ടാവില്ല.

More from DriveSpark

Article Published On: Friday, March 6, 2026, 12:54 [IST]
English summary
New gen lexus es luxury sedan to launch in india on march 20 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X