വേട്ട ആരംഭിക്കാൻ പോവുന്നു, ന്യൂജെൻ ഹൈലക്‌സിന്റെ ത്രില്ലടിപ്പിക്കുന്ന ടീസറുമായി ടൊയോട്ട! ഇസൂസുവിന് പണിയാകും

ഇന്ത്യക്കാർക്ക് വല്ലാത്തൊരു ബഹുമാനമുള്ള വാഹന നിർമാതാക്കളാണ് ടൊയോട്ട. പ്രത്യേക ഇമേജ് ഇവിടെയുള്ള ബ്രാൻഡ് ഇതെല്ലാം നേടിയെടുത്തത് ക്വാളിസ്, ഇന്നോവ, ഹൈക്രോസ്, ഹൈറൈഡർ, എത്തിയോസ് പോലുള്ള കംപ്ലയിന്റുകളില്ലാത്ത മോഡലുകൾ കളത്തിലിറക്കിയാണ്. കാർ വാങ്ങിപ്പോയാലും നല്ല സർവീസും മറ്റ് വിൽപ്പനാനന്തര സേവനങ്ങളും മികച്ച രീതിയിൽ നൽകിയാണ് ജാപ്പനീസ് ബ്രാൻഡ് ഇന്ത്യക്കാരെ കൈയിലെടുത്തത്. ഇപ്പോഴും ഇതിന് യാതൊരു കുറവും സംഭവിക്കാതെ മുമ്പോട്ട് പോവുമ്പോൾ സാധാരണക്കാരിലേക്ക് അടുക്കാൻ മാരുതി സുസുക്കിയുമായുള്ള കൂട്ടുകെട്ടും ഏറെ സഹായകരമായിട്ടുണ്ട്. ഇപ്പോഴിതാ രാജ്യത്തിനായി പുത്തനൊരു മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ടൊയോട്ട.

മാരുതിയുമായി യാതൊരു വിധ ബന്ധവുമില്ലാത്ത പുത്തൊരു വണ്ടിയായിരിക്കും ഇതെന്നതാണ് ത്രില്ലടിപ്പിക്കുന്ന കാര്യം. ഇന്ത്യയിലെ ലൈഫ്-സ്റ്റൈൽ പിക്കപ്പ് ട്രക്ക് ശ്രേണിക്ക് പുതിയ മാനങ്ങൾ സമ്മാനിച്ച ഹൈലക്‌സിന്റെ ന്യൂജെൻ മോഡലുമായാണ് ടൊയോട്ട ഇത്തവണ എത്തുന്നത്. ഈ ജൂലൈ 28-ന് പുതുതലമുറ ആവർത്തനത്തെ പുറത്തിറക്കാനുള്ള തയാറെടുപ്പുകളെല്ലാം ബ്രാൻഡ് നടത്തിവരികയാണ്. ഇതിനിടയിൽ ഹൈപ്പുയർത്തുവാനായി കമ്പനി പുത്തൻ ടീസർ വീഡിയോയും പുറത്തുവിട്ടിരിക്കുകയാണിപ്പോൾ.

New-Gen Toyota Hilux Pickup Truck Teased Ahead Of July 28 Launch

ആഗോളതലത്തിൽ ഇതിനകം പുറത്തിറങ്ങി വിലസുന്ന ഹൈലക്‌സിന്റെ ന്യൂജെൻ മോഡൽ ഇന്ത്യക്കാർക്ക് സുപരിചിതമായിട്ടുണ്ട്. അതേ മോഡലാണ് നമ്മുടെ നിരത്തുകളിലേക്കും എത്താൻ പോവുന്നത് എന്ന കാര്യം പല വണ്ടിഭ്രാന്തൻമാർക്കും സന്തോഷം നൽകുന്ന കാര്യമാണ്. ടീസർ വീഡിയോയിൽ കാണുന്ന പുതിയ ഹൈലക്‌സ് ഗ്ലോസി ഓറഞ്ച് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇതിനർഥം ആകർഷകമായ നിറങ്ങളിൽ പിക്കപ്പ് ട്രക്ക് വിപണിയിലെത്തുമെന്നാണ്.

ടീസറിലെ ചില ഫ്രെയിമുകളിൽ സിൽവർ നിറത്തിലുള്ള സ്കിഡ് പ്ലേറ്റ്, ഹണികോമ്പ് സെന്റർ ഗ്രിൽ, സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾക്കിടയിലുള്ള ബ്ലാക്ക് പ്ലാസ്റ്റിക് ട്രിമ്മിൽ ബ്ലോക്കി 'ടൊയോട്ട' ലെറ്ററുകൾ എന്നിവ ഉൾക്കൊള്ളുന്ന മുൻവശമാണ് കാണിക്കുന്നത്. ഈ വീഡിയോയിൽ കറുത്ത റിമ്മുകളും വീൽ ആർച്ചുകളും, പ്രധാന ക്യാബിന് പിന്നിലെ റോൾ ബാറുകളും, റൂഫിലെ ഷാർക്ക്ഫിൻ ആന്റിന പോലുള്ള സവിശേഷതകളും കാണാനാവുന്നതാണ്.

New-Gen Toyota Hilux Pickup Truck Teased Ahead Of July 28 Launch

വരാനിരിക്കുന്ന ന്യൂജെൻ ഹൈലക്സിന്റെ പിൻഭാഗത്തെ ഡിസൈൻ വ്യക്തമായി കാണിച്ചിട്ടില്ല. എങ്കിലും അന്താരാഷ്ട്ര വിപണികളിലുള്ള മോഡലിന് സമാനമായിരിക്കും ഇവിടവും. ടെയിൽഗേറ്റിന് കുറുകെ 'ടൊയോട്ട' എന്ന് വലിയ ഫോണ്ടിൽ എഴുതിയിരിക്കുന്നതെല്ലാം പിന്നഴകും അടിപൊളിയാക്കുന്നുണ്ട്. കൂടാതെ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള ലംബമായി ഓറിയന്റഡ് ടെയിൽ-ലാമ്പുകളും മാറ്റേകാനായി എത്തും.

പിന്നിലെ ബെഡ് ഏരിയയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുന്നതിനായി ഹൈലക്സിന്റെ റിയർ ബമ്പറിൽ ഒരു ഇന്റഗ്രേറ്റഡ് സ്റ്റെപ്പും ഒരുക്കിയിട്ടുണ്ട്. ടൊയോട്ട പിക്കപ്പ് ട്രക്കിന്റെ പുതുതലമുറ ആവർത്തനം നിലവിലെ ജെനറേഷന്റെ അതേ ബോഡി-ഓൺ-ഫ്രെയിം IMV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി തന്നെയാണ് നിർമിക്കുന്നത്. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ എഞ്ചിൻ ഓപ്ഷൻ ഏതായിരിക്കുമെന്ന വിവരം ജാപ്പനീസ് ബ്രാൻഡ് പുറത്തുവിട്ടിട്ടില്ല.

New-Gen Toyota Hilux Pickup Truck Teased Ahead Of July 28 Launch

എങ്കിലും നിലവിലെ 2.8 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ തന്നെ തുടർന്നും തുടിപ്പേകാൻ എത്തുമെന്ന് തന്നെയാണ് അനുമാനം. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 204 bhp പവറിൽ പരമാവധി 420 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. ഓട്ടോമാറ്റിക്കിൽ ടോർക്ക് 500 Nm വരെയായിരിക്കും. ഫോർ-വീൽ ഡ്രൈവും 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും ഹൈലക്‌സിൽ ഉണ്ടായിരിക്കുന്നതാണ്.

റീജനറേറ്റീവ് ബ്രേക്കിംഗ് ഫംഗ്ഷൻ, സ്റ്റോപ്പ്-സ്റ്റാർട്ട് സിസ്റ്റവുമായി സംയോജിപ്പിക്കുമ്പോൾ, സുഗമമായ പെർഫോമൻസ് സാധ്യമാക്കുകയും ഇന്ധനം ലാഭിക്കുകയും ചെയ്യുന്നുവെന്ന് ടൊയോട്ട പറയുന്നു. ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുമായി ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീനുകൾ, ടൊയോട്ട സ്മാർട്ട് കണക്ട് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ചാർജിംഗ്, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സറൗണ്ട്-വ്യൂ ക്യാമറ സിസ്റ്റം, നിരവധി സ്റ്റോറേജ് ക്യൂബികൾ പോലുള്ള സവിശേഷതകളായിരിക്കും അകത്തളത്തിലുണ്ടാവുക.

Article Published On: Friday, July 17, 2026, 6:00 [IST]
English summary
New gen toyota hilux pickup truck teased ahead of july 28 launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X