പഞ്ച് ബുക്ക് ചെയ്യരുതേ... അനിയാ നിൽ! 5.99 ലക്ഷത്തിന് i20-യുടെ പുതിയ ബേസ് വേരിയൻ്റുമായി ഹ്യുണ്ടായി

ഒരുകാലത്ത് ഹാച്ച്ബാക്ക് വിപണിയിലെ ട്രെൻഡ് സെറ്ററായിരുന്നു ഹ്യുണ്ടായി i20. യൂറോപ്യൻ കാറുകളുടെ സൌന്ദര്യവുമായി എത്തിയ രണ്ടാംതലമുറ മോഡലായ എലൈറ്റ് i20 ആണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ചിരിക്കുന്നത്. ഒന്നാന്തരം പെർഫോമൻസും അടിപൊളി ലുക്കും ഫീച്ചേഴ്‌സുമെല്ലാമായി ബലേനോയെ പോലും മാറ്റിനിർത്തുന്ന വിൽപ്പനയായിരുന്നു മോഡലിന് ഒരിടയ്ക്കുണ്ടായിരുന്നത്. പെട്രോൾ, ഡീസൽ എഞ്ചിനും അടിപൊളി ഡിസൈനും എല്ലാമായി ചീറിപ്പാഞ്ഞ കാലം ഇന്നലെ കഴിഞ്ഞതു പോലെയാണ്. മൂന്നാംതലമുറയിലേക്ക് പ്രീമിയം ഹാച്ച്ബാക്ക് മാറിയതോടെയാണ് പതിയ പ്രതാപം നഷ്ടപ്പെട്ട് തുടങ്ങിയത്. പിന്നെ എസ്‌യുവികളുടെ തള്ളിക്കയറ്റം കൂടിയായപ്പോൾ സംഗതി കൈയിൽ നിന്നും പോയി.

പിന്നെ ഡീസൽ എഞ്ചിനോട് കാർ ഗുഡ്ബൈ പറഞ്ഞതും തിരിച്ചടിയായ കാര്യമായിരുന്നു. എന്നാൽ പ്രതാപകാലത്തേക്ക് മടങ്ങാനുള്ള ശ്രമങ്ങൾ ഹ്യുണ്ടായി ആരംഭിച്ചിട്ടുണ്ട്. അതിൻ്റെ ഭാഗമായി വിലകൾ പരിഷ്ക്കരിച്ചും പ്രധാന വകഭേദങ്ങളുടെ മൂല്യം വർധിപ്പിച്ചും ഹ്യുണ്ടായി മോട്ടോർ ഇന്ത്യ i20 പ്രീമിയം ഹാച്ച്ബാക്ക് നിരയെ ശക്തിപ്പെടുത്തുകയാണ്. തിരഞ്ഞെടുത്ത വകഭേദങ്ങളുടെ വില കുറച്ച് സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് കമ്പനി.

New Hyundai i20 Era Base Variant Launched At Rs 5 99 Lakh

പുതിയ മാറ്റങ്ങളുടെ ഭാഗമായ ഹ്യുണ്ടായി i20 ഇപ്പോൾ 5.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയുണ്ടേൽ മുറ്റത്തെത്തിക്കാനാവും. എൻട്രി ലെവൽ ഹാച്ച്ബാക്കുകളിൽ നിന്ന് അപ്‌ഗ്രേഡ് ചെയ്യുന്ന ഉപഭോക്താക്കൾക്കായി പുതിയ എറ എന്നൊരു പുതിയ വേരിയൻ്റ് പ്രീമിയം ഹാച്ച്ബാക്കിലേക്ക് ചേർത്തു. മാഗ്ന എക്‌സിക്യൂട്ടീവ്, മാഗ്ന എന്നിവയുടെ വില കുറച്ചുകൊണ്ട് i20 കൂടുതൽ ബജറ്റ് ഫ്രണ്ട്ലിയാക്കാനും കമ്പനിക്കായി.

ഹ്യുണ്ടായി i20 മാഗ്ന എക്‌സിക്യൂട്ടീവിന് മുമ്പുണ്ടായിരുന്ന 6,86,900 രൂപയിൽ നിന്നും എക്സ്ഷോറൂം വില 13,000 രൂപയോളം വെട്ടിക്കുറച്ച് 6,73,900 രൂപയാക്കി മാറ്റി. അതേസമയം മാഗ്നയ്ക്ക് 7,12,900 രൂപയായിരുന്ന എക്സ്ഷോറൂം വില 13,000 രൂപ കുറച്ച് 6,99,900 രൂപയാക്കിയും കമ്പനി കുറച്ചു. ഉയർന്ന വില പരിധിയിലേക്ക് കടക്കാതെ, സവിശേഷതകളാൽ സമ്പന്നവും സുരക്ഷിതവുമായ ഹാച്ച്ബാക്ക് തേടുന്ന ഉപഭോക്താക്കൾക്ക് ഇതൊരു വലിയ അനുഗ്രഹമാവും.

New Hyundai i20 Era Base Variant Launched At Rs 5 99 Lakh

5.99 ലക്ഷത്തിന് ലഭിക്കുന്ന എറ ബേസ് വേരിയൻ്റിൽ കിടിലൻ ഫീച്ചറുകളും ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നുണ്ട്. സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മുന്നിലും പിന്നിലും സ്കിഡ് പ്ലേറ്റുകൾ, ബോഡി-കളർ ORVM-കളും ഡോർ ഹാൻഡിലുകളും, ടൈപ്പ്-സി യുഎസ്ബി ചാർജിംഗ്, ടെലിസ്കോപ്പിക് സ്റ്റിയറിംഗ് ക്രമീകരണം എന്നിവയാണ് ഇതിലെ പ്രധാന സവിശേഷതകൾ. ഏറ്റവും കുറഞ്ഞ വിലയിൽ പോലും സുരക്ഷയും ദൈനംദിന ഉപയോഗക്ഷമതയും വിട്ടുവീഴ്ച ചെയ്യപ്പെടുന്നില്ലെന്ന ഉറപ്പാണ് ഹ്യുണ്ടായി തരുന്നത്.

മാഗ്ന എക്‌സിക്യൂട്ടീവ്, മാഗ്ന എന്നിവയുടെ വില കുറച്ചതിന് പുറമേ, ഹൈലൈൻ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, കീലെസ് എൻട്രി, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ORVM-കൾ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, ബ്ലൂടൂത്ത് കൺട്രോളുകൾ, ഷാർക്ക് ഫിൻ ആന്റിന, ടെലിസ്കോപ്പിക് സ്റ്റിയറിംഗ് തുടങ്ങിയ സവിശേഷതകളും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ചേർത്തിട്ടുണ്ട്. അങ്ങനെ ഈ വിഭാഗത്തിലെ ഏറ്റവും വാല്യു ഫോർ മണി വേരിയൻ്റാക്കി ഇവയെ മാറ്റുന്നു.

New Hyundai i20 Era Base Variant Launched At Rs 5 99 Lakh

മാഗ്ന എക്‌സിക്യൂട്ടീവിനെ അടിസ്ഥാനമാക്കിയാണ് മാഗ്ന വേരിയൻ്റും നിർമിച്ചിരിക്കുന്നത്. എന്നാൽ അധികമായി ഇലക്ട്രിക് സൺറൂഫ്, എൽഇഡി ഡിആർഎല്ലുകൾ, റിയർ എസി വെന്റുകൾ, സ്റ്റോറേജുള്ള ഫ്രണ്ട് ആംറെസ്റ്റ് എന്നിവയുൾപ്പെടെയുള്ള അധിക സുഖസൗകര്യങ്ങളും സവിശേഷതകളുമാണ് ഈയൊരു മോഡലിൽ ലഭിക്കുക. കൂടുതൽ പ്രീമിയം ഇൻ-ക്യാബിൻ അനുഭവം ആഗ്രഹിക്കുന്ന വാങ്ങുന്നവർക്ക് ഇത് ധൈര്യമായി വാങ്ങിക്കാം.

കൂടാതെ ഡീലർ ഇൻസ്റ്റാൾ ഓപ്ഷനായി ഏത് വേരിയൻ്റിലും വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും റിയർ ക്യാമറയും 14,999 രൂപയ്ക്ക് ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഉയർന്ന ട്രിമ്മുകളിലേക്ക് മാറാതെ തന്നെ അഡ്വാൻസ്ഡ് ഇൻഫോടെയ്ൻമെന്റ് ആഗ്രഹിക്കുന്നവർക്ക് ഈ നീക്കം അനുഗ്രഹമാവും. നിലവിൽ 3 വർഷത്തെ അല്ലെങ്കിൽ 1,00,000 കിലോമീറ്റർ വാറണ്ടിയോടെയാണ് i20 വാഗ്ദാനം ചെയ്യുന്നത്.

1.2 ലിറ്റർ കാപ്പ പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് ഹ്യുണ്ടായിയുടെ കാറിന് തുടിപ്പേകുന്നത്. 5-സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന 1.2 ലിറ്റർ എഞ്ചിന് 83 bhp കരുത്തിൽ പരമാവധി 114.7 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി വരുന്ന ടർബോ എഞ്ചിൻ 118 bhp പവറിൽ പരമാവധി 172 Nm ടോർക്കാണ് നിർമിക്കുന്നത്.

ടർബോ എഞ്ചിൻ N ലൈൻ വേരിയൻ്റിൽ മാത്രമാണ് ലഭ്യമാവുക. എഞ്ചിൻ ഇപ്പോൾ ഐഡിൾ സ്റ്റോപ്പ് ആൻഡ് ഗോ (ISG) ഫീച്ചറുമായാണ് i20 പ്രീമിയം ഹാച്ച്ബാക്കിൻ്റെ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ വിപണിയിലെത്തുന്നത്. ഇത് മൈലേജ് വർധിപ്പിക്കാൻ സഹായിക്കുന്ന കാര്യമാണ്. അങ്ങനെ 1.2 ലിറ്റർ മാനുവൽ വേരിയൻ്റുകൾക്ക് 16 കിലോമീറ്റർ വരെയും സിവിടി ഓട്ടോമാറ്റിക്കിന് 20 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ഹ്യുണ്ടായി പറയുന്നത്.

More from DriveSpark

Article Published On: Thursday, February 5, 2026, 17:25 [IST]
English summary
New hyundai i20 era base variant launched at rs 5 99 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X