ഇനി ആരും പെട്രോൾ കാർ വാങ്ങില്ല! 9 മിനിറ്റിൽ ചാർജ് ചെയ്യാവുന്ന ഇലക്‌ട്രിക് എസ്‌യുവിയുമായി ബിവൈഡി

ഇലക്ട്രിക് പാസഞ്ചർ കാർ വിഭാഗത്തിൽ സാക്ഷാൽ ടെസ്‌ലയെ വരെ ഒതുക്കി വിപ്ലവം സൃഷ്‌ടിച്ച് മുന്നേറുകയാണ് ബിൽഡ് യുവർ ഡ്രീംസ് എന്ന ബിവൈഡി. ഇന്ത്യയിലും ജനപ്രിയരായി മുന്നേറുന്ന കമ്പനി നമ്മുടെ ഇടയിൽ പ്രവർത്തനം ആരംഭിച്ചിട്ട് ഏകദേശം 12 വർഷക്കാലമായെന്നതാണ് സത്യം. 2013 ഓഗസ്റ്റ് 20-ന് ചെന്നൈയിൽ ആദ്യമായി ഇലക്ട്രിക് ബസ് പുറത്തിറക്കികൊണ്ടാണ് ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീടാണ് പാസഞ്ചർ വിപണിയിലേക്കും എത്തുന്നതെന്ന് മാത്രം. e3, അറ്റോ 3, സീൽ, സീലയൺ, ഇമാക്‌സ് 7 എന്നീ അഞ്ച് ഇവികളും നിലവിൽ കാര്യമായ രീതിയിൽ തന്നെ വിറ്റഴിയുന്നുണ്ട്.

ഇതിൽ അറ്റോ 3 എന്ന ഇലക്‌ട്രിക് എസ്‌യുവിക്ക് പ്രത്യേക ഫാൻബേസ് തന്നെയാണുള്ളത്. ചൈനയിൽ യുവാൻ പ്ലസ് എന്ന് വിളിക്കപ്പെടുന്ന അറ്റോ 3 ബിവൈഡിയുടെ ആഗോള വികാസത്തിലെ ഒരു പ്രധാന മോഡലാണ്. വിപണിയിലെത്തി വെറും അഞ്ച് വർഷത്തിനുള്ളിൽ തന്നെ പൂർണമായ ഒരു മേക്കോവർ സ്വീകരിച്ച് രണ്ടാം തലമുറയിലേക്ക് മോഡൽ പ്രവേശിക്കുകയും ചെയ്‌തിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം ആഗോളവിപണികൾക്കായി സമർപ്പിച്ച വാഹനം ഒരുപാട് പ്രത്യേകതകളുമായാണ് എത്തിയിരിക്കുന്നത്.

ആദ്യ തലമുറ മോഡലിനേക്കാൾ വളരെ വലുതായിട്ടാണ് ഇലക്ട്രിക് എസ്‌യുവി പണികഴിപ്പിച്ചിരിക്കുന്നത്. 4,665 മില്ലീമീറ്റർ നീളവും 1,895 മില്ലീമീറ്റർ വീതിയും 1,675 മില്ലീമീറ്റർ ഉയരവും ഉള്ള ന്യൂജെൻ അറ്റോ 3 ഇവി അതിന്റെ മുൻഗാമിയേക്കാൾ 210 മില്ലീമീറ്റർ നീളവും 20 മില്ലീമീറ്റർ വീതിയും 60 മില്ലീമീറ്റർ അധികമായി നൽകുന്നുണ്ട്. 2,770 മില്ലീമീറ്റർ വീൽബേസുള്ള ഇതിന്റെ വീൽബേസ് പഴയതിനേക്കാൾ 50 മില്ലീമീറ്റർ അധിക നീളമുള്ളതാണെന്നും ഗാഡിവാഡി റിപ്പോർട്ട് ചെയ്യുന്നു.

ഡിസൈനിലേക്ക് നോക്കിയാൽ കൂടുതൽ ഭംഗിയുള്ളതും ലോ-പ്രൊഫൈലുമായ എക്സ്റ്റീരിയർ ആരേയും മോഹിപ്പിക്കുന്ന വിധത്തിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. അറ്റോ 3 എസ്‌യുവിയുടെ കൂടുതൽ പക്വതയും ഭംഗിയുമുള്ള രൂപം വരും ദിവസങ്ങളിൽ ചർച്ചയായാലും തെറ്റുപറയാനാവില്ല. മുൻവശത്തിന് കൂടുതൽ സ്പോർട്ടിനെസ് കൊണ്ടുവരുവാനായി ഷാർപ്പ് ഹെഡ്‌ലാമ്പുകളും ബിവൈഡി ഒരുക്കിയിട്ടുണ്ട്. പഴയ മോഡലിൽ നിന്ന് വ്യത്യസ്തമായി ഇതിന് ഒരു ഫ്രങ്ക് കൂടിയുണ്ട്.

New Gen New BYD Atto 3 Unveiled With Flash Charging Feature

അതുവഴി 180 ലിറ്റർ അധിക സ്റ്റോറേജ് സ്പേസും ലഭിക്കുന്നുണ്ട്. വശക്കാഴ്ച്ചയിലേക്ക് നീങ്ങിയാൽ ബോഡി കളറിലുള്ള വീൽ ആർച്ചുകളും സെമി-റീസഡ് ഡോർ ഹാൻഡിലുകളും വാഹനത്തിന് കൂടുതൽ വൃത്തിയുള്ള രൂപം നൽകുന്നതായി കാണാം. 19 ഇഞ്ച് അലോയ് വീലുകൾ ഇവിയുടെ ഡൈനാമിക് സ്റ്റൈലിംഗ് കൂടുതൽ മെച്ചപ്പെടുത്തുന്നുണ്ട്. കൂടുതൽ നിവർന്നുനിൽക്കുന്ന പിൻഭാഗത്ത് പുതിയ എൽഇഡി ടെയിൽലൈറ്റുകളാണ് ഇടംപിടിച്ചിരിക്കുന്നത്.

ന്യൂജെൻ ബിവൈഡി അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുടെ ഇന്റീരിയറും പൂർണമായും പുതിയതാണ്. എന്നാൽ ആദ്യ തലമുറ മോഡലിലെന്നപോലെ ക്യാബിനിലുടനീളം വൃത്താകൃതിയിലുള്ള ഡിസൈൻ ഘടകങ്ങൾ കാണാം. മുകളിലും താഴെയുമായി ഫ്ലാറ്റായി കൊടുത്തിരിക്കുന്ന ടൂ-സ്പോക്ക് സ്റ്റിയറിംഗ് വീൽ അകത്തളത്തിന് വല്ലാത്തൊരു പ്രീമിയംനെസ് കൊണ്ടുവരുന്നുണ്ട്. വലിയ പനോരമിക് സൺറൂഫ്, 256-കളർ ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റം, 16-സ്പീക്കർ സൗണ്ട് സിസ്റ്റം എന്നിവയാണ് ഹൈലൈറ്റ് ഫീച്ചറുകൾ.

200 kW കരുത്ത് ഉത്പാദിപ്പിക്കാൻ കഴിവുള്ള ഇലക്ട്രിക് മോട്ടോറും 57.545 kWh LFP ബാറ്ററി പായ്ക്കും, 240 kW പവർ നൽകാൻ കഴിയുന്ന മോട്ടോറും 68.547 kWh LFP ബാറ്ററി പായ്ക്കും ഉള്ള രണ്ട് RWD വേരിയന്റുകളിലാണ് പുതിയ ബിവൈഡി അറ്റോ 3 ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും പുതിയ മോഡൽ ഫ്ലാഷ് ചാർജിംഗിനെ പിന്തുണയ്ക്കുന്നുവെന്ന് കമ്പനി പറഞ്ഞിട്ടുണ്ടെങ്കിലും ചാർജിംഗ് സമയം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഉപയോക്താക്കൾക്ക് വെറും 5 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 70 ശതമാനം വരെയും വെറും 9 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 97 ശതമാനം വരെയും വാഹനം ചാർജ് ചെയ്യാൻ സഹായിക്കുന്ന സംവിധാനമാണ് ബിവൈഡിയുടെ ഫ്ലാഷ് ചാർജിംഗ്. ഇന്ത്യയിൽ 24.99 ലക്ഷം രൂപ മുതലാണ് അറ്റോ 3 ഇലക്ട്രിക് എസ്‌യുവിക്ക് വരുന്ന എക്സ്ഷോറൂം വില. ന്യൂജെൻ മോഡൽ അടുത്ത വർഷം തുടക്കത്തോടെ നമ്മുടെ നിരത്തുകളിലും എത്തുമെന്നാണ് അനുമാനം.

Article Published On: Friday, May 1, 2026, 10:00 [IST]
English summary
New gen new byd atto 3 unveiled with flash charging feature
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X