രാജ്യം കാത്തിരുന്ന 27.26 കിലോമീറ്റർ മൈലേജുള്ള പെട്രോൾ കാറിന്റെ ഡെലിവറി തുടങ്ങി, ഉടമയുടെ മുഖത്തെ സന്തോഷം കണ്ടോ

ഇന്ത്യൻ വിപണിയിൽ വീണ്ടും ഫോമിലേക്ക് ഉയരാനുള്ള ഹോണ്ടയുടെ തയാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സിറ്റി ഫെയ്‌സ്‌ലിഫ്റ്റും (Honda City Facelift Sedan) ZR-V ഹൈബ്രിഡ് കാറും പുറത്തിറക്കിയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ തുടക്കമിട്ടിരിക്കുന്നത്. മെയ് 22-ന് വിപണിയിൽ അവതരിപ്പിച്ച മിഡ്-സൈസ് സെഡാൻ സെഗ്മെന്റിലെ രാജാവായ പുത്തൻ സിറ്റിയുടെ ഡെലിവറിയും ആരംഭിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. NA പെട്രോൾ, ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് എഞ്ചിൻ തരങ്ങളിൽ എത്തുന്ന വാഹനത്തിന്റെ മൈലേജ് കൂടിയ സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പിനെ രാജ്യം വളരെ ആവേശത്തോടെയാണ് ഉറ്റുനോക്കുന്നത്.

ഇപ്പോഴിതാ ഹോണ്ട സിറ്റി ഹൈബ്രിഡിന്റെ ഡെലിവറിയും രാജ്യത്ത് ആരംഭിച്ചിരിക്കുകയാണ് ബ്രാൻഡ്. പുതുമോഡലിന്റെ ആദ്യ ഡെലിവറി പൂർത്തിയാക്കുന്ന വീഡിയോയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ട്രെൻഡായിട്ടുണ്ട്. ബെംഗളൂരുവിലെ ഡീലറായ 'വൈറ്റ്ഫീൽഡ് ഹോണ്ട'യാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പുതിയ സിറ്റിയുടെ ആദ്യ ഡെലിവറിയാണിതെന്നും പോസ്റ്റിലൂടെ ഡീലർ അവകാശപ്പെടുന്നുണ്ട്.

New Honda City Hybrid Sean Deliveries Started In India

പ്രസിഡന്റ് തകാഷി നകാജിമ, പ്രസിഡന്റിന്റെ ഉപദേഷ്ടാവ് തസുകു തനക, മാർക്കറ്റിംഗ് ആൻഡ് സെയിൽസ് ഡയറക്ടർ യുജിറോ സുഗിനോ എന്നിവരെല്ലാം ആദ്യ മോഡലിന്റെ വിതരണത്തിനായി നേരിട്ടെത്തിയതും ശ്രദ്ധേയമായിട്ടുണ്ട്. സെഡാന്റെ സ്ട്രോംഗ് ഹൈബ്രിഡ് വേരിയന്റ് e:HEV എന്ന പേരിലാണ് ഔദ്യോഗികമായി അറിയപ്പെടുന്നത്. ഹൈബ്രിഡ് എഞ്ചിൻ ടോപ്പ് എൻഡ് ZX+ ട്രിമ്മിൽ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂവെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് മാനുവൽ, സിവിടി ട്രാൻസ്മിഷനുകളുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് i-VTEC പെട്രോൾ, 1.5 ലിറ്റർ പെട്രോൾ സ്ട്രോംഗ് ഹൈബ്രിഡ് (eHEV) എഞ്ചിൻ ഓപ്ഷനുകളിൽ തന്നെയാണ് വിപണിയിലെത്തുന്നത് കേട്ടോ. ഇതിൽ ആദ്യത്തെ ഫോർ സിലിണ്ടർ എഞ്ചിൻ 121 bhp കരുത്തിൽ പരമാവധി 145 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം സിറ്റി ഹൈബ്രിഡ് 126 bhp പവറിൽ പരമാവധി 253 Nm ടോർക്ക് വരെ നിർമിക്കും.

New Honda City Hybrid Sean Deliveries Started In India

ഹൈബ്രിഡ് മോഡൽ സ്റ്റാൻഡേർഡായി തന്നെ e-CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഗ്ദാനം ചെയ്യുന്നത്. മൈലേജ് കണക്കുകളിലേക്ക് നോക്കിയാൽ അമ്പരപ്പിക്കുന്ന നമ്പരാണ് സിറ്റിക്ക് പറയാനുള്ളത്. ഹോണ്ട സിറ്റി 1.5 i-VTEC പെട്രോൾ മാനുവൽ ലിറ്ററിന് 17.77 കിലോമീറ്റർ മൈലേജും സിവിടി ഓട്ടോമാറ്റിക് പതിപ്പുകൾ 17.97 കിലോമീറ്റർ മൈലേജും വരെ നൽകാൻ യോഗ്യമാണെന്നാണ് കമ്പനി പറയുന്നത്. ഇനി ഹൈബ്രിഡാണെങ്കിൽ 27.26 കിലോമീറ്റർ ഇന്ധനക്ഷമതയും ലഭിക്കും.

ഇനി പുത്തൻ ഫെയ്‌സ്‌ലിഫ്റ്റിന്റെ ബാക്കി വിശേഷങ്ങളിലേക്ക് വന്നാൽ പുതുക്കിയ സ്റ്റൈലിംഗ്, അധിക സാങ്കേതികവിദ്യ, ഫീച്ചർ അപ്‌ഗ്രേഡുകൾ എന്നിവയോടെയാണ് ഹോണ്ട സിറ്റിയുടെ 2026 മോഡൽ വിപണിയിലെത്തുന്നത്. ഏറ്റവും പുതിയ അപ്‌ഡേറ്റ് സെഡാന്റെ സ്‌പോർട്ടി സ്വഭാവവും പ്രീമിയം ആകർഷണവും വർധിപ്പിക്കുന്നതിലും ആകർഷകമായ ഡ്രൈവിംഗ് ഡൈനാമിക്സ് നിലനിർത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഹോണ്ട പറയുന്നു.

New Honda City Hybrid Sean Deliveries Started In India

ഡിസൈനിലേക്ക് നോക്കിയാൽ സ്ലീക്കർ ബൈ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഗ്രില്ലിൽ ഇന്റഗ്രേറ്റ് ചെയ്‌തിരിക്കുന്ന കണക്റ്റഡ് എൽഇഡി ലൈറ്റ് ബാർ, സ്പ്ലിറ്റ് എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, പുതിയ മാട്രിക്സ്-മെഷ് ഗ്രിൽ ഡിസൈൻ എന്നിവ ഉപയോഗിച്ച് മുൻവശം പൂർണമായും പൊളിച്ചെഴുതിയിട്ടുണ്ട്. ഇതോടൊപ്പം വലിയ എയർ ഇൻടേക്കുകളും എയറോഡൈനാമിക് ഡീറ്റെയിലിംഗും സമ്മാനിച്ചതും രസകരമായിട്ടുണ്ട്.

പുതിയ മോഡലിന് 4,594 മില്ലീമീറ്റർ നീളമുണ്ട്. പുതുതായി രൂപകൽപ്പന ചെയ്ത 16 ഇഞ്ച് ഡ്യുവൽ-ടോൺ എയ്‌റോ ബ്ലേഡ് അലോയ് വീലുകൾ, പുതിയ Z-എഡ്ജ് റാപ്പറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, പുനർരൂപകൽപ്പന ചെയ്ത ബമ്പർ ഗാർണിഷ്, സ്‌പോർട്ടി ട്രങ്ക് ലിപ് സ്‌പോയിലർ എന്നിവയും കൂടിയാവുമ്പോൾ ഡിസൈൻ തികച്ചും കാലികമാവുന്നുണ്ട്. കളർ ഓപ്ഷനുകളിൽ ഹോണ്ട പുതിയ ക്രിസ്റ്റൽ ബ്ലാക്ക് പേൾ എക്സ്റ്റീരിയർ ഷേഡും ചേർത്തിട്ടുണ്ട്.

വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള പുതിയ 10.1 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് അകത്തളത്തിലെ പ്രധാന മാറ്റം. ആംബിയന്റ് ലൈറ്റിംഗ്, 360-ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, മുന്നിലും പിന്നിലും യാത്രക്കാർക്കായി യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ചാർജിംഗ്, 8 സ്പീക്കർ ഓഡിയോ സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, റിയർ സൺഷെയ്ഡ് എന്നിവയാണ് ഫീച്ചറുകളിൽ ഉൾപ്പെടുന്നത്.

കൊളീഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം (CMBS), ലെയ്ൻ കീപ്പ് അസിസ്റ്റ് സിസ്റ്റം, e:HEV വേരിയന്റിൽ ലോ സ്പീഡ് ഫോളോ ഉള്ള അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ, ഓട്ടോ ഹൈ ബീം, ലീഡ് കാർ ഡിപ്പാർച്ചർ നോട്ടിഫിക്കേഷൻ എന്നിവയുൾപ്പെടെ ഹോണ്ട സെൻസിംഗ് ADAS സവിശേഷതകളും പുതിയ ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ സ്കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വെർട്ടിസ്, ഹ്യുണ്ടായി വെർണ എന്നിവയോടാണ് സിറ്റിയുടെ മത്സരം.

Article Published On: Tuesday, June 2, 2026, 14:26 [IST]
English summary
New honda city hybrid sean deliveries started in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X