ചാർജ് ചെയ്യാൻ 45 മിനിറ്റ് മതി, 500 KM റേഞ്ചും! പുതിയ ലുക്കിൽ വിൻഫാസ്റ്റിന്റെ ഇലക്‌ട്രിക് എസ്‌യുവി

ബിവൈഡി, ടെസ്‌ല പോലുള്ള ലോകത്തെ വൻകിട ഇലക്‌ട്രിക് വാഹന നിർമാതാക്കളോട് കിടപിടിക്കാൻ യോഗ്യരായ ഇവി ബ്രാൻഡാണ് വിൻഫാസ്റ്റ്. ഇന്ത്യയിലും വെന്നിക്കൊടി പാറിച്ച് പാറിപ്പറക്കുന്ന വിയറ്റ്നാമീസ് ബ്രാൻഡ് ഇപ്പോഴിതാ ന്യൂജെൻ VF8 ഇലക്‌ട്രിക് എസ്‌യുവിയുമായി വിപണിയിലെത്തിയിരിക്കുകയാണ്. മുൻഗാമിയെ അപേക്ഷിച്ച് ധാരാളം പരിഷ്ക്കാരങ്ങളോടെ എത്തുന്ന വാഹനം പുതിയ ഡിസൈൻ, ഒതുക്കമുള്ള രൂപം, ചെറിയ ബാറ്ററി പായ്ക്ക് എന്നിവയോടെയാണ് എത്തുന്നത്. തലമുറ മാറ്റത്തോടെ വിൻഫാസ്റ്റ് VF8 ഇവി കൂടുതൽ ഭംഗിയുള്ളതും ആധുനികവുമായ സ്റ്റൈലും സ്വീകരിച്ചിട്ടുണ്ട്. അതായത് ആദ്യ കാഴ്ച്ചയിൽ ആരേയും മയക്കി വീഴ്ത്താൻ പാകമായെന്ന് സാരം.

V-ആകൃതിയിലുള്ള ലൈറ്റ്ബാർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന സെഗ്‌മെന്റഡ് ഐബ്രോ ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലാമ്പുകൾ (DRL) VF8 ഇലക്ട്രിക് എസ്‌യുവിയുടെ ഹെഡ്‌ലൈറ്റുകൾക്ക് ഇപ്പോൾ കൂടുതൽ ഗാഭീര്യവും നൽകുന്നുണ്ട്. ബ്ലാങ്ക്ഡ്-ഓഫ് ബ്ലാക്ക് ഗ്രിൽ ബമ്പറുമായി ലയിക്കുന്നതും മനോഹരമായ കാഴ്ച്ചയാണ്. ഇവിയുടെ ഇന്റേണലുകൾ തണുപ്പിക്കുന്നതിനായി താഴത്തെ ഭാഗത്ത് എയർ വെന്റുകളും കൊടുത്തിട്ടുണ്ട്.

New Gen Vinfast VF8 Electric SUV Revealed With Smaller Battery Pack

റീഡിസൈൻ ചെയ്ത 19 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളാണ് പുതിയ VF8 ഇവിയുടെ വശക്കാഴ്ച്ചയിലെ ഹൈലൈറ്റ്. ഉയർന്നുവരുന്ന വിൻഡോലൈൻ മുമ്പത്തേക്കാൾ കൂടുതൽ അടിപൊളിയായിട്ടുണ്ട്. വീൽ ആർച്ചുകളും ഡോറുകളുടെ താഴത്തെ അരികുകളും കോൺട്രാസ്റ്റിനായി ഗ്ലോസ്-ബ്ലാക്ക് ക്ലാഡിംഗ് ഉപയോഗിക്കുന്നു. പിന്നിൽ വലിയ ടെയിൽ-ലൈറ്റുകളിൽ സിഗ്നേച്ചർ V- ആകൃതിയിലുള്ള എൽഇഡി സ്ട്രിപ്പുകളുമുണ്ട്. കൂട്ടത്തിൽ കറുപ്പിൽ ഒരുങ്ങിയിരിക്കുന്ന ബമ്പറും കൂടിയാവുമ്പോൾ മോഡൽ കൂടുതൽ സ്പോർട്ടിയറായി കാണപ്പെടുന്നു.

വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ് VF8 ഇവിയുടെ ഇന്റീരിയറും പൂർണമായും റീഡിസൈൻ ചെയ്തിട്ടുണ്ട്. മുൻ മോഡലിന്റെ 15.6 ഇഞ്ച് യൂണിറ്റിനെ അപേക്ഷിച്ച് പുതിയ തലമുറ മോഡലിന് 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇത്തവണ ലഭിക്കുന്നത്. ഒരു ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും അകത്തളത്തിന്റെ മോടികൂട്ടുവാനായി വന്നെത്തിയിട്ടുണ്ട്. 2-സ്‌പോക്ക് സ്റ്റിയറിംഗ് വീലും പുതിയതാണ്.

New Gen Vinfast VF8 Electric SUV Revealed With Smaller Battery Pack

ഫീച്ചറുകളുടെ കാര്യത്തിൽ ന്യൂജെൻ VF8 ഇവിക്ക് എയർ പ്യൂരിഫയർ സഹിതമുള്ള ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, മെമ്മറി ഫംഗ്ഷനോടുകൂടിയ 6-വേ പവർ ഡ്രൈവർ സീറ്റ്, 8-സ്പീക്കർ സൗണ്ട് സിസ്റ്റം എന്നിവ ലഭിക്കുമെന്ന് വിൻഫാസ്റ്റ് വെളിപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തിലും ആള് മിടുക്കനാണ് കേട്ടോ. ഇതിന് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയെല്ലാം ലഭിക്കുന്നുണ്ട്.

രണ്ടാം തലമുറ ആവർത്തനത്തിലേക്ക് മാറിയിരിക്കുന്ന വിൻഫാസ്റ്റ് VF8 ഇവി ഫ്രണ്ട്-ആക്‌സിൽ-മൗണ്ടഡ് (FWD) ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന 60.13kWh ബാറ്ററി പായ്ക്കിനൊപ്പമാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് 228 bhp കരുത്തിൽ പരമാവധി 330 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. VF8 ഇവിക്ക് NEDC കണക്കുകൾ പ്രകാരം അവകാശപ്പെടുന്ന റേഞ്ച് 500 കിലോമീറ്ററാണ്. കൂടാതെ 30 മിനിറ്റിനുള്ളിൽ 10 മുതൽ 70 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് വിൻഫാസ്റ്റ് പറയുന്നു.

New Gen Vinfast VF8 Electric SUV Revealed With Smaller Battery Pack

ഫാസ്റ്റ് ചാർജിംഗ് ശേഷിയുള്ളതിനാൽ ഉപയോഗം കൂടുതൽ എളുപ്പമാവും. VF8 ഇവിയുടെ പഴയ മോഡലിന് വലിയ 87.7 kWh ബാറ്ററിയായിരുന്നു ഉണ്ടായിരുന്നത്. കൂടാതെ FWD, AWD സജ്ജീകരണങ്ങളോടെയും വാഹനം സ്വന്തമാക്കാനാവുമായിരുന്നു. എന്തുകൊണ്ടാണ് കമ്പനി ചെറിയ ബാറ്ററി യൂണിറ്റിലേക്ക് മാറിയതെന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ന്യൂജെൻ VF8 ഇലക്ട്രിക് എസ്‌യുവിക്ക് 999 മില്യൺ വിയറ്റ്നാമീസ് ഡോങ് ആണ് വില. അതായത് നികുതികളും തീരുവയും കൂട്ടാതെ ഏകദേശം 36.50 ലക്ഷം രൂപ വരുമെന്ന് സാരം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Article Published On: Friday, May 22, 2026, 11:49 [IST]
English summary
New gen vinfast vf8 electric suv revealed with smaller battery pack
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X