സെഗ്മെന്റ് തൂക്കാൻ പുത്തൻ ഡസ്റ്റർ, ബുക്ക് ചെയ്യാൻ വരട്ടെ! വേരിയന്റും ഫീച്ചറുകളും നോക്കി വേണം വാങ്ങാൻ
എസ്‌യുവിയെന്നാൽ ആളുകൾക്ക് ഹ്യുണ്ടായി ക്രെറ്റയായിരുന്നു ഇതുവരെ അവസാനവാക്ക്. എന്നാൽ ഇന്ന് ന്യൂജെൻ അവതാരത്തിൽ റെനോ ഡസ്റ്റർ കൂടി എത്തിയതോടെ ദക്ഷിണ കൊറിയൻ എസ്‌യുവിയുടെ അപ്രമാദിത്തത്തിന് അവസാനമായെന്ന് തന്നെ പറയാം. നല്ല വില നിർണയം, 3 വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുകൾ, കിടിലൻ ഫീച്ചറുകൾ എന്നിവയെല്ലാം കുത്തിനിറച്ചാണ് ന്യൂജെൻ മോഡലിനെ പണിതിറക്കിയിരിക്കുന്നത്. ഐക്കണിക് എസ്‌യുവിക്ക് 10.49 ലക്ഷം മുതൽ 18.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരുന്നത്. 1.8 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പിൻ്റെ വില പിന്നീട് വെളിപ്പെടുത്തും.
ഒതന്റിക്, എവല്യൂഷൻ, ടെക്നോ, ടെക്നോ പ്ലസ്, ഐക്കണിക് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് റെനോ ഡസ്റ്റർ വാഗ്ദാനം ചെയ്യുന്നത്. ബുക്ക് ചെയ്യാൻ താത്പര്യമുള്ളവർക്കായി പുതുതലമുറ ആവർത്തിൻ്റെ ഓരോ വേരിയന്റിലും എന്തെല്ലാം ഫീച്ചറുകളാണ് വാഗ്ദാനം ചെയ്യുന്നതെന്ന് നോക്കിയാലോ? പുത്തൻ ഡസ്റ്ററും വേരിയൻ്റുകളും അതിലെ ഫീച്ചറുകളുടേയും പൂർണമായ വിവരങ്ങളിതാ...

ഒതന്റിക്
ബേസ് വേരിയൻ്റായ ഒതന്റിക്കിന്റെ കാര്യത്തിലേക്ക് വന്നാൽ എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലാമ്പ്, സ്‌കിഡ് പ്ലേറ്റുകൾ, 17 ഇഞ്ച് വീലുകൾ, 7 ഇഞ്ച് ടിഎഫ്‌ടി ഡ്രൈവർ ഡിസ്‌പ്ലേ, ടിൽറ്റ്-ആൻഡ് ടെലിസ്‌കോപ്പിക്-അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് വീൽ, നാല് പവർ വിൻഡോകൾ, റിയർ എസി വെന്റുകൾ, റിമോട്ട് കീലെസ് എൻട്രി, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, 35 സേഫ്റ്റി ഫീച്ചറുകൾ എന്നിവയെല്ലാമാണ് റെനോ വാഗ്ദാനം ചെയ്യുന്നത്.
എവല്യൂഷൻ
ഒതന്റിക്കിലെ ഫീച്ചറുകൾക്ക് പുറമെ എൽഇഡി കണക്റ്റഡ് ടെയിൽ ലൈറ്റ്, 17 ഇഞ്ച് അലോയ് വീലുകൾ, റൂഫ് റെയിലുകൾ, ഷാർക്ക്-ഫിൻ ആന്റിന, 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ്-മൗണ്ടഡ് കൺട്രോളുകൾ, വയർലെസ് കണക്റ്റിവിറ്റി, ഡിസിടി മോഡലുകളിൽ പാഡിൽ ഷിഫ്റ്ററുകളും ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് (EPB), ക്രൂയിസ് കൺട്രോൾ, റിയർ-വ്യൂ ക്യാമറ, സ്പീഡ് ലിമിറ്റർ തുടങ്ങിയ സവിശേഷതകളാണ് ന്യൂജെൻ ഡസ്റ്ററിന്റെ എവല്യൂഷൻ വേരിയന്റിൽ ലഭിക്കുക.

ടെക്നോ, ടെക്നോ പ്ലസ്
മുകളിലെ രണ്ട് വേരിയന്റുകളിലും ലഭിക്കുന്നവയ്ക്ക് പുറമെ പുതിയ റെനോ ഡസ്റ്റർ എസ്‌യുവിയുടെ ടെക്നോ, ടെക്നോ പ്ലസ് വേരിയന്റുകളിൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, പാഡിൽ ലാമ്പുകൾ, ഇലക്ട്രിക് പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് എസി, കണക്റ്റഡ് കാർ ടെക്, ഹാൻഡ്‌സ്-ഫ്രീ ആക്‌സസ് കാർഡ്, ബ്ലൈൻഡ്-സ്‌പോട്ട് മോണിറ്ററിംഗ്, ഫ്രണ്ട് ആൻഡ് സൈഡ് പാർക്ക് അസിസ്റ്റ്, ഹിൽ ഡിസെന്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളെല്ലാം ലഭിക്കുന്നതായിരിക്കും.
ഐക്കണിക്
18 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകൾ, സൈഡ് എംബല്ലിഷ്മെന്റ്, ലെതറെറ്റ് സീറ്റുകളും ഡാഷ്‌ബോർഡും, ഗൂഗിൾ ബിൽറ്റ്-ഇൻ ഉള്ള ഓപ്പൺആർ ലിങ്ക്, 10.25 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പവർഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഒന്നിലധികം ഡ്രൈവിംഗ് മോഡുകൾ, 48-കളർ ആംബിയന്റ് ലൈറ്റുകൾ, 360 ഡിഗ്രി ക്യാമറ, 17 സവിശേഷതകളുള്ള ലെവൽ 2 ADAS, സേഫ്റ്റി സ്വിച്ച് പോലുള്ള അഡാറ് ഫീച്ചറുകളാണ് ഡസ്റ്ററിന്റെ ടോപ്പ് എൻഡ് ഐക്കണിക് വേരിയൻ്റിൽ ലഭിക്കുക.

പുതിയ റെനോ ഡസ്റ്റർ ടർബോ TCe 160 ഡിസിടി എന്നറിയപ്പെടുന്ന (1.8 ലിറ്റർ ടർബോ ഹൈബ്രിഡ്) പൂർണമായും ബുക്ക് ചെയ്തതായും അത് നിലവിലെ ഉൽപാദന ശേഷിയെ കവിഞ്ഞതായും റെനോ വെളിപ്പെടുത്തി. ന്യൂജെൻ മോഡലിനായുള്ള ബുക്കിംഗ് 21,000 രൂപയ്ക്ക് കമ്പനി ആരംഭിച്ചിട്ടുണ്ട്. താത്പര്യമുള്ളവർക്ക് ഡീലർഷിപ്പുകളിലെത്തി വാഹനം പ്രീ-ബുക്ക് ചെയ്‌തിടാനാവുന്നതാണ്. ഈ വർഷം ഏപ്രിൽ പകുതിയോടെ ഡെലിവറികൾ ആരംഭിക്കും. ഹൈബ്രിഡ് പതിപ്പിന്റെ വിതരണം വർഷാവസാനത്തോടെയാവും നടക്കുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








